TRENDING:

'ഇതിനേക്കാൾ ഉയരം കൂടിയ ഹീലൊന്നും ധരിക്കാൻ കിട്ടിയില്ലേ?' അനുഷ്ക ശർമയുമായുള്ള ആദ്യകൂടിക്കാഴ്ച്ചയെക്കുറിച്ച് കോഹ്ലി

Last Updated:
അനുഷ്കയെ ആദ്യമായി കാണുന്ന ദിവസം താൻ എത്രത്തോളം ഉത്കണ്ഠാകുലനായിരുന്നുവെന്നും കോലി തുറന്നുപറഞ്ഞു.
advertisement
1/6
'ഇതിനേക്കാൾ ഉയരം കൂടിയ ഹീലൊന്നും ധരിക്കാൻ കിട്ടിയില്ലേ?' അനുഷ്ക ശർമയുമായുള്ള ആദ്യകൂടിക്കാഴ്ച്ചയെക്കുറിച്ച് കോഹ്ലി
ആരാധകർ ഒരു പോലെ നെഞ്ചോട് ചേർത്ത താരദമ്പതികളാണ് അനുഷ്ക ശർമയും വിരാട് കോലിയും. അവരെ പറ്റിയുളള വാർത്തകൾ അറിയാൻ ആരാധകർക്ക് ഏറെ ആകാംഷയാണ്. ഇപ്പോഴിതാ ആദ്യമായി കണ്ടതിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് കോലി. അനുഷ്കയെ ആദ്യമായി കാണുന്ന ദിവസം താൻ എത്രത്തോളം ഉത്കണ്ഠാകുലനായിരുന്നുവെന്നും കോലി തുറന്നുപറഞ്ഞു.
advertisement
2/6
അടുത്ത സുഹൃത്തായ എബി ഡി വില്ലിയേഴ്സിന്റെ 'ദ 360 ഷോ' എന്ന പരിപാടിക്കിടെയാണ് കോലിയുടെ തുറന്നുപറച്ചിൽ. 2013ലാണ് തന്റെ മാനേജർ വിളിച്ച് ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാനുള്ള അവസരത്തെക്കുറിച്ച് പറയുന്നത്. നടി അനുഷ്ക ശർമയ്ക്കൊപ്പമാണ് അഭിനയിക്കേണ്ടത് എന്നും പറഞ്ഞിരുന്നു.
advertisement
3/6
എന്നാൽ ഈ സമയത്തൊക്കെ മികവ് തെളിയിച്ച മുൻനിരതാരമായി മാറിയിരുന്നു അനുഷ്ക. അവർക്കൊപ്പം അഭിനയിക്കണം എന്നു കേട്ടപ്പോൾ താൻ വിറച്ചുതുടങ്ങിയെന്നും കോലി പറയുന്നു. "ഈ പരസ്യം ഞാനെങ്ങനെ അവർക്കൊപ്പം അഭിനയിക്കും? അവർ ശരിക്കും ഒരു നടിയാണ്. അതെല്ലാമോർത്ത് ഞാൻ  ആശയകുഴപ്പത്തിലായി".
advertisement
4/6
ഇത് കൂടാതെ അനുഷ്കയുമായുള്ള ആദ്യത്തെ സംസാരത്തെക്കുറിച്ചും കോലി പങ്കുവച്ചു. അനുഷ്ക എത്തുന്നതിന് അഞ്ചു മിനിറ്റ് മുമ്പേ താൻ ഷൂട്ടിങ് സെറ്റിൽ എത്തിയിരുന്നു. ലൊക്കേഷനിൽ എത്തിയ ഉടനെ ആദ്യം താൻ അനുഷ്കയോട് ചോദിച്ച കാര്യം ധരിച്ച ഹീലിനെക്കുറിച്ചാണ്. അതിനേക്കാൾ ഉയരം കൂടിയ ഹീലൊന്നും ധരിക്കാൻ കിട്ടിയില്ലേ എന്നാണ് താൻ ചോദിച്ചത് എന്നും അതിന് എക്സ്ക്യൂസ് മീ എന്ന മറുപടിയാണ് അനുഷ്ക നൽകിയതെന്നും കോലി ഓർത്തെടുത്തു.
advertisement
5/6
അനുഷയ്ക്കയുമായുളള അഭിനയം മികച്ചതായിരുന്നുവെന്നും. അനുഷ്ക എത്ര സാധാരണ പെൺകുട്ടിയാണ് എന്നു മനസ്സിലായതെന്നും കോലി പറയുന്നു. തങ്ങളിരുവരുടേയും കുടുംബപശ്ചാത്തലം സമാനമായിരുന്നു.
advertisement
6/6
അവിടുന്ന മുതൽ സുഹൃത്തുക്കളായി, ക്രമേണ പ്രണയിക്കാൻ തുടങ്ങി. ഏറെനാളത്തെ പ്രണയത്തിനൊടുവിൽ 2017 ഡിസംബറിലാണ് കോലിയും അനുഷ്കയും വിവാഹിതരായത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ഇതിനേക്കാൾ ഉയരം കൂടിയ ഹീലൊന്നും ധരിക്കാൻ കിട്ടിയില്ലേ?' അനുഷ്ക ശർമയുമായുള്ള ആദ്യകൂടിക്കാഴ്ച്ചയെക്കുറിച്ച് കോഹ്ലി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories