TRENDING:

'ഉളുന്തൂർപേട്ടൈ നായയ്ക്ക് നാഗൂർ ബിരിയാണി'; നയൻ‌താരയെ പ്രണയിച്ചതിനു കേട്ട അവഹേളനത്തെക്കുറിച്ച് വിഗ്നേഷ് ശിവൻ

Last Updated:
സൂപ്പർ താരമായിരുന്ന നയൻ‌താരയെ പ്രണയിച്ചതിന്റെ പേരിൽ നേരിടേണ്ടിവന്നതിനെ കുറിച്ച് വിഗ്നേഷ് ശിവൻ
advertisement
1/6
'ഉളുന്തൂർപേട്ടൈ നായയ്ക്ക് നാഗൂർ ബിരിയാണി'; നയൻ‌താരയെ പ്രണയിച്ചതിനു കേട്ട അവഹേളനത്തെക്കുറിച്ച് വിഗ്നേഷ് ശിവൻ
സിനിമാ ലോകത്തെപ്പോലും അത്ഭുതപ്പെടുത്തിയ പ്രണയമായിരുന്നു നടി നയൻ‌താരയും (Nayanthara) ഭർത്താവ് വിഗ്നേഷ് ശിവനും (Vignesh Shivan) തമ്മിൽ 'നാനും റൗഡി താൻ' എന്ന സിനിമയുടെ സെറ്റിൽ ഉടലെടുത്തത്. ഇങ്ങനെയൊരു അടുപ്പത്തെക്കുറിച്ച് നടി രാധികയോട് ആദ്യമായി പറയുന്നത് ഈ ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ധനുഷ് ആയിരുന്നു. രാധികയ്ക്കും ആദ്യം ഞെട്ടലായിരുന്നു പ്രതികരണം. പിന്നീട് അതേക്കുറിച്ച് മനസിലാക്കിയതിനെ കുറിച്ചും രാധിക നയൻ‌താരയുടെ ഡോക്യുമെന്ററി ആയ 'നയൻ‌താര" ബിയോണ്ട് ദി ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററിയിൽ വിശദമായി സംസാരിക്കുന്നുണ്ട്. ഇതിൽത്തന്നെ വിഗ്നേഷും നയൻ‌താരയും തങ്ങളുടെ പ്രണയത്തെക്കുറിച്ച് വാചാലരാകുന്നു
advertisement
2/6
നയൻതാരയ്ക്ക് തകർന്ന പ്രണയങ്ങളുടെ കഥ പറയാനുണ്ടായിരുന്നു അപ്പോൾ. എന്നാൽ വിഗ്നേഷ് ശിവനും തുടക്കത്തിൽ നയൻതാരയോടു അടുക്കാൻ അൽപ്പം മടി കാണിച്ചിരുന്നതായും വ്യക്തമാക്കുന്നു. നയൻ മാം എന്ന് സെറ്റിൽ തന്നെ വിളിച്ചിരുന്ന വ്യക്തിയായിരുന്നു വിഗ്നേഷ് ശിവൻ. പിന്നീട് ഈ സിനിമ പൂർത്തിയായതും, വിഗ്നേഷ് ശിവനെ ഒന്ന് കാണണം എന്ന് പറഞ്ഞതും, താൻ അടുത്ത സിനിമയുടെ പണിയിലാണ് എന്നായിരുന്നു വിക്കിയുടെ പ്രതികരണം. കൊച്ചിയിലേക്ക് വരാമോ എന്ന് ചോദിച്ചപ്പോഴും നയൻ‌താര കേട്ട പ്രതികരണം അതായിരുന്നു. എന്നാൽ വിധിപോലെ എല്ലാം നടന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ഒരുഘട്ടത്തിൽ തനിക്ക് കൈവിട്ടു പോയി എന്ന് കരുതിയിരുന്ന മകളായിരുന്നു നയൻ‌താര എന്ന് അമ്മ ഓമനയും സമ്മതിക്കുന്നു. മകളെ തിരിച്ചു തരാൻ ഓമന മനമുരുകി ദൈവത്തോട് പ്രാർത്ഥിച്ചു. അതുപോലെ തന്നെ അത്രയും നല്ലൊരു മരുമകനെ തനിക്കു വേണമെന്നും ഓമന ആഗ്രഹിച്ചിരുന്നു. എല്ലാം ഒത്തുചേർന്നു വന്നത് വിക്കിയിലാണ്. പ്രസവിച്ചില്ല എന്നേയുള്ളൂ. വിഗ്നേഷ് ശിവൻ തനിക്ക് മകൻ തന്നെയാണ് എന്ന് ഓമന പറയുന്നു. വിഗ്നേഷ് ശിവനും മറിച്ചൊരു പ്രതികരണവുമില്ല ഓമനയെക്കുറിച്ച്
