Vijay ഇൻസ്റ്റഗ്രാമിൽ വിജയ് മാസ് എൻട്രി; ഒരു മണിക്കൂറിൽ 10 ലക്ഷം ഫോളോവേഴ്സ്
- Published by:Anuraj GR
- news18-malayalam
Last Updated:
'ഹലോ നൻപൻ ആൻഡ് നൻപീസ്' എന്ന അടികുറിപ്പോടെയാണ് ഇൻസ്റ്റയിൽ വിജയ് ആദ്യ ചിത്രം പങ്കുവെച്ചത്
advertisement
1/5

ദളപതി വിജയ് ഇൻസ്റ്റാഗ്രാമിൽ നടത്തിയ മാസ് എൻട്രിയാണ് ഇപ്പോഴത്തെ വൈറൽ ചർച്ചാ വിഷയം. ഇൻസ്റ്റാഗ്രാമിൽ അക്കൌണ്ട് തുറന്ന് ഒരു മണിക്കൂറിനുള്ളിൽ പത്ത് ലക്ഷം ഫോളോവർമാരാണ് വിജയ്ക്ക് ലഭിച്ചത്. പുതിയ സിനിമയായ ലിയോയിലെ ലൊക്കേഷനിൽനിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിജയ് ഇൻസ്റ്റാഗ്രാമിലേക്ക് കടന്നുവന്നത്.
advertisement
2/5
നേരത്തെ ട്വിറ്ററിലൂടെ ആരാധകരുമായി വിജയ് സംവദിച്ചപ്പോഴും ട്വീറ്റ് വൈറലായിരുന്നു. എന്നാൽ പിന്നീട് ഏറെ കാലം അദ്ദേഹം സോഷ്യൽ മീഡിയയിൽനിന്ന് ഇടവേള എടുത്തു. പുതിയ സിനിമകളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ വരുമായിരുന്നെങ്കിലും വിജയ് നേരിട്ട് സോഷ്യൽ മീഡിയയിൽ ഇടപെടാറില്ലായിരുന്നു. അദ്ദേഹം ലൈവിൽ വരുന്നത് കാത്തിരിക്കുകയായിരുന്നു ആരാധകർ. പിന്നീട് വാരിസുവിന്റെ ഓഡിയോ ലോഞ്ചിൽ നിന്ന് ഒരു പുതിയ വീഡിയോയുമായി ദളപതി തിരിച്ചെത്തിയപ്പോൾ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.
advertisement
3/5
ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പ്രിയതാരം എത്തിയതോടെ അദ്ദേഹത്തിന്‍റെ കൂടുതൽ വീഡിയോകളും ചിത്രങ്ങളും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 'ഹലോ നൻപൻ ആൻഡ് നൻപീസ്' എന്ന അടികുറിപ്പോടെയാണ് ഇൻസ്റ്റയിൽ വിജയ് ആദ്യ ചിത്രം പങ്കുവെച്ചത്. ഈ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിന് ആയിരകണക്കിന് ലൈക്കുകളാണ് ലഭിക്കുന്നത്. ആയിരകണക്കിന് ആരാധകർ കമന്‍റുകളും രേഖപ്പെടുത്തി കഴിഞ്ഞു.
advertisement
4/5
വിജയ് ഇപ്പോൾ ലിയോയുടെ ചിത്രീകരണത്തിലാണ്. ലോകേഷ് ലനാഗരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ഒക്‌ടോബർ 19-ന് ഈ ചിത്രം പ്രദർശനത്തിനെത്തും. ബോളിവുഡ് താരം സഞ്ജയ് ദത്താണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
advertisement
5/5
ലിയോയ്ക്ക് ശേഷം വിജയ് വീണ്ടുമൊരു ആറ്റ്ലി ചിത്രത്തിൽ പ്രത്യക്ഷപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത് എന്നാണ് സൂചന. ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് വിജയ് അംഗീകാരം നൽകിയെന്നാണ് സൂചന. പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ നടന്നാൽ ബിഗിൽ, മെർസൽ, തെരി എന്നീ ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലി-വിജയ് കൂട്ടുകെട്ടിന്‍റെ നാലാമത് സിനിമയായിരിക്കും ഇത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Vijay ഇൻസ്റ്റഗ്രാമിൽ വിജയ് മാസ് എൻട്രി; ഒരു മണിക്കൂറിൽ 10 ലക്ഷം ഫോളോവേഴ്സ്