TRENDING:

Pranav Mohanlal | വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്യുന്ന പ്രണവ് മോഹൻലാലിന്റെ പ്രതിഫലം എത്ര?

Last Updated:
ഒരു വർഷത്തിൽ പ്രണവിന്റെ ഒരു സിനിമ എങ്കിലും തിയേറ്ററിൽ എത്തിയാൽ എത്തി എന്നതാണ് പതിവ്
advertisement
1/9
Pranav Mohanlal | വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്യുന്ന പ്രണവ് മോഹൻലാലിന്റെ പ്രതിഫലം എത്ര?
പ്രണവ് മോഹൻലാൽ (Pranav Mohanlal) മലയാള സിനിമയിൽ മുഖം കാണിച്ചിട്ട് 22 വർഷങ്ങൾ പിന്നിടുന്നു. 2002ലെ 'ഒന്നാമൻ' എന്ന ചിത്രത്തിൽ അച്ഛൻ മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ചു കൊണ്ടായിരുന്നു പ്രണവിന്റെ തുടക്കം. അതേവർഷം മേജർ രവിയുടെ പുനർജനിയിലും അപ്പു എന്ന് വിളിക്കുന്ന പ്രണവ് വേഷമിട്ടു. ഇതോടു കൂടി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം പ്രണവിനെ തേടിയെത്തി
advertisement
2/9
2024ൽ എത്തുമ്പോൾ പ്രേക്ഷകർ ഏറെ സ്നേഹിച്ച ഒരു കഥാപാത്രത്തെ നൽകാൻ പ്രണവിന് സാധിച്ചു. 50കോടി ക്ലബ്ബിൽ കയറി വിഷു ചിത്രമായ 'വർഷങ്ങൾക്ക് ശേഷം' ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞോടുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണവും ധ്യാനും നായകന്മാരായി (തുടർന്ന് വായിക്കുക)
advertisement
3/9
ഒരു വർഷത്തിൽ പ്രണവിന്റെ ഒരു സിനിമ എങ്കിലും തിയേറ്ററിൽ എത്തിയാൽ എത്തി എന്നതാണ് പതിവ്. 'ആദി' എന്ന ജീത്തു ജോസഫ് ചിത്രത്തിലാണ് പ്രണവ് മോഹൻലാൽ ആദ്യമായി നായകവേഷം ചെയ്തത്. ഈ ചിത്രം 2018ൽ പുറത്തിറങ്ങി
advertisement
4/9
ജീത്തുവിന്റെ 'പാപനാസം' എന്ന സിനിമയിലും ദിലീപിന്റെ 'ലൈഫ് ഓഫ് ജോസൂട്ടി'യിലും പ്രണവ് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു. അപ്പോഴെല്ലാം അത്യന്തം ലാളിത്യം നിറഞ്ഞ അപ്പുവിന്റെ ജീവിതം സിനിമാ ലോകത്തെ ചർച്ചാ വിഷയമായി മാറിയിരുന്നു
advertisement
5/9
ഒരു സിനിമയിൽ അഭിനയിക്കുക എന്നത് മാത്രമാണ് പ്രണവിന്റെ ജോലി. അതിന്റെ പിന്നാലെ വരുന്ന അഭിമുഖങ്ങളിലോ പ്രൊമോഷനിലോ ഒന്നും പ്രണവിനെ നോക്കേണ്ട. ഷൂട്ടിങ്ങും ഡബ്ബിങ്ങും തീർന്നാൽ പ്രണവ് എവിടെയെങ്കിലും ടൂർ പോയിട്ടുണ്ടാകും
advertisement
6/9
ഇതുവരെയായി അഞ്ചു സിനിമകളിൽ പ്രണവ് നായകനായി. ആദിക്ക് ശേഷം പുറത്തുവന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്', 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം', ' ഹൃദയം', 'വർഷങ്ങൾക്ക് ശേഷം' എന്നീ ചിത്രങ്ങളിൽ പ്രണവ് നായകനായിരുന്നു
advertisement
7/9
ജീത്തു ജോസഫിന്റെ സിനിമയിൽ അഭിനയിച്ച നാളിൽ പുറത്തുവന്ന റിപ്പോർട്ട് കണ്ട പലരും മൂക്കത്തു വിരൽ വച്ചിരുന്നു. സിനിമ ഒരു വരുമാന മാർഗമായി കാണാത്ത പ്രണവ് മോഹൻലാൽ പ്രതിഫലമായി വെറും ഒരു രൂപ മാത്രമേ കൈപ്പറ്റയുള്ളൂ എന്നായിരുന്നു ആ റിപ്പോർട്ട്. എന്നാൽ പുറത്തുവരുന്ന പുതിയ വിവരം അനുസരിച്ച് അതിൽ മാറ്റം വന്നരിക്കുന്നു
advertisement
8/9
ഇന്റർനെറ്റ് മൂവി ഡാറ്റാബേസ് (IMDB) നൽകുന്ന വിവരം അനുസരിച്ച് പ്രണവ് മോഹൻലാലിന് ഒരു ചിത്രത്തിൽ രണ്ടു മുതൽ മൂന്നു കോടി രൂപ വരെയാണ് പ്രതിഫലം. മുതിർന്ന താരങ്ങളായ കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരുടെ പ്രതിഫലത്തിനടുത്താണ് പ്രണവിന്റെ പ്രതിഫല തുക രേഖപ്പെടുത്തിയിട്ടുളളത്
advertisement
9/9
വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രമണ്യം കൂട്ടുകെട്ടിൽ ഇറങ്ങിയ രണ്ടാമത്തെ ചിത്രത്തിലും പ്രണവ് മോഹൻലാൽ തന്നെ നായകനാവുകയായിരുന്നു. പുതിയ ചിത്രത്തിലും ഈ വിജയകൂട്ടുകെട്ട് തുടരുമോ എന്നാകും ആരാധകരുടെ ആകാംക്ഷ
മലയാളം വാർത്തകൾ/Photogallery/Buzz/
Pranav Mohanlal | വർഷത്തിൽ ഒരു സിനിമ മാത്രം ചെയ്യുന്ന പ്രണവ് മോഹൻലാലിന്റെ പ്രതിഫലം എത്ര?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories