'രാം ചരൺ 200' ഭാര്യ ഉപാസന തന്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണോ?
- Published by:Sarika N
- news18-malayalam
Last Updated:
വിവാഹദിനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ മണ്ഡപത്തിലേക്ക് കടത്തി വിടാതെ കാർ തടഞ്ഞുവെന്ന് ഉപാസന വെളിപ്പെടുത്തി
advertisement
1/5

ഇന്ത്യൻ സിനിമ മേഖലയിലെ അറിയപ്പെടുന്ന താരദമ്പതികളാണ് നടൻ രാം ചരണും (Ram Charan) ഭാര്യ ഉപാസന കൊനിഡേലയും (Upasana Konidela). രാം ചരൺ തന്റെ അഭിനയമികവിലൂടെ സിനിമയിൽ മുന്നേറുമ്പോൾ ഉപാസന മുന്നേറുന്നത് ബിസിനസ് ഇൻഡസ്ട്രിയിലാണ്. അറിയപ്പെടുന്ന ബിസിനസ് കുടുംബത്തിലെ ഇളമുറക്കാരിയാണ് ഉപാസന കൊനിഡേല. ഇപ്പോഴിതാ, ഉപാസന തന്റെ ഭർത്താവിനെക്കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
advertisement
2/5
ഉപാസന തന്റെ ഫോണിൽ ഭർത്താവ് രാം ചരണിന്റെ പേര് സേവ് ചെയ്തിരിക്കുന്നത് 'രാം ചരൺ 200' എന്നാണ്. അതിനു പിന്നിലെ കാരണമാണ് ഏവരെയും ചിരിപ്പിക്കുന്നത്. രാം ചരൺ 200 തവണ തന്റെ ഫോൺ നമ്പർ മാറ്റിയിട്ടുണ്ട് ഉപാസന പറഞ്ഞു. കൂടാതെ ഭർത്താവ് അഭിനയിച്ചതിൽ തനിക്ക് ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ചതും താരം പറഞ്ഞു.
advertisement
3/5
രാം ചരണിന്റെ എല്ലാ സിനിമകളും തനിക്ക് ഇഷ്ടമാണെന്ന് ഉപാസന പറയുന്നു. കാരണം തന്റെ പക്കൽ എത്തുന്ന ഓരോ സിനിമയെയും അദ്ദേഹം അത്രയും എഫർട്ട് ഇട്ടാണ് ചെയ്യുന്നത് ഉപാസന വെളിപ്പെടുത്തി. 2011 ഡിസംബറിൽ ആണ് ഇരുവരും വിവാഹിതരായത്. തന്റെ വിവാഹ ദിനത്തിൽ സംഭവിച്ച മറക്കാനാവാത്ത ഒരു അനുഭവത്തെ കുറിച്ചും താരം മനസ് തുറന്നു.
advertisement
4/5
വിവാഹദിനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ അകത്തേക്ക് കടത്തിവിട്ടില്ല എന്ന് ഉപാസന പറയുന്നു. ഒടുവിൽ കാറിന്റെ ഗ്ലാസ് താഴ്ത്തി താനാണ് വധുവെന്ന് അറിയിച്ചപ്പോഴാണ് അവർ മണ്ഡപത്തിലേക്ക് എന്നെ വിടുന്നത് താരം പറഞ്ഞു. 2023 ജൂൺ 20 നാണ് രാം ചരണിനും ഉപാസനയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. വിവാഹിതരായി 11 വർഷത്തിനു ശേഷമാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്. 'ക്ലിൻ കാര കൊനിഡെല' എന്നാണ് കുഞ്ഞിന്റെ പേര്. കേൾക്കുമ്പോൾ അൽപം മോഡേൺ ആയി തോന്നുമെങ്കിലും വലിയ അർത്ഥമാണ് പേരിനുള്ളത്.
advertisement
5/5
ഈ പേര് പ്രകൃതിയുടെ മൂർത്തീഭാവത്തെ പ്രതിനിധീകരിക്കുന്നുവെന്നും മാതാവ് 'ശക്തി'യുടെ പരമമായ ശക്തിയെ ഉൾക്കൊള്ളുന്നുവെന്നും പേരിടൽ ചടങ്ങിൽ ചിരഞ്ജിവി പറഞ്ഞിട്ടുണ്ട്. അതേസമയം, സംവിധായകൻ ബുച്ചി ബാബു സനയുടെ ആക്ഷൻ ത്രില്ലർ ചിത്രമായ 'പെഡി' ആണ് രാം ചരന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
മലയാളം വാർത്തകൾ/Photogallery/Buzz/
'രാം ചരൺ 200' ഭാര്യ ഉപാസന തന്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണോ?