വിജയ് ഏറ്റവുമധികം പ്രതിഫലം വാങ്ങിയ സിനിമ; ഇളയദളപതിയുടെ വളർച്ച അമ്പരപ്പിക്കുന്നത്
- Published by:Anuraj GR
- news18-malayalam
Last Updated:
പ്രതിഫലം കാര്യത്തിൽ സാക്ഷാൽ രജനികാന്തിനെ പോലും വിജയ് മറികടന്നത് എങ്ങനെ?
advertisement
1/11

തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള നടൻമാരിൽ മുൻനിരയിൽ തന്നെയാണ് വിജയ് എന്ന താരത്തിന്‍റെ സ്ഥാനം. ജനപ്രീതിയിൽ മാത്രമല്ല, പ്രതിഫല കാര്യത്തിൽ താരം ഒന്നാമത് തന്നെ. അടുത്തിടെ പുറത്തിറങ്ങിയ ലിയോ എന്ന സിനിമയിലൂടെ സാക്ഷാൽ രജനികാന്തിനെയും വിജയ് മറികടന്നതായാണ് തമിഴകത്തുനിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.
advertisement
2/11
ജയിലർ എന്ന സിനിമയിൽ രജനികാന്തിന് പ്രതിഫലവും ലാഭവിഹിതവുമൊക്കെയായി ലഭിച്ചത് 110 കോടി ആയിരുന്നു. എന്നാൽ ലിയോ എന്ന ചിത്രത്തിലൂടെ ദളപതിയേക്കാൾ ഒരുപടി മുന്നിലെത്തി ഇളയദളപതി. ഈ സിനിമയിൽ 120 കോടി രൂപയാണ് വിജയ് പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് വിവരം.
advertisement
3/11
വിജയ് എന്ന നടന്‍റെ കരിയർ ഗ്രാഫ് കുതിച്ചുയർന്നത് ആരെയും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു. പിതാവായ എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത വെട്രിയിലൂടെയാണ് (1984) ബാലതാരമായി വിജയ് ബിഗ് സ്ക്രീനിൽ ആദ്യമായി എത്തുന്നത്. അച്ഛൻ തന്നെയാണ് വിജയ് എന്ന നടനായി നായകനാക്കിയതും. 1992 ല്‍ പുറത്തെത്തിയ നാളൈയാ തീര്‍പ്പ് എന്ന ചിത്രമായിരുന്നു അത്.
advertisement
4/11
2004 ല്‍ റിലീസ് ചെയ്ത ഗില്ലിയിൽ അഭിനയിക്കുമ്പോൾ വിജയ് എന്ന നടന്‍റെ പ്രതിഫലം ഒരു കോടി കടന്നിരുന്നില്ല. എന്നാൽ ഭാഗ്യജോഡിയായ തൃഷയ്ക്കൊപ്പം അഭിനയിച്ച ഗില്ലി ബോക്സോഫീസിൽ വൻ വിജയമായി മാറി. ഇതോടെ വിജയ് എന്ന നടന്‍റെ താരമൂല്യം കുത്തനെ കുതിച്ചുയർന്നു. ഗില്ലി തിയറ്ററുകളിൽ 200 ദിവസത്തിലധികം പ്രദർശിപ്പിച്ചു. വിജയ് എന്ന നടന്‍റെ കരിയറിൽ ആദ്യത്ത അമ്പത് കോടി കളക്ഷൻ നേടിയ ചിത്രമായിരുന്നു. എട്ടുകോടി ആയിരുന്നു ഗില്ലിയുടെ നിർമാണ ചെലവ്.
advertisement
5/11
ഗില്ലി പുറത്തിറങ്ങി എട്ടുവർഷം കഴിഞ്ഞപ്പോഴാണ് ഇളയ ദളപതിയുടെ ആദ്യ 100 കോടി ക്ലബ് ചിത്രം വരുന്നത്. എ ആർ മുരുഗദോസിന്‍റെ തുപ്പാക്കി എന്ന ചിത്രമാണ് ചരിത്രനേട്ടം കൈവരിച്ചത്. ഇതോടെ വിജയ് പ്രതിഫലം ഉയർത്തി. തുപ്പാക്കിക്കു ശേഷം 15 കോടി രൂപ ആയിരുന്നു വിജയ് എന്ന നടന്‍റെ പ്രതിഫലം.
advertisement
6/11
ആറ്റ്ലി സംവിധാനം ചെയ്ത മെർസൽ എന്ന ചിത്രത്തിൽ അഭിനയിക്കാൻ വിജയ് വാങ്ങിയത് 25 കോടി രൂപയായിരുന്നു. സിനിമകൾ തുടർച്ചയായി ഹിറ്റായതോടെയാണ് മെർസലിൽ അഭിനയിക്കാനായി വിജയ് പ്രതിഫലം ഉയർത്തിയത്.
advertisement
7/11
2019ൽ എ ആർ മുരുഗദോസ് ചിത്രമായ സർക്കാറിലൂടെ പ്രതിഫലം വീണ്ടും ഉയർത്തി. രണ്ടുദിവസം കൊണ്ട് 100 കോടി ക്ലബിലെത്തിയ സർക്കാർ, ഫ്രാൻസിലും സ്പെയിനിലും ജപ്പാനിലുമൊക്കെ പ്രദർശിപ്പച്ചിരുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചതിന് 35 കോടിയാണ് വിജയ് വാങ്ങിയത്.
advertisement
8/11
വിജയ് ആറ്റ്ലിയുമായി ചേർന്ന മൂന്നാമത്തെ സിനിമയായ ബിഗിലും തിയറ്ററുകളിൽ വൻവിജയമായി. ഈ ചിത്രത്തിലെ രായപ്പൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തു. ഈ ചിത്രത്തിൽ അഭിനയിക്കാൻ വിജയ് വാങ്ങിയത് 50 കോടി രൂപയായിരുന്നു.
advertisement
9/11
ബിഗിൽ വിജയിച്ചതോടെ വിജയ് പ്രതിഫലം വീണ്ടും ഉയർത്തി. ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ ആദ്യമായി അഭിനയിച്ച മാസ്റ്റർ എന്ന ചിത്രമായിരുന്നു വിജയ് പിന്നീട് അഭിനയിച്ചത്. ഈ സിനിമയിൽ അഭിനയിച്ചതിന് വിജയ്ക്ക് ആദ്യമായി 100 കോടി പ്രതിഫലം ലഭിച്ചതായാണ് വിവരം. കോവിഡ് കാരണം സിനിമ ഇറങ്ങാൻ വൈകിയതിനെ തുടർന്ന് വിജയ് 20 കോടി രൂപ നിർമാതാവിന് മടക്കി നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
advertisement
10/11
മാസ്റ്റർ എന്ന സിനിമയ്ക്ക് ശേഷമുള്ള എല്ലാ ചിത്രങ്ങൾക്കും വിജയ് കുറഞ്ഞത് 100 കോടി രൂപ പ്രതിഫലം വാങ്ങാറുണ്ടായിരുന്നു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് എന്ന ചിത്രത്തിനും 100 കോടിയായിരുന്നു പ്രതിഫലം. പിന്നീട് എത്തിയ വാരിസിൽ 110 കോടി രൂപയും ഇളയദളപതി പ്രതിഫലമായി വാങ്ങി.
advertisement
11/11
ഇപ്പോഴിതാ ലിയോ എന്ന സിനിമയിൽ അഭിനയിച്ചതിന് 120 കോടിയാണ് വിജയ് വാങ്ങിയത്. ബോക്സോഫീസിൽ വൻ വിജയം നേടി മുന്നേറുന്ന ലിയോ വിജയ് എന്ന നടന്‍റെ താരമൂല്യം വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത വിജയ് ചിത്രമായ ദളപതി 68ൽ താരം എത്ര പ്രതിഫലം വാങ്ങുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. ഇത് 150 കോടി രൂപയായി ഉയർന്നേക്കുമെന്നും വിജയ് ആരാധകർ പ്രതീക്ഷിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
വിജയ് ഏറ്റവുമധികം പ്രതിഫലം വാങ്ങിയ സിനിമ; ഇളയദളപതിയുടെ വളർച്ച അമ്പരപ്പിക്കുന്നത്