ധനുഷ് 10 കോടിയിട്ട നയൻതാര- വിഗ്നേഷ് പ്രണയ ദൃശ്യം ഫ്രീയായി പ്രദർശിപ്പിച്ച് വിക്കി
- Published by:meera_57
- news18-malayalam
Last Updated:
നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ അനുമതി ലഭിക്കാത്ത ദൃശ്യവുമായി വിഗ്നേഷ് ശിവൻ
advertisement
1/6

കല്യാണവും കഴിഞ്ഞ് മക്കളും പിറന്ന് രണ്ടു വർഷമായിട്ടും നടി നയൻതാരയുടെ (Nayanthara) വിവാഹ വീഡിയോയ്ക്ക് എന്ത് സംഭവിച്ചു എന്ന് പലരും ചോദിച്ചപ്പോഴും, ട്രോൾ ഏറ്റുവാങ്ങിയത് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആണ്. സിനിമകൾ സമയമെടുത്ത് പൂർത്തിയാക്കി റിലീസ് ചെയ്യുന്ന ഗൗതം ആ പതിവ് നയൻതാരയുടെ വിവാഹ, ഡോക്യുമെന്ററി വീഡിയോയുടെ കാര്യത്തിലും തെറ്റിച്ചില്ല എന്ന് പലരും കളിയാക്കി. പക്ഷേ, യഥാർത്ഥ കാരണം മറനീക്കി വന്നപ്പോൾ കഥയിൽ കോമഡി ഇല്ലായിരുന്നു, പോരെങ്കിൽ വില്ലന്റെ രൂപത്തിൽ നടൻ ധനുഷ് (Dhanush) അവതരിക്കുകയും ചെയ്‌തു
advertisement
2/6
നയൻതാരയും വിഗ്നേഷ് ശിവനും പ്രണയത്തിലായ 'നാനും റൗഡി താൻ' എന്ന സിനിമയിലെ ഒരു ഗാനരംഗം ഉൾപ്പെടുത്താൻ രണ്ടു വർഷം നീണ്ട നിയമപോരാട്ടത്തിലായിരുന്നു നയൻതാരയും ഭർത്താവ് വിഗ്നേഷ് ശിവനും. നിർമാതാവായ ധനുഷ് ആ ഒരു അനുമതി ചിത്രത്തിന് നൽകുന്നത് നീട്ടിക്കൊണ്ടു പോയി. നീട്ടി എന്ന് മാത്രമല്ല, നൽകിയതുമില്ല. സിനിമയിൽ ഹൃദയത്തിൽ തൊടുന്ന ഒരു ഗാനം വിഗ്നേഷ് ശിവന്റേതായി ഉൾപ്പെടുത്തിയിരുന്നു. അവിടെയാണ് ധനുഷ് കത്രികപൂട്ടിട്ടത് (തുടർന്ന് വായിക്കുക)
advertisement
3/6
ചലച്ചിത്ര ഗാനത്തിന് അനുമതി നൽകിയില്ല എന്ന് മാത്രമല്ല, സിനിമയുടെ ലൊക്കേഷനിൽ നയൻതാരയും വിഗ്നേഷ് ശിവനും അവരുടെ സ്വന്തം ക്യാമറയിൽ പകർത്തിയ ഒരു ബിഹൈൻഡ് ദി സീൻ പ്രണയ വീഡിയോ ഉൾപ്പെടുത്തുന്നതിൽ നിന്നും ധനുഷ് വിലക്കി. ഇനി ഈ വീഡിയോയുടെ ഒരു മൂന്നു സെക്കന്റ് ശകലം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തണം എങ്കിൽ തന്നെയും ധനുഷ് അതിന് 10 കോടി രൂപയാണ് ചോദിച്ചിട്ടുള്ളത്. ധനുഷിന്റെ മാടമ്പിത്തരം നിയമപരമായി തന്നെ നേരിടും എന്ന് നയൻതാരയും നിശ്ചയിച്ചുറപ്പിച്ചു കഴിഞ്ഞു
advertisement
4/6
പലപ്പോഴും സിനിമയുടെ ഓഡിയോ ലോഞ്ചിലും മറ്റും ധനുഷ് പറയാറുള്ള നല്ല വർത്തമാനം സ്വഭാവത്തിൽക്കൂടി കാണിക്കണം എന്ന് നയൻതാര പോസ്റ്റ് ചെയ്ത മൂന്നു പേജ് നീണ്ട പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് നയൻതാര പ്രതികരണം അറിയിച്ചത്. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ, 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തും. ധനുഷ് 10 കോടി വില ഇട്ട വീഡിയോ വിഗ്നേഷ് ശിവൻ സൗജന്യമായി കാണാൻ എല്ലാവർക്കും വേണ്ടി പോസ്റ്റ് ചെയ്യുകയും ചെയ്‌തു
advertisement
5/6
'നാനും റൗഡി താൻ' എന്ന സിനിമയുടെ ലൊക്കേഷനിൽ, കടൽക്കരയിലായി നയൻതാരയും വിഗ്നേഷ് ശിവനും സംസാരിച്ചു നിൽക്കുന്ന വീഡിയോ ആണ് വിഗ്നേഷ് ശിവൻ പോസ്റ്റ് ചെയ്തത്. തങ്കമേ എന്ന് ആരംഭിക്കുന്ന 4:22 മിനിറ്റ് ദൈർഖ്യമുള്ള ഒരു ഗാനം ഈ സിനിമയിലുണ്ട്. വിഗ്നേഷ് ശിവൻ രചിച്ച വരികൾക്ക് അനിരുദ്ധ് രവിചന്ദർ ഈണം നൽകിയിരിക്കുന്നു. നയൻതാരയും വിജയ് സേതുപതിയും അഭിനയിച്ച ഗാനരംഗമാണിത്. ഈ ഗാനം നയൻതാരയ്ക്ക് വേണ്ടി സംവിധായകനായ വിഗ്നേഷ് ശിവൻ എഴുതിയതാണ്. ഇവർ ഈ സിനിമയുടെ സെറ്റിൽ പ്രണയബദ്ധരാകുകയും പിൽക്കാലത്ത് വിവാഹം ചെയ്യുകയുമായിരുന്നു
advertisement
6/6
'നാനും റൗഡി താൻ' സിനിമയിലെ ആ ഗാനം ജീവിതത്തിലെ ഇതുവരെയുള്ള നാഴികക്കല്ലുകൾ അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ കഴിയാതെ പോയതിൽ നയൻതാരയ്ക്കും വിഗ്നേഷ് ശിവനും ഏറെ മനപ്രയാസം സൃഷ്‌ടിച്ചതായും പ്രസ്താവനയിൽ പറയുന്നുണ്ട്. പകരം ഈ ചെറു വീഡിയോ ഉൾപ്പെടുത്തുന്നതിന് പോലും ധനുഷിന്റെ വിലക്കുണ്ട്. വർഷങ്ങൾക്ക് ശേഷം ഉച്ചത്തിൽ പ്രതികരിച്ച നയൻതാരയെ സിനിമാ ലോകത്തെ നിരവധിപ്പേർ പിന്തുണച്ചു. സിനിമയുടെ ഓർമ്മയ്ക്കെന്നോണം നയൻതാരയും വിഗ്നേഷ് ശിവനും അവരുടെ നിർമാണ കമ്പനിക്ക് 'റൗഡി പിക്ചേഴ്സ്' എന്ന് പേര് നൽകിയിരിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
ധനുഷ് 10 കോടിയിട്ട നയൻതാര- വിഗ്നേഷ് പ്രണയ ദൃശ്യം ഫ്രീയായി പ്രദർശിപ്പിച്ച് വിക്കി