Urvashi | ശക്തമായ കാറ്റ്, നീളൻ പാവാട ധരിച്ച ഉർവശി, വീഴാൻ സാധ്യത; നായികയെ എടുത്തു പൊക്കി മോഹൻലാൽ ആ ഷോട്ട് പൂർത്തിയാക്കിയതിങ്ങനെ
- Published by:meera_57
- news18-malayalam
Last Updated:
ശക്തമായ കാറ്റുള്ള സ്ഥലത്ത് മോഹൻലാലും ഉർവശിയും ഷൂട്ട് ചെയ്തേ മതിയാവൂ എന്ന നിർബന്ധമുണ്ടായിരുന്നു സംവിധായകന്
advertisement
1/6

ആടിയും പാടിയും കരഞ്ഞും ചിരിച്ചും വഴക്കിട്ടും മോഹൻലാലും ഉർവശിയും ചേർന്ന് അവിസ്മരണീയമാക്കിയ എത്രയെത്ര കഥാപാത്രങ്ങൾ. ഹിറ്റ് ജോഡികൾ എന്ന പേരിനെ അന്വർത്ഥമാക്കുന്നതായിരുന്നു ഇവർ ഒത്തുചേർന്ന ചിത്രങ്ങൾ. അതിൽ ക്ലാസിക് സ്റ്റാറ്റസ് നേടിയ സിനിമയാണ് മലയാളികളുടെ സ്വന്തം ആട് തോമയുടെ 'സ്ഫടികം'. അതിനു പുറമേ വേറെയും ചിത്രങ്ങൾ ഈ രണ്ടുപേരുടേതായി ഉണ്ടായെങ്കിലും, 'സ്ഫടികം' സിനിമയുടെ തട്ട് താണുത്തന്നെയിരിക്കും. സിനിമയുടെ പകുതിയിൽ കയറിവരുന്ന നായികയായിട്ടു പോലും ഉർവശിയുടെ കഥാപാത്രമായ തുളസിക്കും ഈ സിനിമയുടെ വിജയത്തിലുള്ള പങ്കു വളരെയേറെയാണ്. പ്രേക്ഷകർ രസകരമായി കണ്ടുവെങ്കിലും, ഈ സിനിമയിലും വെല്ലുവിളികൾ പലതുണ്ടായിരുന്നു. അതേപ്പറ്റി നടി ഉർവശി വ്യക്തമാക്കുന്നു
advertisement
2/6
1982 മുതൽ 2005 വരെ ആകെ 12 സിനിമകൾ മാത്രം സംവിധാനം ചെയ്ത ഭദ്രൻ തന്റെ ആദ്യ ചിത്രത്തിൽ തുടങ്ങി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമയിലും മോഹൻലാൽ എന്ന നായകന്റെ ഒപ്പമായിരുന്നു. ഇനിയും മോഹൻലാലിൻറെ വച്ചൊരു ചിത്രം ചെയ്യാനുള്ള തന്റെ ആഗ്രഹം മറച്ചു വയ്ക്കാത്ത ഭദ്രൻ അക്കാര്യം ഒരിക്കൽ പറയുകയുമുണ്ടായി. അന്നും ഇന്നും മലയാള സിനിമയിൽ ഒരു പകരക്കാരനെ ചിന്തിക്കാൻ പോലും കഴിയാത്ത നടനാണ് മോഹൻലാൽ. ഇതേ മോഹൻലാലിന്റെ അഭിനയ പാടവത്തെക്കുറിച്ച് ഇപ്പൊ ഒരുകാലത്തു നായികയായിരുന്ന ഉർവശി പറയുന്ന ചില കാര്യങ്ങളുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
കർക്കശക്കാരനായ ഗണിതശാസ്ത്രാധ്യാപകൻ ചാക്കോ മാഷിന്റെ ചിട്ടവട്ടങ്ങൾക്കൊത്തു ജീവിക്കാൻ കഴിയാതെ പോയ താന്തോന്നിയായ മൂത്ത മകൻ തോമസ് ചാക്കോ എന്ന ആട് തോമയായി അങ്ങാടിയിൽ നിറഞ്ഞാടുന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. സോഫ്റ്റ് പ്രണയം ഒന്നും പറ്റാത്ത അയാളോട് അൽപ്പമെങ്കിലും സ്നേഹം ഉള്ളിൽ സൂക്ഷിക്കുന്ന കഥാപാത്രമാണ് ഉർവശിയുടെ തുളസി. കുട്ടിക്കാലത്തെ ഇഷ്‌ടം മുതിർന്നപ്പോഴും ഉള്ളിൽ സൂക്ഷിക്കുന്നയാളാണ് തുളസി
