ആദ്യഭാര്യയുമായി പിരിഞ്ഞ ശരത്കുമാർ; മകൾ വരലക്ഷ്മിക്ക് അന്ന് അമ്മ അച്ഛനെപ്പറ്റി നൽകിയ ഉപദേശം
- Published by:meera_57
- news18-malayalam
Last Updated:
പിതാവ് ശരത്കുമാറുമായി പിരിഞ്ഞപ്പോൾ അമ്മ ഛായ തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് വരലക്ഷ്മി
advertisement
1/6

താരലോകത്തിന്ന് വിവാഹമോചനം പുത്തരിയല്ലാതായി മാറിയിരിക്കുന്നു. ഏറ്റവും ഒടുവിലായി ജയം രവി അഥവാ രവി മോഹനും ഭാര്യ ആരതിയും തമ്മിലെ വേർപിരിയൽ ഒരു വലിയ ചർച്ചാവിഷയമായി മാറിയ കാലമാണ്. അതിനു രണ്ടര പതിറ്റാണ്ടു മുൻപ് വേർപിരിഞ്ഞവരാണ് നടൻ ശരത്കുമാറും അദ്ദേഹത്തിന്റെ ആദ്യഭാര്യ ഛായയും. ആ ബന്ധത്തിൽ പിറന്ന മകൾ വരലക്ഷ്മി (Varalaxmi Sarathkumar) ഇന്നിപ്പോൾ സിനിമാ ലോകത്തെ അറിയപ്പെടുന്ന നായികയാണ്. ശരത്കുമാർ പിന്നീട് രാധികയെ വിവാഹം ചെയ്തു. ഇവർക്ക് ഒരു മകനുണ്ട്. ഇപ്പോൾ തന്റെ അച്ഛനും അമ്മയും തമ്മിലെ വേർപിരിയലിനെക്കുറിച്ച് വരലക്ഷ്മി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുന്നു
advertisement
2/6
ശരത്കുമാറും അദ്ദേഹത്തിന്റെ ഭാര്യ രാധികയുമായി ഊഷ്മളമായ ഒരു ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് വരലക്ഷ്മി. വിവാഹം ഉറപ്പിച്ച വേളയിൽ വിവാഹം ക്ഷണിക്കാൻ രാധികയാണ് വരലക്ഷ്മിയുടെ ഒപ്പം അതിഥികളെ കാണാൻ പോയതും. വരലക്ഷ്മിയുടെ വിവാഹത്തിന് സ്വന്തം അമ്മയും രാധികയും ഒന്നിച്ച് ഒരേ ഫ്രയിമിൽ നിന്ന കാഴ്ചയും താരലോകത്തിനു കൗതുകമായി. 2000ത്തിലാണ് വരലക്ഷ്മിയുടെ അമ്മ ഛായയിൽ നിന്നും നടൻ ശരത്കുമാർ വിവാഹമോചനം നേടിയത്. 2001ൽ രാധികയെ അദ്ദേഹം വിവാഹം ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/6
എന്നാൽ, വിവാഹമോചന സമയത്ത് ശരത്കുമാറുമായി ബന്ധത്തിലെന്ന നിലയിൽ മറ്റൊരു തെന്നിന്ത്യൻ നായികയുടെ പേര് ഉയർന്നു കേട്ടിരുന്നു. പക്ഷേ, ഇവർ തമ്മിൽ വിവാഹിതരായില്ല. താരം ഇന്നും അവിവാഹിതയായി തുടരുകയാണ്. നാട്ടിൽ തന്റെ അച്ഛൻ എല്ലാവർക്കും ഹീറോ ആണ്. എന്നാൽ, തനിക്ക് അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തിൽ അച്ഛനുമായി അകൽച്ച തോന്നിയിരുന്നു. അക്കാലങ്ങളിൽ വിവാഹമോചനം ഇന്നത്തെ പോലെ അത്ര എളുപ്പമായിരുന്നില്ല. ഇന്ന് പല താരവിവാഹമോചനങ്ങളിലും പിതാവിന് കുഞ്ഞിനെ കാണാനുള്ള അനുവാദവും മറ്റും ചർച്ചാവിഷയമാകാറുണ്ട്
advertisement
4/6
ഇന്നിപ്പോൾ സ്ത്രീശാക്തീകരണത്തിനു ചുക്കാൻ പിടിക്കുന്ന ഒരു സംഘടനയ്ക്ക് നേതൃത്വം നൽകുകയാണ് ഛായ. വരലക്ഷ്മി നിക്കോളായ് സച്‌ദേവ് എന്ന ആർട്ടിസ്റ്റിന്റെ ഭാര്യയാണിന്ന്. സിനിമയിലും വരലക്ഷ്മി സജീവസാന്നിധ്യമായി നിലനിൽക്കുന്നു. മമ്മൂട്ടി നായകനായ 'കസബ' എന്ന ചിത്രത്തിലൂടെ വരലക്ഷ്മി മലയാള സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു. വിവാഹമോചനം നേടിപ്പോയ പിതാവിന് മകളെ കാണാനുള്ള അനുവാദത്തിന്റെ കാര്യത്തിൽ വരലക്ഷ്മിയുടെ അമ്മ ഛായ എടുത്ത നിലപാട് അതിശക്തമായിരുന്നു
advertisement
5/6
എല്ലാ രണ്ടാം ശനിയാഴ്ചയും മകളെ കാണണം എന്നായിരുന്നു ശരത്കുമാർ കോടതിക്ക് മുന്നിൽ വച്ച നിബന്ധന. അച്ഛനും അമ്മയും വേർപിരിഞ്ഞുവെങ്കിലും, മകൾക്ക് അച്ഛനോടുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്നു മനസിലാക്കിയ പക്വമതിയായ അമ്മയായിരുന്നു ഛായ. കോടതി നിഷ്കർഷിച്ച സമയത്തിന് പുറമേ, മകളോട് നിനക്ക് നിന്റെ അച്ഛനെ എപ്പോൾ വേണമെങ്കിലും പോയികാണാം എന്നാണ് അമ്മ ഛായ നൽകിയ ഉപദേശം. അച്ഛന്റെ പ്രിയപ്പെട്ട മകളെ അദ്ദേഹത്തിൽ നിന്നും അകറ്റി നിർത്തുന്നതിൽ ഒരിക്കലും വരലക്ഷ്മിയുടെ അമ്മ കടുംപിടുത്തം പിടിച്ചില്ല എന്നുവേണം കരുതാൻ. എന്നിരുന്നാലും, അച്ഛനെ താൻ ഒരകലത്തിൽ നിന്നും മാത്രം കണ്ടിരുന്നു എന്ന് വരലക്ഷ്മി
advertisement
6/6
ചെന്നൈയിൽ സ്കൂൾ, കോളേജ് പഠനം നടത്തിയ വരലക്ഷ്മി, എഡിൻബറോ സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദം കരസ്ഥമാക്കി. ശേഷം, മുംബൈയിൽ നടൻ അനുപം ഖേറിന്റെ അഭിനയക്കളരിയിൽ നിന്നും അഭിനയപാഠങ്ങൾ സ്വായത്തമാക്കിയ വരലക്ഷ്മി സിനിമയിലേക്ക് ചുവടുവച്ചു. 2012ൽ 'പോടാ പോടീ' എന്ന സിനിമയിലൂടെ വരലക്ഷ്മി അവരുടെ സിനിമാ ജീവിതത്തിന് ആരംഭം കുറിച്ചു. ഇന്നിപ്പോൾ തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിൽ വരലക്ഷ്മി സജീവമായിക്കഴിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
ആദ്യഭാര്യയുമായി പിരിഞ്ഞ ശരത്കുമാർ; മകൾ വരലക്ഷ്മിക്ക് അന്ന് അമ്മ അച്ഛനെപ്പറ്റി നൽകിയ ഉപദേശം