TVK Vijay | വിജയ്ക്ക് മിനിറ്റുകൾ പറന്നു നടക്കാൻ പ്രൈവറ്റ് ജെറ്റ്; ദിവസ വാടകയ്ക്ക് കിട്ടാൻ പോലും വേണം ലക്ഷങ്ങൾ
- Published by:meera_57
- news18-malayalam
Last Updated:
അന്ന് തൃഷയ്‌ക്കൊപ്പം വിജയ് യാത്ര ചെയ്തത് ഈ ജെറ്റിലോ? പ്രൈവറ്റ് ജെറ്റ് വാടകയ്ക്ക് കിട്ടണമെങ്കിൽ നൽകേണ്ടത്...
advertisement
1/7

നീണ്ട 40 വർഷം പിന്നിടുന്ന സിനിമാ ജീവിതത്തിനു ശേഷം, രാഷ്ട്രീയത്തിൽ തുടക്കം കുറിച്ച നടൻ വിജയ് (Thalapathy Vijay) പക്ഷേ കഴിഞ്ഞ ദിവസം മുതൽ തീർത്തും ദുഃഖകരമായ ഒരു കാര്യത്തിന്റെ പേരിൽ വാർത്തകളിൽ നിറയുകയാണ്. കരൂരിലെ രാഷ്ട്രീയ റാലിയിൽ തമിഴക വെട്രി കഴകം (TVK) നേതാവ് ദളപതി വിജയിയെ (Thalapathy Vijay) കാണാൻ തടിച്ചു കൂടിയ ജനങ്ങളിൽ 39 പേർക്കാണ് അവരുടെ ജീവൻ നഷ്‌ടമായത്. 80ലധികം പേർക്ക് പരിക്കേറ്റു. പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരിലേറെയും. ഉച്ചയ്ക്ക് 12 മണിക്ക് എത്തും എന്ന് പറഞ്ഞ വിജയ്‌യെ കാണാൻ കാത്തിരുന്നവർ, പരിപാടി മണിക്കൂറുകൾ വൈകിയതും, ഒരു വലിയ ദുരന്തത്തിന് പത്രമാകേണ്ടി വരികയായിരുന്നു അവർക്ക്. പറഞ്ഞ സമയത്തു തന്നെ വിജയ് എത്തിയിരുന്നുവെങ്കിൽ, ഇങ്ങനെയൊരു ദാരുണ സംഭവം ഒഴിഞ്ഞുപോയേനെ എന്ന് കരുതുന്നവരുമുണ്ട്
advertisement
2/7
കോടികളുടെ സ്വത്തുക്കൾക്ക് ഉടമയായ വിജയ്‌യുടെ യാത്രകൾ റോഡിലൂടെ ഓടുന്ന ആഡംബര വാഹനങ്ങളിൽ മാത്രമല്ല. ഇദ്ദേഹത്തിന് അത്യാവശ്യ യാത്രയ്ക്കായി പ്രൈവറ്റ് ജെറ്റുണ്ട്. നയൻതാര ഉൾപ്പെടുന്ന പല ദക്ഷിണേന്ത്യൻ താരങ്ങളും ഇത്തരത്തിൽ ഒരു ജെറ്റ് സ്വന്തമാക്കിയവരാണ്. ജനനായകൻ എന്ന വരാൻപോകുന്ന സിനിമയുടെ ഷൂട്ടിംഗ് വിജയ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു. എച്ച്. വിനോത് ആണ് ഈ സിനിമയുടെ സംവിധായകൻ. 2026ൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി, ശനിയാഴ്ച തോറും വിജയ് പ്രചാരണ പരിപാടികളുമായി തിരക്കിലാണ് (തുടർന്ന് വായിക്കുക)
advertisement
3/7
ട്രിച്ചി, അരിയലൂർ ഭാഗങ്ങളിൽ ആയിരുന്നു വിജയ് ആദ്യ വാരങ്ങളിൽ വിജയ് പ്രചാരണം നടത്തിയത്. അതിനു ശേഷം തിരുവാവൂർ, നാഗപട്ടിണം എന്നിവിടങ്ങളിൽ രണ്ടാം വാരത്തിലും. അതിനു ശേഷമായിരുന്നു നാമക്കൽ, കരൂർ എന്നിവിടങ്ങളിൽ വിജയ് പ്രചാരണത്തിന് ഇറങ്ങിയത്. നാമക്കലിൽ നിന്നും കരൂരിൽ എത്താനുള്ള കാലതാമസമായിരുന്നു ദുരന്തത്തിൽ കലാശിച്ചത്
