TRENDING:

പാകിസ്ഥാൻ തോറ്റതിന് ഐശ്വര്യറായ് എന്ത് പിഴച്ചു? അബ്ദുൽ റസാഖിന്‍റെ പരാമർശം വിവാദത്തിൽ

Last Updated:
'ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം നല്ല കുഞ്ഞു ജനിക്കുമെന്ന് ചിന്തിച്ചാല്‍ അതു നടക്കണമെന്നില്ല'- റസാഖ് പറഞ്ഞു
advertisement
1/7
പാകിസ്ഥാൻ തോറ്റതിന് ഐശ്വര്യറായ് എന്ത് പിഴച്ചു? അബ്ദുൽ റസാഖിന്‍റെ പരാമർശം വിവാദത്തിൽ
ലോകകപ്പിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീം സെമി കാണാതെ പുറത്തായതിനെക്കുറിച്ചുള്ള ടിവി ചർച്ചയിൽ ഐശ്വര്യ റായിയുടെ പേര് വലിച്ചിഴച്ചതിൽ വ്യാപക വിമർശനം. മുൻ പാകിസ്ഥാൻ താരം അബ്ദുൾ റസാഖാണ് ഐശ്വര്യ റായിയുടെ പേര് വലിച്ചിഴച്ചത്. ഇതിൽ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
advertisement
2/7
അബ്ദുൾ റസാഖിനെതിരെ മാത്രമല്ല, വിവാദ പ്രസ്താവനയെ അനുകൂലിച്ച് പ്രതികരിച്ച ഷാഹിദ് അഫ്രിദിക്കെതിരെയും വിമർശനം ശക്തമാണ്. ഉമർ ഗുലും ഈ ചർച്ചയിൽ പങ്കെടുത്തിരുന്നു.
advertisement
3/7
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ വിമർശിക്കാനായാണ് അബ്ദുൾ റസാഖ് ചർച്ചയ്ക്കിടെ ഐശ്വര്യയുടെ പേര് പരാമർശിച്ചത്. ഇത് കേട്ട് ഷാഹിദ് അഫ്രിദി കൈയടിച്ച് പൊട്ടച്ചിരിക്കുന്നതും കാണാം.
advertisement
4/7
'ഒരു ക്യാപ്റ്റനെന്ന നിലയില്‍ സുവ്യക്തമായ കാഴ്ചപ്പാടും ഉദ്ദേശ ലക്ഷ്യങ്ങളും ഉള്ള കളിക്കാരനായിരുന്നു യൂനിസ് ഖാന്‍. അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴില്‍ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നു'- ഇങ്ങനെയാണ് അബ്ദുൾ റസാഖ് ചർച്ചയിൽ പറഞ്ഞു തുടങ്ങിയത്.
advertisement
5/7
'ഇപ്പോൾ പാകിസ്താന്‍ ടീമിന്റെയും ബോര്‍ഡിന്റെയും ഉദ്ദേശ ശുദ്ധിയെക്കുറിച്ചാണ് സംസരിക്കുന്നത്. അത് എത്രത്തോളമുണ്ട്..?'- അബ്ദുൾ റസാഖ് ചോദിക്കുന്നു.
advertisement
6/7
'സത്യത്തില്‍, മികച്ച താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും അവര്‍ക്ക് സാധിക്കുന്നുണ്ടോ..? ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം നല്ല കുഞ്ഞു ജനിക്കുമെന്ന് ചിന്തിച്ചാല്‍ അതു നടക്കണമെന്നില്ല'-റസാഖ് പറഞ്ഞു. ഇത് കേട്ട് അഫ്രിദി പൊട്ടിച്ചിരിക്കുന്നത് വീഡിയോയിലുണ്ട്.
advertisement
7/7
ഏതായാലും ഈ വീഡിയോയ്ക്കെതിരെ ഇന്ത്യൻ ആരാധകർ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്നത്. ഒട്ടും വകതിരിവില്ലാതെയാണ് റസാഖിന്‍റെ ഉപമയെന്നും, ഇത് പ്രതിഷേധാർഹമാണെന്നുമാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. റസാഖ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല.
മലയാളം വാർത്തകൾ/Photogallery/Buzz/
പാകിസ്ഥാൻ തോറ്റതിന് ഐശ്വര്യറായ് എന്ത് പിഴച്ചു? അബ്ദുൽ റസാഖിന്‍റെ പരാമർശം വിവാദത്തിൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories