മുഖ്യമന്ത്രിയുടെ മകനുമായി വിവാഹം; 11-ാം നാൾ ഭർത്താവ് മരിച്ച നടിയെ അറിയുമോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
മുഖ്യമന്ത്രിയുടെ മകനെ വിവാഹം കഴിച്ച ആ നടിയുടെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നത്
advertisement
1/6

വെള്ളിത്തിരയിൽ തിളങ്ങുന്ന ഓരോ അഭിനേതാക്കളുടെയും ജീവിതത്തിൽ നിരവധി ദുഃഖ കഥകളുണ്ട്. ഓരോ അഭിനേതാക്കളെ കുറിച്ചും ഗോസിപ്പുകൾ നിറയുമ്പോഴും പ്രേക്ഷകർ അറിയാതെ പോകുന്ന നിരവധി ദുഃഖകരമായ കഥകളാണുള്ളത്. അത്തരത്തിൽ വളരെ വലിയൊരു ദുഃഖം വർഷങ്ങളായി ഉള്ളിൽ കൊണ്ടുനടക്കുന്ന നടിയുണ്ട്. മുഖ്യമന്ത്രിയുടെ മകനെ വിവാഹം കഴിച്ച ആ ബോളിവുഡ് നടിയുടെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നത്. വിവാഹത്തിന്റെ പതിനൊന്നാം നാൾ ഈ നടിയുടെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. (തുടർന്ന് വായിക്കുക.)
advertisement
2/6
70 കളിലും 80 കളിലും ബോളിവുഡിൽ തരംഗം സൃഷ്ടിച്ച നടിയാണ് ലീന ചന്ദവാർക്കർ. കർണാടകയിലെ ഒരു പട്ടാള കുടുംബത്തിലാണ് ലീന ജനിച്ചത്. 1968 ൽ പുറത്തിറങ്ങിയ 'മാ കാ മീറ്റ്' എന്ന ചിത്രത്തിലൂടെയാണ് ലീന ചന്ദവാർക്കർ നടിയായി അരങ്ങേറ്റം കുറിച്ചത്. വിനോദ് ഖന്നയാണ് നായകനായി അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങിയപ്പോൾ തന്നെ സൂപ്പർ ഹിറ്റായിരുന്നു.
advertisement
3/6
പിന്നീട് ഒറ്റരാത്രികൊണ്ട് ലീന പ്രശസ്തിയിലേക്ക് ഉയർന്നു, മുൻനിര നടന്മാരായ രാജേഷ് ഖന്ന, ദിലീപ് കുമാർ എന്നിവരോടൊപ്പം അഭിനയിച്ചു. തന്റെ കരിയറിന്റെ ഉന്നതിയിൽ ആയിരിക്കുമ്പോൾ തന്നെ രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കുടുംബത്തിലെ സിദ്ധാർത്ഥിനെ അവർ കണ്ടുമുട്ടി.
advertisement
4/6
ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്യുന്നു. അന്ന് ലീനയ്ക്ക് 24 വയസ്സായിരുന്നു പ്രായം. ഗോവയുടെ ആദ്യ മുഖ്യമന്ത്രിയായ ബന്ദോദ്കറുടെ മകനായ സിദ്ധാർത്ഥാണ് ലീനയെ പ്രണയിച്ചതും വിവാഹം കഴിച്ചതും. നിരവധി സ്വപ്നങ്ങളോടെയാണ് ലീന തന്റെ ദാമ്പത്യ ജീവിതം ആരംഭിച്ചത്. എന്നാൽ കാലം അവർക്ക് മറ്റൊരു ദുരന്തം സമ്മാനിച്ചു.
advertisement
5/6
എന്നാൽ, വിവാഹം കഴിഞ്ഞ് 11-ാം ദിവസം ലീനയുടെ ഭർത്താവ് സിദ്ധാർത്ഥ് മരിച്ചു. തോക്ക് വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിതമായി അത് പൊട്ടിത്തെറിച്ചു. സിദ്ധാർത്ഥ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലീനയും അമ്മയുടെ വീട്ടിലേക്ക് മടങ്ങി. എല്ലാ കുറ്റവും ലീനയുടെ മേൽ വീണു. വിവാഹം കഴിഞ്ഞ് 11 ദിവസത്തിനുള്ളിൽ അവൾ വിധവയായി. പക്ഷെ, കുറ്റം മുഴുവനും ലീനയ്ക്കായിരുന്നു.
advertisement
6/6
ജീവിത സ്വപ്നങ്ങൾ നിരാശയിലേക്ക് പടുകുത്തിയതോടെ ലീന വീണ്ടും സിനിമാരംഗത്തേക്ക് മടങ്ങി. നിരവധി ചിത്രങ്ങളിലും അഭിനയിച്ചു. അവർ അഭിനയിച്ച ‘ബൈരാഗ്’ എന്ന ചിത്രം ഏറെ പരാജയമായിരുന്നു. ഈ സമയത്താണ് ഇവർ നടൻ കിഷോർ കുമാറിനെ പരാജയപ്പെടുന്നത്. കിഷോർ കുമാറിന് ലീനയേക്കാൾ 20 വയസ്സ് കൂടുതലാണ്. മൂന്ന് തവണ വിവാഹമോചനം നേടിയിട്ടുണ്ട്. ലീനയുടെ കുടുംബവും ഈ വിവാഹത്തെ എതിർത്തിരുന്നു. എങ്കിലും ലീനയും കിഷോർ കുമാറും വിവാഹിതരായി. ഇപ്പോൾ ലീനയ്ക്ക് 74 വയസ്സുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
മുഖ്യമന്ത്രിയുടെ മകനുമായി വിവാഹം; 11-ാം നാൾ ഭർത്താവ് മരിച്ച നടിയെ അറിയുമോ?