advertisement
4/6
ചിത്രത്തിലെ പരുമല ചെരുവിലെ... എന്ന് തുടങ്ങുന്ന ഗാനം സൂപ്പർഹിറ്റാണ്. ആട് തോമയെ നന്നാക്കാൻ ഉദ്ദേശിച്ച് അച്ഛന്റെ ഒപ്പം ചാക്കോ മാഷിന്റെ വീട്ടിലേക്ക് വരുന്ന തുളസിയെ കുന്നിൻ മുകളിൽ കള്ളുകുടിപ്പിച്ച് പൂസാക്കി പാടുന്ന പാട്ടാണിത്. എന്നാൽ, ഈ രംഗം ഷൂട്ട് ചെയ്യുമ്പോൾ, ആകെ പേടിച്ചു വിറച്ചാണ് ഉർവശി നിന്നിരുന്നത്. ഒന്ന് കാലു തെറ്റിയാൽ ആഴങ്ങളിൽ പതിക്കാവുന്ന അസ്ഥലമായിരുന്നു ഇത്. ഈ ഗാനം കണ്ടവർക്ക് അറിയാം, അതിൽ ഉർവശി ധരിച്ചിരുന്ന ദാവണിയും പാവാടയും. ശക്തമായ കാറ്റുള്ള സ്ഥലത്ത് ഷൂട്ട് ചെയ്തേ മതിയാവൂ എന്ന നിർബന്ധമുണ്ടായിരുന്നു സംവിധായകൻ ഭദ്രന്
advertisement
5/6
ഷിഫോൺ സ്കർട്ടാണ്. ഭയങ്കര കാറ്റും. അവിടുത്തെ ഒരു പ്രത്യേകതരം പുല്ല് ഉണങ്ങിക്കിടപ്പുണ്ട്. കാൽ ഒന്ന് തെന്നിയാൽ താഴെവീഴും. അങ്ങോട്ടേക്ക് ഈ കുട്ടിയേയും കൊണ്ട് കയറാൻ പ്രയാസമായിരിക്കും എന്ന് മോഹൻലാൽ ഭദ്രനോട് ഒരുപാട് പറഞ്ഞിരുന്നു. 'എങ്കിൽ ഒരു കാര്യം ചെയ്യൂ ലാലേ, ഉർവശിയെ ഒന്ന് എടുക്കണം' എന്നായിരുന്നു ഭദ്രന്റെ പ്രതികരണം. ഇത് കേട്ടതും ഉർവശിക്ക് നെഞ്ചുപിടഞ്ഞു. ഒരാൾക്ക് നിൽക്കാൻ ഇടമില്ലാത്ത സ്ഥലത്താണ് ഇനി നായകൻ നായികയെ എടുത്തുപൊക്കേണ്ടത്
advertisement
6/6
'എന്നെ എടുക്കേണ്ട, ഒരാൾക്ക് നിൽക്കാനേ വയ്യ, രണ്ടാളായാൽ വീഴും, ഒന്ന് പറ ലാലേട്ടാ' എന്ന് ഉർവശി. 'അത് മതി' എന്ന് പറഞ്ഞ് ഭദ്രൻ പോയി. ഞാൻ ഇതുവഴി ഓടി എങ്ങോട്ടെങ്കിലും പോകും. പടത്തിൽ അഭിനയിച്ചില്ലെങ്കിൽ വേണ്ട എന്നായിരുന്നു ഉർവശിയുടെ നിലപാട്. ടെൻഷനാവേണ്ട എന്ന് മോഹൻലാൽ. ഡയറക്റ്റ് ടേക്കാണ്. കാറ്റിൽ ആടിയുലഞ്ഞ് നിൽക്കുന്ന നീളൻ പാവാട ധരിച്ച ഉർവശിയും. ആ പാവാട ഒതുക്കത്തിൽ പിടിച്ച് മോഹൻലാൽ ഉർവശിയെ എടുത്തുയർത്തി ആ സീൻ ചെയ്തു. ആരെയും കുറച്ചു പറയുന്നതല്ല, എന്നിരുന്നാലും മോഹൻലാലിനല്ലാതെ അങ്ങനെയൊരു രംഗം ചെയ്യാൻ മറ്റൊരാൾക്ക് കഴിഞ്ഞേക്കില്ല എന്ന് ഉർവശി
മലയാളം വാർത്തകൾ/Photogallery/Buzz/
Urvashi | ശക്തമായ കാറ്റ്, നീളൻ പാവാട ധരിച്ച ഉർവശി, വീഴാൻ സാധ്യത; നായികയെ എടുത്തു പൊക്കി മോഹൻലാൽ ആ ഷോട്ട് പൂർത്തിയാക്കിയതിങ്ങനെ