ഉറ്റ സുഹൃത്തിന്റെ മുൻഭർത്താവ്; ബിസിനസ്സ് പാർട്നർ; ഹൻസിക മോട് വാനിയുടെ ഭർത്താവ് സൊഹൈൽ കതൂരിയയെ കുറിച്ച്
- Published by:Naseeba TC
- news18-malayalam
Last Updated:
എട്ട് വർഷമായി അടുത്ത സുഹൃത്തുക്കളാണ് ഹൻസികയും സൊഹേലും
advertisement
1/6

ഡിസംബർ 4 നായിരുന്നു സിനിമാ താരം ഹൻസിക മോട് വാനിയുടെ വിവാഹം. അടുത്ത സുഹൃത്തും ബിസിനസ്സ് പങ്കാളിയുമായ സൊഹൈൽ കതൂരിയെയാണ് ഹൻസിക വിവാഹം കഴിച്ചത്. വിവാഹിതയാകുന്നുവെന്ന് നടി അറിയിച്ചതോടെ ആരാധകരെല്ലാം വരനെ കുറിച്ച് കൂടുതൽ അറിയാനുള്ള ശ്രമത്തിലായിരുന്നു.
advertisement
2/6
ഏറെ നാളായി പ്രണയത്തിലായിരുന്ന ഹൻസിക വ്യക്തിജീവിതം മാധ്യമങ്ങളിൽ നിന്ന് അകറ്റി നിർത്തിയിരുന്നു. വിവാഹം ഉറപ്പിച്ചതിനു ശേഷമാണ് താരം ഇക്കാര്യം പരസ്യപ്പെടുത്തിയത്. ആരാണ് ഹൻസികയുടെ ഭർത്താവ് സൊഹൈൽ കതൂരിയ. അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാം.
advertisement
3/6
തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ തന്നെയാണ് ഹൻസിക ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. തന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പാർട്നർ കൂടിയായ സൊഹൈലുമായി വർഷങ്ങളുടെ പരിചയം ഹൻസികയ്ക്കുണ്ട്. ഹൻസികയുടെ ഏറ്റവും അടുത്ത സുഹൃത്താണ് സൊഹൈൽ.
advertisement
4/6
ബിസിനസ്സ് ബന്ധം സൗഹൃദത്തിലേക്കും തുടർന്ന് പ്രണയത്തിലേക്കും വളരുകയായിരുന്നു. മുംബൈയിലുള്ള ബിസിനസ്സുകാരനാണ് സൊഹൈൽ. സ്വന്തമായി ടെക്സറ്റൈൽസ് കമ്പനിയും ഉണ്ട്. 1985 മുതൽ ആഗോളതലത്തിൽ എത്നിക് വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന ബിസിനസ്സാണ് സൊഹൈലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടേത്.
advertisement
5/6
ഹൻസികയുടെ അടുത്ത സുഹൃത്തായ റിങ്കി ബജാജിന്റെ മുൻ ഭർത്താവ് കൂടിയാണ് സൊഹൈൽ എന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിങ്കിയുടേയും സൊഹൈലിന്റേയും വിവാഹത്തിന് പങ്കെടുത്ത ഹൻസികയുടെ ചിത്രങ്ങളും വീഡിയോയും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
advertisement
6/6
എട്ട് വർഷമായി ഹൻസികയ്ക്കും സൊഹൈലിനും പരസ്പരം അറിയാം. 2019 ലാണ് ഇരുവരും ബിസിനസ്സ് പങ്കാളികളാകുന്നത്. 2016 ലായിരുന്നു റിങ്കി ബജാജുമായുള്ള സൊഹൈലിന്റെ വിവാഹം. വിവാഹബന്ധം ഇരുവരും പിന്നീട് വേർപെടുത്തി.
മലയാളം വാർത്തകൾ/Photogallery/Buzz/
ഉറ്റ സുഹൃത്തിന്റെ മുൻഭർത്താവ്; ബിസിനസ്സ് പാർട്നർ; ഹൻസിക മോട് വാനിയുടെ ഭർത്താവ് സൊഹൈൽ കതൂരിയയെ കുറിച്ച്