TRENDING:

ടോർച്ച് വേണ്ട, കൂൺ ഉണ്ട്! റാണിപുരം റിസർവ് വനത്തിലെ പ്രകാശം പൊഴിക്കുന്ന അപൂർവ്വയിനം കൂണുകൾ

Last Updated:
കേരളത്തിലെ ജൈവ വൈവിധ്യത്തിന്റെ അത്ഭുതങ്ങൾ അവസാനിക്കുന്നില്ല! കാസർഗോഡ് റാണിപുരം റിസർവ് വനത്തിൽ നടത്തിയ സർവേയിൽ രാത്രിയിൽ പ്രകാശം പൊഴിക്കുന്ന അപൂർവ്വ കൂണുകൾ കണ്ടെത്തി. രാസപ്രവർത്തനത്തിലൂടെ പച്ച വെളിച്ചം പുറന്തള്ളുന്ന ഈ കൂണുകൾ പ്രകൃതിയുടെ അത്ഭുതകാഴ്ച തന്നെയാണ്.
advertisement
1/6
ടോർച്ച് വേണ്ട, കൂൺ ഉണ്ട്!  റാണിപുരം റിസർവ് വനത്തിലെ പ്രകാശം പൊഴിക്കുന്ന അപൂർവ്വയിനം കൂണുകൾ
കാസര്‍ഗോഡ് റാണിപുരം റിസർവ് വനത്തിലെ പ്രകാശിക്കുന്ന കൂണുകളാണ് ഇപ്പോൾ താരം. വനംവകുപ്പ് നടത്തിയ സര്‍വേയിലാണ് ഈ അപൂര്‍വ്വ കൂണുകള്‍ കണ്ടെത്തിയത്.
advertisement
2/6
രാത്രിയില്‍ പച്ച വെളിച്ചം പൊഴിക്കുന്ന ബയോ ലൂമിനസെന്‍റ് കൂണുകള്‍. ഇതിൻ്റെ ശാസ്ത്രീയ നാമം ഫൈലോബൊളീറ്റസ് മാനിപ്പുലാരിസ് എന്നാണ്. ഇലക്ട്രിക് കൂണുകളെന്നും വിളിപ്പേരുണ്ട്. രാസപ്രവർത്തനത്തിലൂടെ പ്രകാശം ഉത്പാദിപ്പിക്കുന്ന ഈ കൂണുകള്‍ അത്യപൂര്‍വ്വമാണ്.
advertisement
3/6
റാണിപുരം വനമേഖലയില്‍ കേരള വനംവകുപ്പും മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് കൂണുകളെ കണ്ടെത്തിയത്. റാണിപുരം വനമേഖലയിൽ നടത്തിയ സർവേയിൽ 50-തോളം കൂൺ ഇനങ്ങളെയാണ് കണ്ടെത്തി.
advertisement
4/6
നിറത്തിലും ആകൃതിയിലും വേറിട്ടവയാണ് ഇവയെല്ലാം. ഇതിൽ ഭക്ഷ്യയോഗ്യവും അല്ലാത്തതുമായ കൂണുകൾ ഇതിൽ ഉൾപ്പെടുന്നു. അന്‍പതോളം കൂണ്‍ ഇനങ്ങളാണ് റാണിപുരത്തെ സര്‍വ്വേയില്‍ രേഖപ്പെടുത്തിയത്.
advertisement
5/6
തക്കാളിയുടെ ആകൃതിയുള്ള ടൊമാട്ടോ മഷ്റൂം, പൂവ് പോലെ തോന്നിക്കുന്ന പൊറോണിയ നാഗരഹോളന്‍സിസ്, കിളിക്കൂടിന്‍റെ ആകൃതിയിലുള്ള സിയാത്തസ് ഇങ്ങനെ നീളുന്നു കൂണിനങ്ങള്‍. കൂൺ പരാഗണത്തിന്റെ മനോഹര ദൃശ്യങ്ങളും സർവേ സംഘം പകർത്തിയിട്ടുണ്ട്.
advertisement
6/6
കൂടുതൽ പ്രദേശങ്ങളിലേക്ക് സർവേ വ്യാപിപ്പിക്കാനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഈ അപൂർവ്വ കൂണുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും അവയുടെ സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
മലയാളം വാർത്തകൾ/Photogallery/Kerala/Kasargod/
ടോർച്ച് വേണ്ട, കൂൺ ഉണ്ട്! റാണിപുരം റിസർവ് വനത്തിലെ പ്രകാശം പൊഴിക്കുന്ന അപൂർവ്വയിനം കൂണുകൾ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories