AR Rahaman Saira Banu| റഹ്മാൻ-സൈറ വിവാഹമോചനത്തിന് മോഹിനി ഡേയുടെ ഡിവോഴ്സുമായി ബന്ധമുണ്ടോ? അഭിഭാഷക പറയുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
റഹ്മാൻ-സൈറ വിവാഹമോചന വാർത്ത വന്നതിന് പിന്നാലെ റഹ്മാന്റെ സംഘത്തിലെ അംഗവും ബേസ് ഗിറ്റാറിസ്റ്റുമായി മോഹിനി ഡേയുടെ വിവാഹമോചനം പ്രഖ്യാപിച്ചതും വലിയ വാർത്തയായിരുന്നു.
advertisement
1/7

എ ആര്‍ റഹ്മാന്‍- സൈറാ ബാനു വിവാഹമോചനം ആരാധകരിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരുടേയും വിവാഹമോചനം അറിയിച്ചത്. അന്നേ ദിവസം തന്നെ റഹ്മാന്റെ സംഘത്തിലെ അംഗവും ബേസ് ഗിറ്റാറിസ്റ്റുമായി മോഹിനി ഡേയുടെ വിവാഹമോചനം പ്രഖ്യാപിച്ചതും വലിയ വാർത്തയായിരുന്നു.
advertisement
2/7
എന്നാൽ റഹ്മാന്‍- സൈറാ ബാനു വേര്‍പിരിയലിന് ബേസിസ്റ്റ് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വന്ദന ഷാ. രണ്ടുവിവാഹമോചനങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് പറഞ്ഞ വന്ദന ഷാ, സൈറയുടേതും റഹ്‌മാന്റേതും സ്വന്തമായുള്ള തീരുമാനമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
advertisement
3/7
ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു മോഹിനി ഡേ ഇക്കാര്യം വെളിപ്പെടുത്തിയത്. ഭര്‍ത്താവും സംഗീത സംവിധായകനുമായ മാര്‍ക്ക് ഹാര്‍സച്ചുമായി പരസ്പരധാരണയോടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്നായിരുന്നു കുറിപ്പ്.
advertisement
4/7
റഹ്മാനും സൈറയും വേര്‍പിരിയുന്നത് പരസ്പരബഹുമാനത്തോടെയാണെന്നു വ്യക്തമാക്കിയ വന്ദന ഷാ, വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തുന്നതില്‍നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
advertisement
5/7
ഇരുവരും പക്വമായാണ് വിവാഹമോചനത്തെ കൈകാര്യം ചെയ്തതെന്ന് വന്ദന ഷാ അഭിപ്രായപ്പെട്ടു. തീരുമാനം ലാഘവത്തോടെ എടുത്തതായിരുന്നില്ല. അവരുടേത് കാപട്യമുള്ള ബന്ധമായിരുന്നില്ലെന്നും വന്ദന ഷാ പറഞ്ഞു.
advertisement
6/7
പരസ്പരം ഇഷ്ടപ്പെടുകയും മാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരുമിച്ചു തുടരാന്‍ പറ്റാത്ത രീതിയിലുള്ള വിടവ് ഇരുവരുടെയും ബന്ധത്തില്‍ രൂപപ്പെട്ടെന്നും അതാണ് ഈ തീരുമാനത്തിലേക്കു നയിച്ചതെന്നുമാണ് വന്ദന ഷാ പ്രസ്താവനയില്‍ പറയുന്നു. വിഷമകരമായ ഈ സാഹചര്യത്തില്‍ ഇരുവരുടെയും സ്വകാര്യത മാനിക്കണമെന്നും അഭിഭാഷക അഭ്യർത്ഥിച്ചു.
advertisement
7/7
1995-ലാണ് റഹ്മാൻ സൈറയെ വിവാഹം കഴിച്ചത്. അമ്മയാണ് വധുവിനെ കണ്ടെത്തിയതെന്ന് റഹ്‌മാന്‍ പറഞ്ഞിട്ടുണ്ട്. വിവാദങ്ങളില്‍നിന്നെല്ലാം അകന്നുനില്‍ക്കുകയായിരുന്ന ദമ്പതിമാര്‍ക്ക് മൂന്നു മക്കളാണ്: ഖദീജ, റഹീമ, അമീന്‍. മകള്‍ ഖദീജ രണ്ടുവര്‍ഷം മുന്‍പ് വിവാഹിതയായി.
മലയാളം വാർത്തകൾ/Photogallery/Buzz/
AR Rahaman Saira Banu| റഹ്മാൻ-സൈറ വിവാഹമോചനത്തിന് മോഹിനി ഡേയുടെ ഡിവോഴ്സുമായി ബന്ധമുണ്ടോ? അഭിഭാഷക പറയുന്നു