TRENDING:

Virat Kohli Birthday|ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ; മൂന്നാമനായി വിരാട് കോഹ്ലി

Last Updated:
ലോകത്തിലെ സമ്പന്നരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത് ഇന്ത്യൻ താരങ്ങളാണ്
advertisement
1/9
ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ; മൂന്നാമനായി വിരാട് കോഹ്ലി
ഇന്ത്യൻ താരം വിരാട് കോഹ്ലിയുടെ 35ാം പിറന്നാളാണ് ഇന്ന്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർ കഴിഞ്ഞാൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന കായിക താരം കൂടിയാണ് വിരാട് കോഹ്ലി.
advertisement
2/9
ഫാൻ ഫോളോ മാത്രമല്ല, ലോകത്തിലെ സമ്പന്നരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലും ഇന്ത്യയുടെ മിന്നും താരം മുൻനിരയിൽ തന്നെയുണ്ട്.
advertisement
3/9
ലോകത്തിലെ സമ്പന്നരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത് ഇന്ത്യൻ താരങ്ങളാണ്.
advertisement
4/9
അതിൽ ഒന്നാമൻ ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറാണ്. 1250 കോടിയാണ് സച്ചിൻ ടെണ്ടുൽക്കറിന്റെ ആസതി.
advertisement
5/9
സച്ചിന് പിന്നാലെ രണ്ടാം സ്ഥാനത്ത് മഹേന്ദ്ര സിംഗ് ധോണിയാണുള്ളത്. 1040 കോടിയാണ് ധോണിയുടെ ആകെ ആസ്തി.
advertisement
6/9
പട്ടികയിൽ മൂന്നാം സ്ഥാനത്താണ് വിരാട് കോഹ്ലി. 1020 കോടിയാണ് വിരാട് കോഹ്ലിയുടെ ആസ്തി.
advertisement
7/9
നാലാം സ്ഥാനത്തും ഇന്ത്യൻ താരം തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ദാദ സൗരവ് ഗാംഗുലിയാണ് സമ്പന്നരുടെ പട്ടികയിൽ നാലാമതുള്ളത്. 634 കോടിയാണ് ഗാംഗുലിയുടെ ആസ്തി.
advertisement
8/9
ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ് ആണ് അഞ്ചാം സ്ഥാനത്ത്. 480 കോടിയാണ് റിക്കി പോണ്ടിങ്ങിന്റെ ആസ്തി. ആറാം സ്ഥാനത്ത് ഓസ്ട്രേലിയൻ താരം ഷെയ്ൻ വോണും ഏഴാം സ്ഥാനത്ത് വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിലും ഇടംപിടിച്ചു.
advertisement
9/9
409 കോടിയാണ് ഷെയ്ൻ വോണിന്റെ ആസ്തി. ക്രിസ് ഗെയിലിന് ആകെ 375 കോടി രൂപയുടെ ആസ്തിയാണുള്ളത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Virat Kohli Birthday|ലോകത്തിലെ ഏറ്റവും സമ്പന്നരായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ; മൂന്നാമനായി വിരാട് കോഹ്ലി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories