Sania Mirza | ഷോയിബ് മാലിക്കിന്റെ കല്യാണത്തിന് പിന്നാലെ സാനിയ മിർസക്ക് പ്രമുഖ ക്രിക്കറ്റ് താരവുമായി പുനർവിവാഹമോ! പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിൽ
- Published by:user_57
- news18-malayalam
Last Updated:
സാനിയ മിർസയെ വിവാഹം ചെയ്യും മുൻപ് ഷോയിബ് മറ്റൊരു വിവാഹംകഴിച്ചിരുന്നു. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് സാനിയയെ ഭാര്യയാക്കിയത്
advertisement
1/7

പാക് ക്രിക്കറ്റ് താരവും സാനിയ മിർസയുടെ (Sania Mirza) മുൻഭർത്താവുമായ ഷോയിബ് മാലിക്കിന്റെ മൂന്നാം വിവാഹം തീർത്തും അപ്രതീക്ഷിതമായിരുന്നു. നടി സന ജാവേദ് ആണ് ഷോയിബിന്റെ പത്നി. ഈ വിവാഹ വാർത്തയ്ക്ക് തൊട്ടുപിന്നാലെ മറ്റൊരു വാർത്തയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സാനിയ മിർസ മറ്റൊരു വിവാഹം ചെയ്തു എന്നാണ് ഈ റിപ്പോർട്ടുകളിലെ പരാമർശം
advertisement
2/7
സാനിയയുടെ കുടുംബം പുറത്തുവിട്ട വിവരമനുസരിച്ച് ഷോയിബ് മാലിക്കിനെ ഡിവോഴ്സ് ചെയ്യാനുള്ള തീരുമാനം സാനിയയുടേതാണ്. ഷോയിബിന് വിവാഹേതര ബന്ധമുണ്ട് എന്ന തരത്തിലാണ് വിവാഹമോചനത്തിന്റെ കാരണം പ്രചരിച്ചത്. സാനിയ മിർസ, ഷോയിബ് മാലിക് ബന്ധത്തിൽ ഒരു മകനുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
സന ജാവേദിന്റെയും പുനർവിവാഹമാണ്. സനയുടെ മുൻഭർത്താവുമായും ഷോയിബ് സൗഹൃദം പുലർത്തിയിരുന്നു എന്നും, അതാണോ സനയും ഷോയിബ് മാലിക്കുമായുള്ള പ്രണയത്തിനു കാരണമെന്നും ചൂടുപിടിച്ച ചർച്ചകൾ നടന്നിരുന്നു. അതിനിടെയാണ് സാനിയ മിർസ പ്രമുഖ ക്രിക്കറ്റ് താരവുമായി വിവാഹനിശ്ചയം നടത്തി എന്ന തരത്തിൽ ചിലയിടങ്ങളിൽ വാർത്ത വന്നത്
advertisement
4/7
ഒരു ചിത്രവും ഇതോടൊപ്പം പുറത്തു വന്നിരുന്നു. ക്രിക്കറ്റ് താരത്തിന്റെ മുൻഭാര്യ ആറു വർഷങ്ങൾക്ക് മുൻപ് ഇദ്ദേഹത്തിനെതിരെ ഉയർത്തിയ ഗാർഹിക പീഡന പരാതി വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് ഇതിൽ പലതും അടിസ്ഥാരഹിതമെന്ന നിലയിൽ വിലയിരുത്തപ്പെട്ടു
advertisement
5/7
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി സാനിയ വിവാഹിതയാവുന്നു എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ഇവരുടെ വിവാഹചിത്രം എന്ന നിലയിൽ പ്രചരിക്കുന്ന ഫോട്ടോ വ്യാജമെന്ന് 'ക്രിക്കറ്റ് ലോൻജ്' റിപ്പോർട്ട് ചെയ്യുന്നു
advertisement
6/7
സാനിയ മിർസയെ വിവാഹം ചെയ്യും മുൻപ് ഷോയിബ് മറ്റൊരു വിവാഹംകഴിച്ചിരുന്നു. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് സാനിയയെ ഭാര്യയാക്കിയത്. 2010ലായിരുന്നു ഇവരുടെ വിവാഹം
advertisement
7/7
സാനിയ- ഷോയിബ് വേർപിരിയൽ ഏറെ നാളുകളായി വാർത്തകളിൽ നിറഞ്ഞിരുന്നു. ഇവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടായി. മകന്റെ ജന്മദിനത്തിന് അപരിചിതരരെപ്പോലെ സാനിയയും ഷോയിബും പങ്കെടുത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Sania Mirza | ഷോയിബ് മാലിക്കിന്റെ കല്യാണത്തിന് പിന്നാലെ സാനിയ മിർസക്ക് പ്രമുഖ ക്രിക്കറ്റ് താരവുമായി പുനർവിവാഹമോ! പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിൽ