TRENDING:

കണ്ടിട്ട് ചക്കപ്പുഴുക്ക് പോലുണ്ടല്ലോ! രാകുൽ പ്രീത് ഭർത്താവിന്റെ വീട്ടിൽ ആദ്യമായി തയാറാക്കിയ ഭക്ഷണം

Last Updated:
നടി രാകുൽ പ്രീത് സിംഗ് ഭർത്താവിന്റെ വീട്ടിൽ ആദ്യമായി തയാറാക്കിയ ഭക്ഷണം
advertisement
1/8
കണ്ടിട്ട് ചക്കപ്പുഴുക്ക് പോലുണ്ടല്ലോ! രാകുൽ പ്രീത് ഭർത്താവിന്റെ വീട്ടിൽ ആദ്യമായി തയാറാക്കിയ ഭക്ഷണം
നടി രാകുൽ പ്രീത് സിംഗിന്റെ (Rakul Preeth Singh) സ്വപ്നസദൃശ്യമായ വിവാഹച്ചടങ്ങുകൾ സോഷ്യൽ മീഡിയയിലും വാർത്തകളിലും ഒരുപോലെ തരംഗമായിരുന്നു. ഗോവയിലായിരുന്നു വിവാഹം നടന്നത്. ചലച്ചിത്ര നിർമാതാവായ ജാക്കി ഭഗ്‌നാനിയാണ് (Jackky Bhagnani രാകുലിന്റെ ഭർത്താവ്. വിവാഹ ശേഷം അവർ മുംബൈയിലേക്ക് തിരിച്ചു. വിവാഹശേഷമുള്ള ചിത്രങ്ങളും വിശേഷങ്ങളും രാകുൽ സോഷ്യൽ മീഡിയയിൽ പങ്കിട്ടു
advertisement
2/8
അതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ മറ്റൊരു വിഷയമുണ്ട്. രാകുൽ അവരുടെ ഭർത്താവിന്റെ വീട്ടിലെ അടുക്കളയിൽ ആദ്യമായി പാകം ചെയ്ത ഭക്ഷണം. കണ്ടാൽ ചക്കപ്പുഴുക്ക് എന്ന് തോന്നിക്കുന്ന ഭക്ഷണത്തിന്റെ ചിതമാണ് രാകുൽ പോസ്റ്റ് ചെയ്തത്. എന്നാലിത് മധുരമുള്ള ഒരു വിഭവമാണ് (തുടർന്ന് വായിക്കുക)
advertisement
3/8
മുംബൈയിൽ എത്തിയ ശേഷം രാകുൽ പ്രീത് സിങ്ങും അവരുടെ ഭർത്താവ് ജാക്കിയും പാപ്പരാസികൾക്ക് വേണ്ടി മധുരം വിതരണം ചെയ്തത് സോഷ്യൽ മീഡിയയിൽ എങ്ങും തരംഗമായിരുന്നു. ഈ ചിത്രങ്ങൾ പാപ്പുകൾ എന്ന് വിളിക്കപ്പെടുന്ന പാപ്പരാസികളും അവരുടെ പേജിൽ ഷെയർ ചെയ്‌തു
advertisement
4/8
രാകുലിന്റെയും ജാക്കിയുടെയും പ്രണയവിവാഹമാണ്. 2021ലായിരുന്നു അവർ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പ്രണയവിവരം പരസ്യമാക്കിയത്
advertisement
5/8
രാകുൽ പ്രീത് സിംഗ് നല്ലൊരു പാചകക്കാരി കൂടിയാണ് എന്നതിന് ഇനി പ്രത്യേകം തെളിവൊന്നും ആവശ്യമില്ല. 'ചൗക്ക ചർദാന' എന്നാണ് ഭർത്താവിന്റെ വീട്ടിൽ ആദ്യമായി ഭക്ഷണം ഉണ്ടാക്കുന്ന ചടങ്ങിന് പറയുന്നത്
advertisement
6/8
കണ്ടാൽ നമ്മുടെ നാട്ടിലെ ചക്കപ്പുഴുക്കുമായി സമാനതകൾ ഏറെയുണ്ട് രാകുലിന്റെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന്. എന്നാൽ നല്ല രുചികരമായി കഴിക്കാൻ സാധിക്കുന്ന ഭക്ഷണമാണിത്
advertisement
7/8
കൂടുതൽ ആലോചിച്ച് തലപുകയ്ക്കേണ്ട കാര്യമില്ല. ഇതൊരു ഹൽവയാണ്. എന്തുകൊണ്ടാണ് ഈ ഹൽവ നിർമ്മിച്ചത് എന്ന കാര്യം രാകുൽ വ്യക്തമാക്കിയിട്ടില്ല
advertisement
8/8
വിവാഹശേഷം പരമ്പരാഗത വേഷം ധരിച്ചുകൊണ്ട് രാകുൽ പ്രീത് സിങ്ങും അവരുടെ ഭർത്താവും ഗോവ എയർപോർട്ടിൽ പ്രത്യക്ഷപ്പെട്ട ചിത്രവും വൈറലായി മാറിയിരുന്നു. ബോളിവുഡിലെ പ്രധാന താരങ്ങൾ എല്ലാപേരും പങ്കെടുത്ത വിവാഹസ്വീകരണ ചടങ്ങും അവർ നടത്തിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
കണ്ടിട്ട് ചക്കപ്പുഴുക്ക് പോലുണ്ടല്ലോ! രാകുൽ പ്രീത് ഭർത്താവിന്റെ വീട്ടിൽ ആദ്യമായി തയാറാക്കിയ ഭക്ഷണം
Open in App
Home
Video
Impact Shorts
Web Stories