advertisement
4/6
നയൻ‌താരയുടെ മാതാവിന്റെ പേര് അമ്മ എന്ന് വിഗ്നേഷ് ശിവൻ തുടക്കത്തിൽ ഫോണിൽ സേവ് ചെയ്തിരുന്നു. അതിനു ശേഷം, വിഗ്നേഷിന് മെസ്സേജ് ചെയ്യുമ്പോൾ, ചക്കരയുമ്മ എന്നാണ് അമ്മയുടെ സന്ദേശം. അതോടുകൂടി 'അമ്മ ചക്കരയുമ്മ' എന്നാക്കി മാറ്റി വിഗ്നേഷ്. സ്വന്തം അമ്മയോടെന്ന പോലെയാണ് ആ സ്നേഹം. വിക്കിയുടെ അമ്മ മീനാക്ഷിക്കും നയൻ‌താര മകളെ പോലെയാണ്. ഇവർ പങ്കിടുന്ന സ്നേഹത്തിന്റെ ഉദാഹരണം, 'നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററിയിൽ കാണാവുന്നതാണ്
advertisement
5/6
പക്ഷേ ഈ ബന്ധം വാർത്തയായതും ഏറെ പഴികേട്ടത് വിഗ്നേഷ് ശിവനാണ്. പ്ലസ് ടുവിൽ പഠിക്കുന്ന വേളയിൽ അച്ഛനെ നഷ്‌ടപ്പെട്ട്‌, അമ്മയും അനുജത്തിയുമടങ്ങുന്ന കുടുംബത്തിലെ ഒരേയൊരു ആൺതരിയായി മാറിയിരുന്നു വിഗ്നേഷ് ശിവൻ. എന്നാൽ, മകനെക്കൊണ്ട് കുടുംബഭാരം ചുമപ്പിക്കുന്നതിനു പകരം, അവന്റെ സ്വപ്നമായ സിനിമയുടെ പിന്നാലെ പായാൻ അമ്മ അനുവാദം നൽകി. അമ്മയും അച്ഛനും പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി നോക്കിയിരുന്നവരാണ്. ഒടുവിൽ ആ സിനിമ തന്നെ തനിക്ക് നയൻ‌താരയെയും കൊണ്ടുവന്നു എന്ന് വിഗ്നേഷ്
advertisement
6/6
ആ നാളുകളിൽ വന്ന ട്രോളുകൾ ഒന്നിലെ വാചകം വിഗ്നേഷ് ശിവൻ ഇന്നും മറന്നിട്ടില്ല. 'ഉളുന്തൂർപേട്ടൈ നായയ്ക്ക് നാഗൂർ ബിരിയാണി' എന്നായിരുന്നു ആ വാചകം. സുന്ദരി പ്രണയിച്ച ഭൂതത്തിന്റെ കഥയുള്ളപ്പോൾ, സിനിമയിൽ ബസ് കണ്ടക്ടർ ആയിരുന്ന ആൾ നായകനായ ചരിത്രമുള്ളപ്പോൾ ഇതൊക്കെ ഒരു വിഷയമാണോ എന്ന് വിഗ്നേഷ്. തന്നെ എന്തുപറഞ്ഞാലും, അത് കൂസാക്കാതെയിരിക്കാൻ സാധിക്കും എന്ന് നയൻ‌താര. എന്നാൽ വിഗ്നേഷ് ശിവനെ ആരെങ്കിലും മോശം പറഞ്ഞാൽ അത് തന്നെയും ബാധിക്കും എന്നും നയൻ‌താര
മലയാളം വാർത്തകൾ/Photogallery/Buzz/
'ഉളുന്തൂർപേട്ടൈ നായയ്ക്ക് നാഗൂർ ബിരിയാണി'; നയൻ‌താരയെ പ്രണയിച്ചതിനു കേട്ട അവഹേളനത്തെക്കുറിച്ച് വിഗ്നേഷ് ശിവൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories