Nayanthara | സംസാരിച്ചപ്പോൾ പോലും പറഞ്ഞില്ല; നയൻതാരയെ കൂടെ കൂട്ടാതെ വിഗ്നേഷ് ശിവൻ; ഒടുവിൽ മുംബൈയിൽ എത്തിയതും...
- Published by:user_57
- news18-malayalam
Last Updated:
തങ്കമേ എന്നല്ലാതെ മറ്റൊരു പേരുമിട്ട് നയൻതാരയെ വിഗ്നേഷ് ശിവൻ വിളിക്കാറില്ല. എന്നിട്ടും ഇത്തവണ വിക്കി നയൻസിനെ മറന്നു!
advertisement
1/8

തങ്കമേ എന്നല്ലാതെ മറ്റൊരു പേരുമിട്ട് വിഗ്നേഷ് ശിവൻ (Vignesh Shivan) നയൻതാരയെ (Nayanthara) വിളിക്കാറില്ല. മക്കൾ വരും വരെ ഉയിരെന്നും ഉലഗമെന്നുമാണ് അവർ പരസ്പരം വിളിച്ചു പോന്നത്. എന്ത് കാര്യത്തിലും ഈ ദമ്പതികൾ ഒന്നിച്ചാണ് എന്ന കാര്യം പ്രേക്ഷകർക്കും പകൽ പോലെ വ്യക്തം. നയൻതാര കൂടി ഇൻസ്റ്റഗ്രാം പ്രൊഫൈൽ ആരംഭിച്ചതും കാര്യങ്ങൾ കൂടുതൽ ഉഷാറായി
advertisement
2/8
ഓണവും ക്രിസ്മസുമെല്ലാം ഭാര്യക്കും മക്കൾക്കും ഒപ്പം ആഘോഷിക്കാൻ വെമ്പുന്ന ഭർത്താവാണ് വിക്കി എന്ന വിഗ്നേഷ് ശിവൻ. എന്നാലിപ്പോൾ തങ്കം എന്ന് വിളിക്കുന്ന നയൻസിനെ വിക്കി ഒന്നോർക്ക പോലും ചെയ്യാതെ ഒറ്റപ്പോക്കാണ് (തുടർന്ന് വായിക്കുക)
advertisement
3/8
ഭാര്യാ ഭർത്താക്കന്മാരുടെ രസകരമായ ഇൻസ്റ്റഗ്രാം സ്റ്റോറികളാണ് ഇങ്ങനെയൊരു കാര്യം പ്രേക്ഷകർക്ക് മുന്നിലും അവതരിപ്പിച്ചത്. കഴിഞ്ഞ ക്രിസ്തുമസിന് നയൻതാരയുടെ കേരളത്തിലെ വീട്ടിൽ അമ്മ ഓമന കുര്യന്റെ ഒപ്പമായിരുന്നു ദമ്പതികളുടെ ആഘോഷം
advertisement
4/8
കുഞ്ഞി സാന്റാമാരായി ചുവപ്പും വെള്ളയും നിറത്തിലെ തൊപ്പി വച്ച് അച്ഛന്റെയും അമ്മയുടെയും മടിയിലും കയ്യിലും ഇരുന്നു കളിച്ചുരസിക്കുന്ന കുഞ്ഞുങ്ങളായ ഉയിരും ഉലഗവുമായിരുന്നു ആ ചിത്രങ്ങളിൽ. അതും ഇൻസ്റ്റഗ്രാം വഴിയാണ് പ്രേക്ഷകർ കണ്ടത്
advertisement
5/8
ഇന്നിപ്പോൾ നയൻതാരയെ കൂട്ടാതെ വിക്കി പോയത് നേരെ മുംബൈക്കാണ്. തന്നെ വിളിച്ചു സംസാരിച്ചപ്പോൾ പോലും വിക്കി ഇക്കാര്യം പറഞ്ഞില്ല എന്ന് നയൻതാര പോസ്റ്റ് പങ്കിട്ടുകൊണ്ടു പരിഭവിച്ചു
advertisement
6/8
എന്നാൽ സ്ഥലത്തെത്തി ഗോൽഗപ്പ അഥവാ പാനി പൂരി കണ്ടതും അത് വായിൽ വെക്കും മുൻപ് വിഗ്നേഷ് ശിവൻ നയൻതാരയെ ഓർത്തു. രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന രുചികരമായ പാനി പൂരി തയാറാക്കുന്ന വീഡിയോ സഹിതമാണ് വിക്കി പോസ്റ്റ് ചെയ്തത്
advertisement
7/8
'മിസ് യു വൈഫി' എന്ന് ക്യാപ്‌ഷനിട്ട് ഭാര്യ നയൻതാരയെ ടാഗ് ചെയ്തുകൊണ്ടാണ് വിഗ്നേഷ് ശിവൻ ആ കാഴ്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിലേക്ക് എത്തിച്ചത്. താരദമ്പതികൾ സിനിമയും ബിസിനസുമായി തിരക്കിലാണിപ്പോൾ
advertisement
8/8
കുറച്ചു നാൾ മുൻപ് ആരംഭിച്ച സ്കിൻകെയർ ബ്രാൻഡ് ആയ നയൻ സ്കിന്നുമായി നയൻസും ഭർത്താവും തിരക്കിലാണിപ്പോൾ. അടുത്തിടെ ഈ ബ്രാൻഡ് ശ്രീലങ്കയിലും ലഭ്യമാക്കി തുടങ്ങിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Nayanthara | സംസാരിച്ചപ്പോൾ പോലും പറഞ്ഞില്ല; നയൻതാരയെ കൂടെ കൂട്ടാതെ വിഗ്നേഷ് ശിവൻ; ഒടുവിൽ മുംബൈയിൽ എത്തിയതും...