രണ്ടാം ക്ലാസുകാരി സ്കൂൾ ബസിൽ വന്നിറങ്ങിയതിന് ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കയറി നിന്നപ്പോഴാണ് പ്രതി ഉപദ്രവിച്ചത്. ഷൈജുവിനെ കുട്ടിക്ക് പരിചയം ഉണ്ടായിരുന്നു. ഈ പരിചയം മുതലാക്കിയാണ് പ്രതി കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ അടുത്തേക്ക് വന്ന ഇയാള്‍ വിശേഷങ്ങള്‍ ചോദിച്ചതിന് പിന്നാലെ സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിക്കുകയായിരുന്നു. ഇതോടെ കുട്ടി ഒച്ചവെയ്ക്കുകയും ബഹളം കേട്ട് സമീപത്തെ വീട്ടുകാർ ഓടിയെത്തുകയും ചെയ്തു. ഇത് കണ്ട ഷൈജു ഓടി രക്ഷപ്പെട്ടു. തുടർന്ന് വിവരമറിഞ്ഞ നാട്ടുകാർ പ്രതിക്കായി തിരച്ചില്‍ നടത്തുകയും തൊട്ടടുത്ത മലയില്‍ നിന്നും ഇയാളെ പിടികൂടുകയും ചെയ്തു.
advertisement
പ്രദേശത്ത് നല്ല മഴയായതിനാൽ കുട്ടിയുടെ അമ്മ വന്ന് കൂട്ടികൊണ്ട് പോകാൻ അൽപം വൈകിയതോടെ കുട്ടി കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. നാട്ടുകാർ ചേർന്നാണ് പ്രതിയെ പോലീസിന് കൈമാറിയത്. കുട്ടിയുടെ മൊഴി എടുത്ത പോലീസ് പോക്സോ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Summary: Sexual assault was reported against a minor girl in Kadakkal, Kollam. The sexual assault was committed against a second-grade student who was standing in a bus stop to avoid getting drenched by the rain on her way home from school. The accused was chased down and apprehended by locals. Shaiju (40), a native of Attupuram, has been arrested.
