Virat Kohli: 175 കോടിയുടെ ജെറ്റ് വിമാനം, 80 കോടിയുടെ ബംഗ്ലാവ്, 4 കോടിയുടെ സൂപ്പർ കാർ; കോഹ്ലിയ്ക്ക് 1050 കോടിയുടെ ആസ്തി
- Published by:Anuraj GR
- news18-malayalam
Last Updated:
Virat Kohli: കഴിഞ്ഞ രണ്ട് ദശാബ്ദത്തോളമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ റൺ മെഷീൻ ആണ് വിരാട് കോഹ്‌ലി. ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് കോഹ്ലി. കോഹ്ലിയുടെ ആസ്തിയും സ്വന്തമാക്കിയിട്ടുള്ള ആഡംബര വസ്തുക്കളും എന്തൊക്കെയെന്ന് നോക്കാം...
advertisement
1/8

ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയെക്കാൾ സമ്പന്നനായ ഒരു കളിക്കാരനില്ല. സ്റ്റോക്ക് ഗ്രോത്ത് കമ്പനി റിപ്പോർട്ട് പ്രകാരം കോഹ്‌ലിയുടെ ആസ്തി ഏറ്റവും കുറഞ്ഞത് 1050 കോടി രൂപയിലേറെയാണ്. ബിസിസിഐയിൽ നിന്ന് പ്രതിവർഷം ഏഴ് കോടി രൂപയാണ് ക്രിക്കറ്റിൽ പ്രതിഫലമായി കോലിക്ക് ലഭിക്കുന്നത്. വിരാട് തന്റെ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളിൽ നിന്നും സ്റ്റാർട്ടപ്പുകളിൽ നിന്നും ക്രിക്കറ്റിൽ നിന്നുള്ളതിനേക്കാൾ നാല് മടങ്ങിലേറെ സമ്പാദിക്കുന്നു.
advertisement
2/8
ഒരു ടെസ്റ്റ് മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ പ്രതിഫലം 15 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്. മറുവശത്ത്, ഏകദിനത്തിലേക്ക് വരുമ്പോൾ, പ്രതിഫലം ആറ് ലക്ഷം രൂപയാണ്. ടി20 മത്സരങ്ങൾക്ക് കോഹ്‌ലിക്ക് ലഭിക്കുന്നത് മൂന്ന് ലക്ഷം രൂപയാണ്.
advertisement
3/8
ഇനി ഐപിഎല്ലിലേക്ക് വന്നാലോ, അവിടയും കോടികളുടെ പണകിലുക്കം തന്നെയാണ്. പ്രതിവർഷം 15 കോടി രൂപയാണ് കോലിക്ക് ആർസിബി നൽകുന്നത്. ഐപിഎല്ലിൽ കിംഗ് കോഹ്ലി ബ്രാൻഡ് അംബാസഡറായി നേടുന്ന 175 കോടി രൂപയാണ്. ഒരു പരസ്യ ചിത്രീകരണത്തിന് 7.5 മുതൽ 10 കോടി വരെയാണ് വിരാട് ഈടാക്കുന്നത്. ഇത് മാത്രമല്ല, വിരാട് കോഹ്‌ലി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പ്രമോഷനിൽനിന്ന് എട്ട് കോടി രൂപ സമ്പാദിക്കുന്നുണ്ട്.
advertisement
4/8
ക്രിക്കറ്റിൽനിന്നും പരസ്യത്തിൽനിന്നുമുള്ള കോടികൾ കോഹ്ലിയെ സമ്പന്നനാക്കിയപ്പോൾ അത്യാഡംബരമായ വാഹനങ്ങളും ബംഗ്ലാവുകളുമൊക്ക അദ്ദേഹം സ്വന്താമക്കിയിട്ടുണ്ട്. ഇത് ആദ്യം നമുക്ക് വിരാട് വാച്ചിനെക്കുറിച്ച് പറയാം. 69 ലക്ഷം മുതൽ 87 ലക്ഷം രൂപ വരെ വിലയുള്ള റോളക്‌സ് ഡെയ്‌റ്റോണ റെയിൻബോ ആവറേജ് ഗോൾഡ് വാച്ച് കോഹ്‌ലിയ്ക്ക് സ്വന്തമായുണ്ട്. ഓഡി കാറിന്റെ വിലയ്ക്ക് തുല്യമായ വാച്ചാണ് വിരാട് കൈയിൽ ധരിച്ചിരിക്കുന്നത്. 43 ലക്ഷം രൂപ മുതലാണ് ആഡംബര ഔഡി എ4ന്റെ വില.
advertisement
5/8
മുംബൈയിലെ ഏറ്റവും പോഷായ വോർലി ഏരിയയിൽ വിരാട് കോഹ്‌ലിയ്ക്ക് ആഡംബര അപ്പാർട്ട്‌മെന്റുമുണ്ട്. ഭാര്യ അനുഷ്‌കയ്ക്കും മകൾ വാമികയ്ക്കുമൊപ്പമാണ് കോഹ്‌ലി ഇവിടെ താമസിക്കുന്നത്. 34 കോടി രൂപയാണ് ഈ അപ്പാർട്ട്മെന്റിന്റെ വില. എന്നാൽ, ഇത് കൂടാതെ മറ്റ് ബംഗ്ലാവുകളും കോഹ്‌ലിക്കുണ്ട്.
advertisement
6/8
ഗുരുഗ്രാമിൽ ഒരു ആഡംബര ബംഗ്ലാവ് വിരാട് കോഹ്ലിക്ക് സ്വന്തമായുണ്ട്. അത് 5 സ്റ്റാർ ഹോട്ടലിനേക്കാൾ ആഡംബരമാണ്. ഡിഎൽഎഫ് ഫേസ്-1 ലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഈ ബംഗ്ലാവിന് വേണ്ടി കിങ് കോഹ്ലി ചെലവഴിച്ചിട്ടുള്ളത് 80 കോടി രൂപയാണ്. ഇതുകൂടാതെ വൻ കാർ ശേഖരവും വിരാടിനുണ്ട്.
advertisement
7/8
ബെന്റ്‌ലി ഫ്ലൈയിംഗ് സൂപ്പർകാറാണ് കോഹ്‌ലിയുടെ വാഹനശേഖരത്തിലെ പ്രമുഖൻ. രാജ്യത്ത് അധികമാരും സ്വന്തമാക്കിയിട്ടില്ലാത്ത സൂപ്പർ കാറാണിത്. ഏകദേശം 4 കോടി രൂപയാണ് ഈ കാറിന്റെ വില. ഇതുകൂടാതെ കോടിക്കണക്കിന് രൂപയുടെ മറ്റനവധി കാറുകളും കോഹ്‌ലിക്കുണ്ട്. ഓഡി കാറിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ വിലയേറിയ ഓഡി കാറുകളും കോഹ്ലിയുടെ ഗ്യാരേജിലുണ്ട്.
advertisement
8/8
കാറുകളും ബംഗ്ലാവുകളും മാത്രമല്ല കിങ് കോഹ്ലിയുടെ ആഡംബരം. സ്വന്തമായി ജെറ്റ് വിമാനവും അദ്ദേഹത്തിനുണ്ട്. ഇടയ്ക്കിടെ ഗുരുഗ്രാമിൽനിന്ന് മുംബൈയിലേക്കും തിരിച്ചും കുടുംബസമേതം കോഹ്ലി യാത്ര ചെയ്യാൻ ഉപയോഗിക്കുന്നത് ഈ സ്വകാര്യ ജെറ്റഅ വിമാനമാണ്. 175 കോടി രൂപയാണ് ഈ ജെറ്റിന്റെ വില.
മലയാളം വാർത്തകൾ/Photogallery/Buzz/
Virat Kohli: 175 കോടിയുടെ ജെറ്റ് വിമാനം, 80 കോടിയുടെ ബംഗ്ലാവ്, 4 കോടിയുടെ സൂപ്പർ കാർ; കോഹ്ലിയ്ക്ക് 1050 കോടിയുടെ ആസ്തി