advertisement
4/7
ഈ പ്രചാരണത്തിനായി വിജയ് ചെന്നൈയിലേക്ക് പറന്നത് ഒരു ചെറിയ പ്രൈവറ്റ് ജെറ്റിലാണ്. ഇത് രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമല്ല, സിനിമയുടെ ചിത്രീകരണത്തിനായി കൊടൈക്കനാലിൽ മെയ് ഒന്നാം തിയതി വിജയ് എത്തിച്ചേർന്നതും ഈ സ്വകാര്യ ജെറ്റ് വിമാനത്തിലാണ്. മുൻപ് തൃഷയുടെ ഒപ്പം പ്രൈവറ്റ് ജെറ്റിൽ കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതും വാർത്തയും വിവാദവും സൃഷ്‌ടിച്ചിരുന്നു
advertisement
5/7
ആദ്യവാരം ട്രിച്ചിയിൽ നടന്ന പ്രചാരണ പരിപാടികൾക്കായി വെള്ളയും ബ്രൗണും നിറത്തിലെ പ്രൈവറ്റ് പ്ലെയിനിലാണ് വിജയ് യാത്ര നടത്തിയത്. തിരുവാരൂരിലേക്ക് പറന്നതാകട്ടെ, നീലയും വെളളയും നിറമുള്ള സ്വകാര്യ ജെറ്റിലും. നാമക്കലിലെ പ്രചാരണത്തിനായി വിജയ് എത്തിച്ചേർന്നതും നീലയും വെള്ളയും നിറത്തിലെ പ്രൈവറ്റ് പ്ലെയിനിൽ തന്നെയായിരുന്നു. ഇപ്പോൾ വിജയ്‌യുടെ പ്രൈവറ്റ് ജെറ്റിന്റെ വിശേഷം സോഷ്യൽ മീഡിയയിലും പുറത്തും ചർച്ചയായി മാറുകയാണ്
advertisement
6/7
കഴിഞ്ഞ രണ്ടാഴ്ചയായി VT-PCR - ഗൾഫ് സ്ട്രീം G200, എന്ന സ്വകാര്യ ജെറ്റിൽ യാത്ര നടത്തുകയാണ് വിജയ്. വിജയ് ഉപയോഗിക്കുന്ന ഈ പ്രൈവറ്റ് ജെറ്റിന്റെ വിലയാണ് മറ്റൊരു വിഷയം. ഇതിന്റെ ആകെ വില എട്ടു കോടി രൂപയാണത്രേ. ജെറ്റിനെ ഒരു ദിവസത്തേക്ക് വാടകയ്ക്ക് ലഭിക്കണമെങ്കിലും ലക്ഷങ്ങൾ എണ്ണിയെണ്ണി കൊടുക്കണം
advertisement
7/7
വിജയ് ഉപയോഗിക്കുന്ന പ്രൈവറ്റ് ജെറ്റിന് ദിവസവാടക ലക്ഷം രൂപ എന്നാണ് വിവരം. ഇതിന്റെ ഉടമ ആരെന്ന കാര്യത്തിൽ വ്യക്തതയില്ല. ഹൈദരാബാദിൽ നിന്നും ചെന്നൈയിൽ എത്തിയതാണ് ഈ വിമാനം. വിജയ്‌യുടെ പ്രചാരണത്തിന് മുന്നോടിയായി ഹൈദരാബാദിൽ നിന്നും ചെന്നൈയിൽ എത്തിയതാണ് ഈ വിമാനം എന്ന് കമ്പനിയുടെ വെബ്‌സൈറ്റിൽ പരാമർശിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
TVK Vijay | വിജയ്ക്ക് മിനിറ്റുകൾ പറന്നു നടക്കാൻ പ്രൈവറ്റ് ജെറ്റ്; ദിവസ വാടകയ്ക്ക് കിട്ടാൻ പോലും വേണം ലക്ഷങ്ങൾ