TRENDING:

നടൻ വിജയ്ക്കുനേരെ ചെരിപ്പേറ്? വീഡിയോ വൈറൽ

Last Updated:
നടൻ വിജയ്‌ക്കു നേരെ ചെരുപ്പ് എറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു
advertisement
1/5
നടൻ വിജയ്ക്കുനേരെ ചെരിപ്പേറ്? വീഡിയോ വൈറൽ
ചെന്നൈ: ഇളയദളപതി വിജയ്ക്കുനേരെ ചെരിപ്പേറുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം അന്തരിച്ച നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയപ്പോഴാണ് സംഭവം. നടൻ വിജയ്‌ക്കു നേരെ ചെരുപ്പ് എറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിജയകാന്തിന് അന്തിമോപചാരമർപ്പിച്ച് വാഹനത്തിലേക്ക് കയറുമ്പോഴാണ് ആൾക്കൂട്ടത്തിൽ നിന്നും ആരോ ഒരാൾ വിജയ്‌യുടെ നേരെ ചെരുപ്പ് എറിഞ്ഞത്.
advertisement
2/5
ഏറെ വികാരഭരിതനായാണ് വിജയ്, വിജയകാന്തിന് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത്. വിജയകാന്തിന്റെ കുടുംബവുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ഗ്ലാസ് ശവപ്പെട്ടിയിൽ സ്പർശിക്കുകയും ചെയ്യുമ്പോൾ താരം വികാരാധീനനായി.
advertisement
3/5
ഏറെ ശ്രമപ്പെട്ടാണ് തിങ്ങിനിറഞ്ഞ ആൾക്കുട്ടത്തിനിടയിലൂടെ വിജയ് എത്തിയത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഒരുക്കിയ സുരക്ഷയ്ക്കിടയിലൂടെയാണ് വിജയ് എത്തിയത്. എന്നാൽ സുരക്ഷ വകവെക്കാതെ ആൾക്കൂട്ടത്തിലുണ്ടായിരുന്ന കുറച്ച് പേർ നടനെ സ്പർശിച്ചു. കാറിൽ കയറാൻ ശ്രമിച്ചപ്പോൾ ഒരു ചെരിപ്പ് വിജയ്ക്കു നേരെ എറിയുകയായിരുന്നു. താരത്തിന്‍റെ സുരക്ഷാ ജീവനക്കാർ അത് പിടിച്ചെടുത്ത് വന്നിടത്തേക്ക് തിരിച്ച് എറിഞ്ഞു.
advertisement
4/5
വിജയ്‌ക്ക് എതിരെ ഉണ്ടായ മോശം പെരുമാറ്റത്തിൽ ആരാധകർ കടുത്ത പ്രതിഷേധത്തിലാണ്. "അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ പോലും കഴിയുന്നില്ല. ആരാധകരുടെ സ്‌നേഹം മനസ്സിലാക്കാൻ കഴിയും, പക്ഷേ ഇത് ശരിയായ സമയമല്ല, സെലിബ്രിറ്റികൾ നൽകേണ്ട വില,” ഒരു ആരാധകൻ എക്സിൽ ട്വീറ്റ് ചെയ്തതാണ്.
advertisement
5/5
“OMG...#ക്യാപ്റ്റൻ ആരാധകർ വളരെ അക്രമാസക്തരാണ്...ഇതൊന്നും അറിഞ്ഞിരുന്നില്ല..എന്തുകൊണ്ട്??? - ഒരാൾ കുറിച്ചു. “എല്ലാത്തിനും അതിന്‍റേതായ സമയവും സ്ഥലവുമുണ്ട്.. എല്ലാ സെലിബ്രിറ്റി ആരാധകരും അവരുടെ ആരാധനാമൂർത്തികൾ ആദരാഞ്ജലികൾ അർപ്പിക്കാൻ വരുമ്പോൾ സംയമനവും അന്തസ്സും കാണിക്കണം,” മറ്റൊരു അഭിപ്രായപ്പെട്ടു.
മലയാളം വാർത്തകൾ/Photogallery/Buzz/
നടൻ വിജയ്ക്കുനേരെ ചെരിപ്പേറ്? വീഡിയോ വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories