TRENDING:

വന്ദേ ഭാരതിൽ സുരേഷ് ​ഗോപിക്കൊപ്പം ശൈലജ ടീച്ചറും; മേജർ രവി പങ്കുവച്ച ചിത്രം വൈറല്‍

Last Updated:
മേജർ രവി ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം വൈറലായി. വന്ദേ ഭാരതിലായിരുന്നു അപ്രതീക്ഷിത കൂടിക്കാഴ്ച
advertisement
1/5
വന്ദേ ഭാരതിൽ സുരേഷ് ​ഗോപിക്കൊപ്പം ശൈലജ ടീച്ചറും; മേജർ രവി പങ്കുവച്ച ചിത്രം വൈറല്‍
കൊച്ചി: കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിയ്ക്കും മുൻ മന്ത്രി കെ കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി. വന്ദേ ഭാരതിൽ വച്ചായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച.
advertisement
2/5
'കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജി (സുരേഷ് ഗോപി)യുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതിൽ. ഒരു വലിയ ആലിം​ഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷത്തെ ഇഷ്ടപ്പെടുന്നു. ജയ് ഹിന്ദ്' - എന്നാണ് മേജർ രവി ഇവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. ‌
advertisement
3/5
സുരേഷ് ​ഗോപിയും കെ കെ ശൈലജയും ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. സുരേഷ് ​ഗോപി തൃശൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ കെ കെ ശൈലജ വടകരയിൽ ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടു.
advertisement
4/5
അതേസമയം ഏഴുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇടവേളക്ക് ശേഷം 'ഓപ്പറേഷൻ റാഹത്ത്' എന്ന ചിത്രത്തിലൂടെ സംവിധാന രം​ഗത്തേക്ക് മടങ്ങിയെത്തുകയാണ് മേജർ രവി.
advertisement
5/5
ശരത് കുമാറാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
മലയാളം വാർത്തകൾ/Photogallery/Buzz/
വന്ദേ ഭാരതിൽ സുരേഷ് ​ഗോപിക്കൊപ്പം ശൈലജ ടീച്ചറും; മേജർ രവി പങ്കുവച്ച ചിത്രം വൈറല്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories