Vineeth Sreenivasan: '8 വര്ഷത്തെ പ്രണയം..13 വര്ഷത്തെ ദാമ്പത്യം'; പ്രണയം പൂവിട്ട സ്ഥലം വീണ്ടും സന്ദർശിച്ച് വിനീത് ശ്രീനിവാസന്
- Published by:Sarika N
- news18-malayalam
Last Updated:
നീയും ഞാനും ഒരുമിച്ച് എപ്പോഴും കൂടെയുണ്ട് എന്നതാണല്ലോ നമ്മളുടെ ഡീല് വിനീത് ശ്രീനിവാസൻ കുറിച്ചു
advertisement
1/5

നടൻ, ഗായകൻ, സംവിധായകൻ എന്നിങ്ങനെ മലയാള സിനിമയിൽ നിരവധി മേഖലകളിൽ സജീവമാണ് വിനീത് ശ്രീനിവാസൻ (Vineeth Sreenivasan). പാട്ടായാലും സിനിമയായാലും ഫാൻസിനെ കയ്യിലെടുക്കാൻ വിനീതിന് തന്റേതായ മിടുക്കുണ്ട്. സംവിധാനം ചെയ്ത ഓരോ ചിത്രവും കാലാകാലങ്ങളിൽ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി. വിനീതിന് സ്വന്തമായി മെനഞ്ഞെടുത്ത പ്രശസ്തിയും കഴിവും ഉള്ളതിനാൽ തന്നെ ആ പേര് മറ്റൊരാൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.
advertisement
2/5
ഇപ്പോഴിതാ തന്റെ പ്രിയതമയ്ക്ക് വിവാഹവാർഷിക ആശംസകൾ അറിയിച്ചിരിക്കുകയാണ് വീനിത്. വിനീതിൻെറയും ദിവ്യയുടെയും പതിമൂന്നാം വിവാഹവാർഷികമാണിന്ന്. ചെന്നൈയിലെ തന്റെ പഠന കാലത്തെ കുറിച്ചതും ദിവ്യ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ച് പലപ്പോഴും വിനീത് ശ്രീനിവാസന്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
advertisement
3/5
വീനിത് ദിവ്യയുമായുള്ള പ്രണയകാലത്ത് ഒന്നിച്ചു നടന്ന സ്ഥലത്തേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. വളരെ കാലങ്ങള്‍ക്ക് ശേഷം ദിവ്യയ്ക്കൊപ്പം സ്പെന്‍സര്‍ പ്ലാസയില്‍ എത്തി, അവിടെ വച്ച് ഗഗനചാരിയുടെ സംവിധായകന്‍ കൂടെയായ അരുണ്‍ ചന്ദു എടുത്തു തന്ന ഫോട്ടോയ്ക്കൊപ്പമാണ് വിനീതിന്റെ പോസ്റ്റ്. ഇരുവരുടെയും വിവാഹ ഫോട്ടോ എടുത്തതും അരുണ്‍ ചന്ദു ആണ്.
advertisement
4/5
'സ്പെന്‍സര്‍ പ്ലാസയുടെ പ്രതാപകാലമൊക്കെ വളരെക്കാലം മുന്‍പേ കഴിഞ്ഞുപോയി. ഇന്ന് അത് അതിന്റെ പഴയകാലത്തിന്റെ ഒരസ്ഥികൂടം മാത്രമാണ്. ഞങ്ങള്‍ ഫേസ് ത്രിയുടെ ബേസ്മെന്റില്‍ നില്‍ക്കുമ്പോള്‍, ദിവ്യ മുകളിലത്തെ നിലയിലെ ഒരു കടയിലേക്ക് വിരല്‍ ചൂണ്ടിയിട്ട് പറഞ്ഞു, നിങ്ങള്‍ എനിക്ക് ആദ്യമായി സമ്മാനം വാങ്ങി നല്‍കിയത് ആ കടയില്‍ നിന്ന് വാങ്ങിയിട്ടാണ് എന്ന്. 21 വര്‍ഷങ്ങള്‍, ഓരോ നിമിഷവും ഒരു ഓര്‍മയായി മാറുകയാണ്. സമയം മുന്‍പത്തെക്കാള്‍ വേഗത്തില്‍ മുന്നോട്ട് പോകുന്നു, പക്ഷേ സാരമില്ല. നീയും ഞാനും ഒരുമിച്ച് എപ്പോഴും കൂടെയുണ്ട് എന്നതാണല്ലോ നമ്മളുടെ ഡീല്‍. ആനിവേഴ്സറി ആശംസകള്‍ ദിവ്യ' എന്ന അടിക്കുറിപ്പോടെയാണ് വിനീത് ഫോട്ടോ പങ്കുവച്ചിരിക്കുകയാണ്.
advertisement
5/5
എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു 2012 ല്‍ വിനീത് ശ്രീനിവാസന്റെയും ദിവ്യയുടെയും വിവാഹം. 13 വര്‍ഷത്തെ ദാമ്പത്യം, രണ്ട് മക്കളാണ് ദമ്പതികള്‍ക്ക്. ഒരു ജാതി ജാതകമാണ് വിനീതിന്റേതായി അവസാനം തീയേറ്ററുകളിൽ എത്തിയ ചിത്രം.
മലയാളം വാർത്തകൾ/Photogallery/Buzz/
Vineeth Sreenivasan: '8 വര്ഷത്തെ പ്രണയം..13 വര്ഷത്തെ ദാമ്പത്യം'; പ്രണയം പൂവിട്ട സ്ഥലം വീണ്ടും സന്ദർശിച്ച് വിനീത് ശ്രീനിവാസന്