TRENDING:

സുന്ദരി നീയും, സുന്ദരി ഞാനും... ഗംഭീര മേക്കോവറിൽ ഉർവശി, ഒപ്പം കുഞ്ഞാറ്റയും

Last Updated:
ഉള്ളൊഴുക്കിൽ കണ്ട ലീലാമ്മയല്ല, സ്റ്റൈലിഷ് അമ്മയായ ഉർവശി. കൂടെ മകളും
advertisement
1/6
സുന്ദരി നീയും, സുന്ദരി ഞാനും... ഗംഭീര മേക്കോവറിൽ ഉർവശി, ഒപ്പം കുഞ്ഞാറ്റയും
ഈ കാണുന്നതാണോ ഉള്ളൊഴുക്കിൽ നമ്മൾ കണ്ട ലീലാമ്മ എന്നല്ലേ. മുതിർന്ന മക്കളുടെ അമ്മയും അമ്മായിയമ്മയും ആയി പുതുതലമുറയെ വെല്ലുവിളിച്ച് ഉർവശി നടത്തിയ ഗംഭീര പ്രകടനം നിറഞ്ഞ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. ജീവിതത്തിൽ കുഞ്ഞാറ്റ അഥവാ തേജാലക്ഷ്മി എന്ന യുവതിയുടെയും സ്കൂൾ വിദ്യാർത്ഥിയായ മകന്റെയും അമ്മയാണ് ഉർവശി. ആദ്യത്തെ കണ്മണിക്കൊപ്പം പുതിയ ഫോട്ടോഷൂട്ടുമായി നടി ഉർവശി ഇതാ. ലീലാമ്മയുമായി ഈ ഷൂട്ടിലെ ലുക്കിൽ ഉർവശിയെ കാണാൻ കഴിഞ്ഞെന്നു വരില്ല. ഈ ചിത്രങ്ങൾക്കായി ഉർവശിക്ക് അത്രയേറെ മേക്കോവർ നൽകിക്കഴിഞ്ഞു
advertisement
2/6
ഫോട്ടോഷൂട്ടിനിടെ അമ്മയുടെ ഒപ്പം കുറച്ച് രസകരമായ സ്റ്റില്ലുകൾക്ക് പോസ് ചെയ്യുകയാണ് കുഞ്ഞാറ്റ ഇവിടെ. ചിരിച്ചും, പൗട്ട് ചെയ്‌തും, അമ്മയ്ക്ക് ഉമ്മ നൽകിയും കുഞ്ഞാറ്റയെ ചിത്രങ്ങളിൽ കാണാം. ഫോട്ടോഷൂട്ടിനിടയിൽ ലഭിച്ച ഫ്രീ ടൈം ആണ് കുഞ്ഞാറ്റ തങ്ങളുടേതായ ചിത്രങ്ങൾ പകർത്താൻ തിരഞ്ഞെടുത്തത് എന്ന് മനസിലാക്കാം. മലയാളത്തിലെ പ്രമുഖ വനിതാ മാസികയായ ഗൃഹലക്ഷ്മിയുടെ ഫോട്ടോഷൂട്ടിനിടെയാണ് ഉർവശിയും മകളും അവരുടെ സെൽഫികളുമായി വന്നിട്ടുള്ളത്. അമ്മയും മകളും കൂടിയുള്ള അഭിമുഖം വരുന്ന വിവരം കുഞ്ഞാറ്റ കഴിഞ്ഞ ദിവസം മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
അമ്മയും മകളും കൂടിയുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങൾ ചേർത്തുള്ള കൊളാഷ് കുഞ്ഞാറ്റയുടെയും ഉർവശിയുടെയും ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ കാണാം. ആകെ നാല് ചിത്രങ്ങളാണ് കുഞ്ഞാറ്റ ഇത്തരത്തിൽ പോസ്റ്റിനായി തിരഞ്ഞെടുത്തിട്ടുള്ളത്. സാരിയാണ് ഉർവശിയുടെ വേഷം. കുഞ്ഞാറ്റയാകട്ടെ, മനോഹരമായ ഒരു ലെഹങ്കയാണ് ധരിച്ചിരിക്കുന്നത്. സൂര്യഗായത്രിയിലും മറ്റും മലയാളികൾ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന ലുക്കിൽ ഉർവശിയെ വീണ്ടും കാണാം എന്നതാണ് ഈ ചിത്രങ്ങൾ കണ്ടാൽ അവരുടെ ആരാധകരുടെ മനസിലേക്ക് വരിക
