അഡ്രസ് ഉള്ള ഒരു കൊച്ചിനെ വേണമെങ്കിൽ... നടി ഉർവശി തന്റെ ജീവിതവും കാഴ്ചപ്പാടുകളും പറയുമ്പോൾ
- Published by:meera_57
- news18-malayalam
Last Updated:
വിവാഹം, കുഞ്ഞുങ്ങൾ തുടങ്ങിയ സങ്കല്പങ്ങളെക്കുറിച്ച് നടി ഉർവശി മനസുതുറക്കുന്നു
advertisement
1/6

ഉത്തരവാദിത്തമുള്ള അമ്മയാണ് ഉർവശി (Actor Urvashi). ഒരു മകളുടെയും മകന്റെയും അമ്മ. മകളാണ് മൂത്ത കുട്ടി. മകൻ ഇപ്പോഴും സ്കൂൾ വിദ്യാർത്ഥിയും. നന്നേ ചെറുപ്പത്തിലേ ഉർവശിക്ക് പിറന്ന മകളാണ് ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കുഞ്ഞാറ്റ. പക്ഷേ, മകൻ ഇഷാൻ പ്രജാപതി പിറന്നപ്പോൾ ഉർവശിക്ക് പ്രായം 40 കടന്നു. ആദ്യ വിവാഹം അധികനാൾ നീണ്ടു പോകാതെയിരിക്കുകയും, വിവാഹമോചനം നേടുകയും ചെയ്ത ഉർവശി, പിന്നീട് ശിവപ്രസാദിന്റെ ഭാര്യയായി പുതിയ ജീവിതം ആരംഭിച്ചു. അപ്പോഴും അവർ സിനിമാ ലോകത്ത് എന്നത്തേയും പോലെ നിറസാന്നിധ്യമായി. മുപ്പതുകളിൽ, യുവതിയായ മീര ജാസ്മിന്റെ അമ്മ വേഷം ചെയ്താണ് ഉർവശി മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയത്
advertisement
2/6
മക്കൾ രണ്ടുപേരും കൂടെയുണ്ടെങ്കിൽ, സ്വർഗ്ഗമെന്നോണമാണ് ഉർവശിക്ക്. എന്നാൽ, മൂത്ത മകളായ കുഞ്ഞാറ്റ, പഠന ജോലിത്തിരക്കുകളിൽ ആവുകയും, അമ്മ സിനിമാ ലൊക്കേഷനുകളിൽ വ്യാപൃതയാവുകയും ഒക്കെയായപ്പോൾ ഈ ഒത്തുകൂടൽ വളരെ വിരളമായി മാറി. എന്നാലും അനുജൻ ഇഷാൻ പ്രജാപതിയുടെ പിറന്നാളിന് വീഡിയോ കോളിൽ എങ്കിലും ചേച്ചി കുഞ്ഞാറ്റ എത്തിച്ചേരും. ഉർവശി ഭർത്താവ് ശിവപ്രസാദിന്റെ ആദ്യ സംവിധാന ചിത്രത്തിൽ നായികയാവുകയും ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/6
നിറയെ കുഞ്ഞുങ്ങളുള്ള കുടുംബത്തിലെ അംഗമാണ് ഉർവശി. മൂത്ത ചേച്ചിമാർ രണ്ടുപേർക്കും ഓരോ കുഞ്ഞുങ്ങൾ വീതമുണ്ട്. അവരുടെ പൊടിയമ്മയാണ് ഉർവശി. എന്നാൽ, സിനിമാ തിരക്കുകളിൽ എല്ലായിപ്പോഴും മക്കളുടെ കൂടെ ഇരിക്കാൻ സാധിച്ചിരുന്ന അമ്മമാർ അല്ലായിരുന്നു അവർ. അതിനാൽ, അമ്മ സങ്കല്പം കുട്ടികൾക്ക് അമ്മൂമ്മയിലേക്കായി. പൊടിയമ്മയായി ഇരിക്കവേ അമ്മ എന്ന് തന്നെ ചൊല്ലിവിളിക്കാൻ കുട്ടികൾ വേണം എന്ന് ആഗ്രഹമുണ്ടായി ഉർവശിക്കും. തന്റെ വിവാഹ ജീവിതത്തെയും മാതൃത്വത്തെയും കുറിച്ച് ഉർവശി വാചാലയാവുന്നു
advertisement
4/6
സൈന സൗത്ത് പ്ലസ് യൂട്യൂബ് ചാനലിന്റെ റൗണ്ട് ടേബിളിൽ നടി പാർവതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ് എന്നിവർക്കൊപ്പമുള്ള റൗണ്ട്ടേബിളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഉർവശി. ഇതിൽ സ്ത്രീസ്വാതന്ത്ര്യത്തിന്റെ വിവിധവശങ്ങളെ കുറിച്ച് പങ്കെടുത്ത താരങ്ങൾ ഓരോരുത്തരും സംസാരിക്കുകയുണ്ടായി. സമൂഹം സ്ത്രീയെ 'അഹങ്കാരം' അടക്കി ജീവിക്കാൻ പഠിപ്പിക്കുന്നതിന്റെ വ്യർത്ഥതയെ കുറിച്ച് ഓരോരുത്തരേയും അവരുടേതായ കാഴ്ചപ്പാടുകൾ വിശദീകരിക്കുകയുണ്ടായി
advertisement
5/6
പൊടിയമ്മ മാത്രമായിരുന്നാൽ പോരാ എന്ന തിരിച്ചറിവിലാണ് ഉർവശി അമ്മയായി മാറുന്നത്. 'അമ്മ സങ്കല്പത്തോടുള്ള ആർത്തിയാണ് വിവാഹം ചെയ്യാനുള്ള കാരണം. അത് മാത്രമേയുള്ളൂ. അഡ്രസ് ഉള്ള ഒരു കൊച്ചിനെ വേണമെങ്കിൽ ഒരു തന്ത വേണം എന്നാണ് ഈ സമൂഹം പറഞ്ഞു തന്നിട്ടുള്ളത്. എനിക്ക് എന്റെ കുഞ്ഞിനെ വേണം എന്ന സ്വാർത്ഥതയ്ക്കാണ് കല്യാണം കഴിച്ചത്. ഒരുപാട് കുഞ്ഞുങ്ങളെ വേണം എന്നായിരുന്നു,' ഉർവശി പറഞ്ഞു. കുഞ്ഞുങ്ങളോടുള്ള സ്നേഹമാണ് പ്രായകൂടുതൽ ഉണ്ടായിട്ടും രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കാൻ താൻ തീരുമാനം എടുത്തത് എന്ന് മറ്റൊരു അഭിമുഖത്തിൽ ഉർവശി വ്യക്തമാക്കിയിരുന്നു
advertisement
6/6
സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും വേറിട്ട മുഖങ്ങൾ പരിചയപ്പെടുത്തിയ സിനിമയാണ് ഉർവശിയും പാർവതി തിരുവോത്തും തുല്യപ്രാധാന്യത്തോടെ വേഷമിട്ട സിനിമയായ ഉള്ളൊഴുക്ക്. രാജ്യത്തിനകത്തും പുറത്തും ഒരുപോലെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണിത്. 'എൽ. ജഗദമ്മ ഏഴാം ക്‌ളാസ് ബി' എന്ന സിനിമയിൽ ഭർത്താവു ശിവപ്രസാദിന്റെ സംവിധാനത്തിൽ ഉർവശി നായികയായിക്കഴിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
അഡ്രസ് ഉള്ള ഒരു കൊച്ചിനെ വേണമെങ്കിൽ... നടി ഉർവശി തന്റെ ജീവിതവും കാഴ്ചപ്പാടുകളും പറയുമ്പോൾ