Brad Pitt| ആണുങ്ങൾക്ക് പാവാട ധരിച്ചൂടെ; റെഡ് കാർപറ്റിൽ പാവാട ധരിച്ചെത്തി ഹോളിവുഡ് താരം ബ്രാഡ് പിറ്റ്
- Published by:Naseeba TC
- news18-malayalam
Last Updated:
'ബുള്ളറ്റ് ട്രെയിനിന്റെ' പ്രീമിയറിനാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് പാവാടയൊക്കെ ധരിച്ച് ചിരിച്ചു കൊണ്ട് ബ്രാഡ് പിറ്റ് എത്തിയത്.
advertisement
1/9

സ്ത്രീകൾ ജീൻസും പാന്റും ധരിക്കുന്നതു പോലെ പുരുഷന്മാർ സാരിയും പാവാടയുമൊക്കെ ധരിക്കുമോ എന്നൊക്കെയുള്ള ചോദ്യങ്ങളും ചർച്ചകളുമൊക്കെ നടക്കുകയാണല്ലോ, അതിനിടയിലാണ് അങ്ങ് ഹോളിവുഡിൽ (Hollywood)ഒരു സൂപ്പർ താരം പാവാട ധരിച്ച് പൊതുവേദിയിൽ കൂളായി എത്തുന്നത്. (Image: Instagram)
advertisement
2/9
മറ്റാരുമല്ല, സാക്ഷാൽ ബ്രാഡ് പിറ്റ് (Brad Pitt)തന്നെ. തന്റെ പുതിയ ചിത്രം 'ബുള്ളറ്റ് ട്രെയിനിന്റെ' പ്രീമിയറിനാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് പാവാടയൊക്കെ ധരിച്ച് ചിരിച്ചു കൊണ്ട് ബ്രാഡ് പിറ്റ് എത്തിയത്. (image: Instagram)
advertisement
3/9
രണ്ടാഴ്ച്ച മുമ്പ് ബെർലിനിലാണ് ആക്ഷൻ അഡ്വഞ്ചർ ചിത്രമായ ബുള്ളറ്റ് ട്രെയിനിന്റെ പ്രീമിയർ നടന്നത്. ഹോളിവുഡിലെ പ്രമുഖരെല്ലാം പങ്കെടുത്ത പ്രീമയിറിൽ മുട്ടറ്റമുള്ള പാവാടയും ലൂസ് ഫിറ്റ് ലിനൻ ഷർട്ടും ജാക്കറ്റും ബൂട്ട്സും ധരിച്ചുള്ള ബ്രാഡ് പിറ്റിന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ്. (image: Instagram)
advertisement
4/9
പാവാടയും ധരിച്ചുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. പല കോണുകളിൽ നിന്ന് പല അഭിപ്രായങ്ങൾ ഉയർന്നെങ്കിലും ബ്രാഡ് പിറ്റ് മാത്രം തന്റെ വസ്ത്രധാരണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല.
advertisement
5/9
പക്ഷേ, ലോസ് ഏഞ്ചൽസിൽ നടന്ന പ്രീമിയറിൽ മറ്റൊരു സ്റ്റൈലിൽ എത്തിയ താരത്തിനോട് മീഡിയയ്ക്ക് ചോദിക്കാനുണ്ടായിരുന്നത് സിനിമയെ കുറിച്ചല്ലായിരുന്നു, എന്തുകൊണ്ട് അന്ന് പാവാട ധരിച്ചു വന്നു? ഒടുവിൽ താരം തന്നെ അതിന് മറുപടിയും നൽകി. (Image: twitter)
advertisement
6/9
നിയോൺ ഗ്രീൻ സ്യൂട്ടാണ് ലോസ് ഏഞ്ചൽസിലെ പ്രീമിയറിന് ബ്രാഡ് പിറ്റ് ധരിച്ചത്. വറൈറ്റിക്ക് നൽകിയ അഭിമുഖത്തിലാണ് പാവാടയെ കുറിച്ചുള്ള ചോദ്യത്തിന് താരം മറുപടി നൽകിയത്. (Image: Instagram)
advertisement
7/9
ലളിതമായിരുന്നു ബ്രാഡ് പിറ്റിന്റെ മറുപടി. 'എനിക്കറിയില്ല, എല്ലാവരും ഒരു ദിവസം മരിക്കും, അതുകൊണ്ട് ഇങ്ങനെയക്കെയങ്ങ് ചെയ്യാം'. തോളുകുലുക്കി ചിരിച്ചു കൊണ്ട് ബ്രാഡ് പിറ്റിന്റെ മറുപടി ഇതായിരുന്നു. (image: Instagram)
advertisement
8/9
ജപ്പാനീസ് നോവൽ 'മരിയ ബീറ്റിൽ' നെ ആസ്പദമാക്കിയാണ് സംവിധായകൻ ഡേവിഡ് ലീച്ച് ബുള്ളറ്റ് ട്രെയിൻ ഒരുക്കിയിരിക്കുന്നത്. ബ്രാഡ് പിറ്റിന് പുറമേ, സാന്ദ്ര ബുള്ളോക്ക്, ജോയി കിംഗ്, ആരോൺ ടെയ്‌ലർ-ജോൺസൺ, ബ്രയാൻ ടൈറി ഹെൻറി, ആൻഡ്രൂ കോജി, ഹിരോയുക്കി സനദ, മൈക്കൽ ഷാനൻ, ബെനിറ്റോ എ മാർട്ടിനെസ് എന്നീ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. (image: Instagram)
advertisement
9/9
ഓഗസ്റ്റ് നാലിനാണ് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുന്നത്. ടോക്കിയോയിൽ നിന്ന് ക്യോട്ടോയിലേക്കുള്ള ബുള്ളറ്റ് ട്രെയിനിലെ അഞ്ച് വ്യത്യസ്‌ത കൊലയാളികളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. തങ്ങളുടെ ദൗത്യങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും വലിയ അപകടം കാത്തിരിക്കുന്നുണ്ടെന്നും അഞ്ച് പേരും തിരിച്ചറിയുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Brad Pitt| ആണുങ്ങൾക്ക് പാവാട ധരിച്ചൂടെ; റെഡ് കാർപറ്റിൽ പാവാട ധരിച്ചെത്തി ഹോളിവുഡ് താരം ബ്രാഡ് പിറ്റ്