advertisement
4/6
അമ്മയ്ക്ക് പ്രായമായി വരുമ്പോൾ, കൂടെ നിൽക്കാൻ ഏറെ ഇഷ്‌ടപ്പെടുകയാണ് ഈ മകൾ. ഉർവശിയുടെ സിനിമയുടെ പ്രൊമോഷനിലും മറ്റും പങ്കുകൊണ്ട കുഞ്ഞാറ്റയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കുട്ടിയായിരുന്നപ്പോൾ മാധ്യമങ്ങളുടെയോ പൊതുപരിപാടികളുടെയോ കണ്ണിൽപ്പെടാതെയാണ് ഉർവശി മകളെ വളർത്തിയിരുന്നത്. സിനിമകൾക്ക് പിന്നാലെ പായുന്ന തിരക്കിലായിരുന്നു കല-കല്പന-ഉർവശി സഹോദരിമാർ, അവരുടെ അമ്മയുടെ പക്കലാണ് മക്കളെ സുരക്ഷിതമായി ഏൽപ്പിച്ചിരുന്നത്
advertisement
5/6
കൊച്ചുകുട്ടിയായ അനുജനെയും കുഞ്ഞാറ്റയ്ക്ക് വലിയ ഇഷ്‌ടമാണ്‌. ഇഷാൻ പ്രജാപതി എന്ന ഉർവശിയുടെ ഇളയമകന്റെ നൂലുകെട്ട് ചടങ്ങിൽ പോലും ചേച്ചി കുഞ്ഞാറ്റ നിറസാന്നിധ്യമായിരുന്നു. അനുജന് പേരിടുന്നതിലെ സ്വാതന്ത്ര്യവും കുഞ്ഞാറ്റയ്‌ക്കായിരുന്നു. ചേച്ചി അകലെയാണെങ്കിലും, അനുജന്റെ പിറന്നാളിന് ഒരു വീഡിയോ കോളിലൂടെ എങ്കിലും പങ്കെടുക്കണം എന്ന് കുഞ്ഞാറ്റയ്ക്ക് നിർബന്ധമുണ്ട്. ഇഷാന്റെ ഇക്കഴിഞ്ഞ ജന്മദിനത്തിൽ കുഞ്ഞാറ്റ വീഡിയോ കോളിലൂടെ ആശംസ അറിയിച്ചിരുന്നു
advertisement
6/6
 അമ്മ അഭിനയിക്കുന്ന സിനിമയുടെ സെറ്റിൽ രണ്ടുമക്കളും സന്ദർശകരായി എത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇത് ഉർവശിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവന്നത്. അമ്മയുടെ ഒപ്പമുള്ള പുതിയ ചിത്രങ്ങൾക്ക് 'മൈക്കിൾ മദന കാമരാജൻ' സിനിമയിലെ സുന്ദരനേയും സുന്ദരൻ ഞാനും... എന്ന ഗാനമാണ് കുഞ്ഞാറ്റ ബാക്ഗ്രൗണ്ട് മ്യൂസിക് ആയി നൽകിയിട്ടുള്ളത്. ആ വരികളെ അർത്ഥവത്താക്കുന്ന മേക്കോവറിലാണ് ഉർവശിയും കുഞ്ഞാറ്റയ്ക്കും എന്നതും ശ്രദ്ധേയം
മലയാളം വാർത്തകൾ/Photogallery/Buzz/
സുന്ദരി നീയും, സുന്ദരി ഞാനും... ഗംഭീര മേക്കോവറിൽ ഉർവശി, ഒപ്പം കുഞ്ഞാറ്റയും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories