ടൂർ പോയപ്പോൾ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കെനിയക്കാരനെ വിവാഹം കഴിച്ചതിന് 30 വർഷത്തിനു ശേഷം സ്ത്രീയുടെ ഖേദം
- Published by:Sarika N
Last Updated:
ജീവിതത്തിലെ മൂന്ന് വിവാഹങ്ങൾക്ക് ശേഷം താൻ ഇനി ഒരിക്കലും മറ്റൊരു വിവാഹം കഴിക്കില്ലെന്ന് ഷെറിൽ വ്യക്തമാക്കി
advertisement
1/8

പ്രണയം നമ്മളെ എപ്പോൾ തേടിയെത്തുമെന്ന് പ്രവചിക്കാൻ കഴിയില്ല. പല തരത്തിലുള്ള പ്രണയകഥകൾ നാം ദിനവും കേൾക്കാറുണ്ട്. അതിൽ ചില കഥകൾ നമ്മളെ ചിരിപ്പിക്കുകയും ചിലത് ചിന്തിപ്പിക്കുകയും മറ്റ് ചിലത് കരയിക്കുകയും ചെയ്യുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും പ്രണയം തോന്നാത്ത മനുഷ്യർ ഉണ്ടാവില്ല. അത്തരത്തിലുള്ള ഒരു പ്രണയകഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. യുകെ സ്വദേശിയായ സ്ത്രീക്ക് അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഒരു ആദിവാസി പുരുഷനെ പരിചയപ്പെടുന്നത്.
advertisement
2/8
സൗഹൃദം പ്രണയത്തിലേക്ക് വഴിമാറാൻ അധികം സമയം വേണ്ടിവന്നില്ല. മുൻപ് തന്നെ വിവാഹിതയായിരുന്ന സ്ത്രീ തന്റെ ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് ആദിവാസി യുവാവിനെ വിവാഹം ചെയ്തു. 30 വർഷങ്ങൾക്ക് ശേഷം യുവാവുമായുള്ള തന്റെ ബന്ധം അവസാനിച്ചുവെന്നും അത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഈ 64 കാരി. അന്ന് അത്തരത്തിൽ ഒരു തീരുമാനം എടുത്തതിൽ ഇപ്പോൾ ഖേദമുണ്ടെന്നും സ്ത്രീ കൂട്ടിച്ചേർത്തു.
advertisement
3/8
ചെറിൽ തോമസ്ഗുഡ് എന്ന യുവതിയാണ് 1994-ൽ തന്റെ മുപ്പത്തിനാലാം വയസിൽ കെനിയയിൽ വെക്കേഷൻ ആഘോഷിക്കാൻ പോയത്. കെനിയയിൽ വച്ച് മാസായി ഗോത്രത്തിൽ നിന്നുള്ള ഡാനിയേൽ ലെക്കിമെൻസോ എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടി. അവനുമായുള്ള സൗഹൃദം പെട്ടന്നാണ് പ്രണയത്തിലേക്ക് വഴിമാറിയതെന്ന് ചെറിൽ പറയുന്നു. എന്നാൽ ആ ബന്ധത്തിൽ തനിക്ക് തന്നെ നഷ്ടപ്പെട്ടുവെന്ന് ചെറിൽ പറയുന്നു.
advertisement
4/8
ഇംഗ്ലണ്ടിലെ ഐൽ ഓഫ് വൈറ്റിൽ ഭർത്താവും കുഞ്ഞുമൊത്ത് സുഖകരമായ ജീവിതം നയിക്കുകയായിരുന്നു ചെറിൽ. എന്നാൽ കുട്ടിക്കാലത്തെ ആഘാതവും പ്രശ്‌നകരമായ ദാമ്പത്യവും ചെറിലിന്റെ സന്തോഷം കെടുത്തി. തുടർന്ന് ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരമാണ് ചെറിൽ കെനിയ സന്ദർശിക്കുന്നത്. കെനിയയിലെ മൊംബാസയിലുള്ള ബംബുരി ബീച്ച് ഹോട്ടലിലാണ് യുവതി അന്ന് താമസിച്ചിരുന്നത്. അവിടെ വെച്ചാണ് ഒരു പരമ്പരാഗത നൃത്തസംഘത്തിലെ അവതാരകനായ ഡാനിയേലിനെ അവൾ ആദ്യമായി കാണുന്നത്.
advertisement
5/8
ഡാനിയേലിന്റെ പ്രത്യേക രീതിയിലുള്ള പെരുമാറ്റം ചെറിലിനെ ആകർഷിച്ചു. മൂന്നാഴ്ചത്തെ അവധിക്കാലം കഴിഞ്ഞ് ചെറിൽ ഇംഗ്ലണ്ടിലേക്ക് മടങ്ങി. ഡാനിയേലിന്റെ സ്നേഹത്തിന് മുന്നിൽ ഭർത്താവ് മൈക്ക് മേസണെയും കുട്ടികളെയും ഉപേക്ഷിക്കാനുള്ള തീരുമാനവും എടുത്തു. അവരെ ഉപേക്ഷിച്ച് ഉടൻ തന്നെ ചെറിൽ കെനിയയിലേക്ക് മടങ്ങി. ഡാനിയേലിന്റെ ഗ്രാമത്തിൽ എത്തി ഒന്നിച്ച് ജീവിക്കാൻ തുടങ്ങി. അവിടെ ആട്ടിൻതോലിൽ ഉറങ്ങുക, വിറക് അടുപ്പിൽ പാചകം ചെയ്യുക, കാബേജ്, പശുവിന്റെ രക്തം തുടങ്ങിയ പരമ്പരാഗത ഭക്ഷണങ്ങൾ കഴിക്കുക എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു അവളുടെ ജീവിതം.
advertisement
6/8
1995-ൽ ഇംഗ്ലണ്ടിലേക്ക് മടങ്ങിയ ദമ്പതികൾ വാലന്റൈൻസ് ദിനത്തിൽ പരമ്പരാഗത മാസായി വസ്ത്രത്തിൽ വിവാഹിതരായി. ദമ്പതികൾക്ക് ഒരു മകൾ ജനിച്ചു. അവൾക്ക് മിസ്റ്റി എന്ന് പേര് നൽകി.
advertisement
7/8
ഇരുവരുടെയും ബന്ധം വളരെ ശക്തമായി മുന്നോട്ട് പോയെങ്കിലും ഡാനിയേലിന്റെ സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങൾ ബന്ധത്തിൽ വിള്ളൽ വരുത്തി. യുവാവ് പതിയെ ആത്മീയ മൂല്യങ്ങളിൽ നിന്ന് ഭൗതിക മോഹങ്ങളിലേക്ക് മാറിയെന്ന് ചെറിൽ പറയുന്നു. കൂടാതെ, ഡാനിയേൽ ചെറിലിനോട് വലിയൊരു വീടും, വിലകൂടിയ വസ്ത്രങ്ങളും, നാട്ടിലുള്ള കുടുംബത്തിന് അയയ്ക്കാൻ പണവും ആവശ്യപ്പെടാൻ തുടങ്ങി. ഡാനിയേലിന്റെ ശീലങ്ങൾ ക്രമേണ ചെറിലിനെ പ്രകോപിപ്പിച്ചു.
advertisement
8/8
ഇനി ഒന്നിച്ച് തുടരാൻ കഴിയില്ലെന്ന് മനസിലായതോടെ 1999-ൽ ഇരുവരും വേർപിരിഞ്ഞു. "ഡാനിയേലിനെ എന്റെ കുട്ടികൾക്ക് പിതാവായി അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല".ഷെറിൽ പറയുന്നു. ഡാനിയേലുമായി പിരിഞ്ഞ ശേഷം താൻ മറ്റൊരു വിവാഹം ചെയ്തില്ലെന്ന് സ്ത്രീ പറയുന്നു. ഇപ്പോൾ കുട്ടികളായ സ്റ്റീവ് (43), ടോമി (41), ക്ലോയി (34), മിസ്റ്റി (27) എന്നിവരോടൊപ്പം ശാന്തമായ ജീവിതം നയിക്കുകയാണ് ചെറിൽ. ഡാനിയേൽ ഇപ്പോഴും ഐൽ ഓഫ് വൈറ്റിൽ താമസിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
ടൂർ പോയപ്പോൾ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കെനിയക്കാരനെ വിവാഹം കഴിച്ചതിന് 30 വർഷത്തിനു ശേഷം സ്ത്രീയുടെ ഖേദം