എയറിലാകുമോ? ബഹിരാകാശത്ത് വിവാഹത്തിനുള്ള തയ്യാറെടുപ്പുമായി 63 കാരനായ സൂപ്പർസ്റ്റാറും 37 കാരി നടിയും
- Published by:Sneha Reghu
- news18-malayalam
Last Updated:
സാഹസികത ഇഷ്ടപ്പെടുന്ന ഈ ദമ്പതികൾ തങ്ങളുടെ വിവാഹം സാധാരണ രീതിയിൽ നടത്താനുള്ള സാധ്യത ഏറെ കുറവാണ്
advertisement
1/5

പ്രണയത്തിന് പ്രായമില്ലെന്ന് പറയാറുണ്ട്. ഈ പ്രണയവും അങ്ങനെ തന്നെ! സൂപ്പർസ്റ്റാറുകളാ നടനും നടിയും വിവാഹിതരാവുകയാണ്. 'വിവാഹങ്ങൾ സ്വർഗത്തിൽ നടക്കുന്നു' എന്നു പറയുന്നതുപോലെ ഈ നടനും നടിയും ബഹിരാകാശത്ത് വച്ചാണ് വിവാഹിതരാകുന്നത്. ഈ നടനും നടിയും ആരാണെന്നറിയുമോ?
advertisement
2/5
63 കാരനായ ഹോളിവുഡ് സുപ്പർസ്റ്റാറായ ടോം ക്രൂസാണ് ബഹിരാകാശത്ത് വച്ച് വിവാഹം കഴിക്കുന്നത്. 1981-ൽ പുറത്തിറങ്ങിയ 'എൻഡ്‌ലെസ് ലവ്' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. 'മിഷൻ ഇംപോസിബിൾ' പരമ്പരയിലൂടെയാണ് അദ്ദേഹം ആഗോളതലത്തിൽ ആരാധകരെ നേടിയത്. അടുത്തിടെ പുറത്തിറങ്ങിയ ടോം ക്രൂസിന്റെ 'മിഷൻ ഇംപോസിബിൾ' പരമ്പരയുടെ അവസാന ഭാഗം ലോകമെമ്പാടുമായി 3,000 കോടിയിലധികം രൂപ നേടി.
advertisement
3/5
ഹോളിവുഡിലെ ലേഡി സൂപ്പർസ്റ്റാറായ അന ഡി അർമാസാണ് വധു. ഇരുവരും ബഹിരാകാശത്ത് വച്ച് വിവാഹിതരാകുന്നുവെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. 2006 ൽ പുറത്തിറങ്ങിയ 'വിർജിൻ റോസ്' എന്ന ചിത്രത്തിലൂടെയാണ് അന ഡി അർമാസ് നടിയായി അരങ്ങേറ്റം കുറിച്ചത്. വാർ ഡോഗ്സ്, നൈവ്സ് ഔട്ട്, നോ ടൈം ടു ഡൈ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. അന ഡി അർമാസിന്റെ സൗന്ദര്യത്തിന് വാക്കുകൾക്കതീതമായ ആരാധകരുണ്ട്. 37 കാരിയായ അന ഡി അർമാസ് 2022 ൽ പുറത്തിറങ്ങിയ 'ദി ഗ്രേ മാൻ' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. തമിഴ് നടൻ ധനുഷും ഈ ചിത്രത്തിൽ ഭാഗമായിട്ടുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.
advertisement
4/5
ടോം ക്രൂസും അന ഡി അർമാസും വളരെക്കാലമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സാഹസികത ഇഷ്ടപ്പെടുന്ന ഈ ദമ്പതികൾ തങ്ങളുടെ വിവാഹം സാധാരണ രീതിയിൽ നടത്താനുള്ള സാധ്യത ഏറെ കുറവാണ്. അതിനാലാണ് ഇരുവരും വിവാഹം ബഹിരാകാശത്ത് നടത്താൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
advertisement
5/5
ബഹിരാകാശ യാത്രയും സാഹസികതയും ഇഷ്ടപ്പെടുന്ന ആളാണ് ടോം ക്രൂസ്. ബഹിരാകാശത്ത് വെച്ച് വിവാഹിതരാകുന്ന ആദ്യ ദമ്പതികൾ എന്ന ആശയം അദ്ദേഹത്തെ ആകർഷിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇരുവരും ഇക്കാര്യം ഔദ്യോഗികമായി ഉടൻ പ്രഖ്യാപിക്കുമെന്ന് പറയപ്പെടുന്നു. ടോം ക്രൂസ് 3 തവണ വിവാഹിതനായിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
എയറിലാകുമോ? ബഹിരാകാശത്ത് വിവാഹത്തിനുള്ള തയ്യാറെടുപ്പുമായി 63 കാരനായ സൂപ്പർസ്റ്റാറും 37 കാരി നടിയും