ഭാര്യ ഭീഷണിപ്പെടുത്തി; എ.ആര്‍ റഹ്മാന്‍ തന്‍റെ പ്രിയപ്പെട്ട ഹെയര്‍സ്റ്റൈല്‍ മാറ്റിയത് ഇങ്ങനെ
- Published by:Arun krishna
- news18-malayalam
Last Updated:
1997 കാലത്തെ നീട്ടി വളര്‍ത്തിയ മുടിയുള്ള എ.ആര്‍ റഹ്മാന്‍റെ ലുക്കിന് നിരവധി ആരാധകരുണ്ടായിരുന്നു
advertisement
1/7

ഇന്ത്യന്‍ സംഗീതത്തിന് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച സംഗീത സംവിധായകനാണ് എ.ആര്‍ റഹ്മാന്‍. ഓസ്കാറും ഗ്രാമിയും അടക്കമുള്ള പുരസ്കാരങ്ങളിലൂടെ ലോകം മുഴുവനും മുഴങ്ങി കേട്ട റഹ്മാന്‍റെ ഗാനങ്ങള്‍ ഇന്ത്യാക്കാര്‍ നെഞ്ചിലേറ്റിയിട്ട് കാലമെറായായി
advertisement
2/7
സിനിമാ ഗാനങ്ങള്‍ക്ക് പുറമെ നിരവധി ആല്‍ബങ്ങളും റഹ്മാന്‍റെതായി പുറത്തുവന്നിട്ടുണ്ട്. അതിലെറ്റവും അധികം ആരാധകരുള്ള ഗാനമാണ്. 1997ല്‍ സോണി മ്യൂസിക് പുറത്തിറക്കിയ വന്ദേ മാതരം. ദേശഭക്തി തുളുമ്പുന്ന അതിലെ മാ തുച്ഛേ സലാം എന്ന ഗാനം കേള്‍ക്കാത്ത ഇന്ത്യാക്കാരുണ്ടാവില്ല.
advertisement
3/7
ഗാനം പോലെ തന്നെ എ.ആര്‍ റഹ്മാന്‍റെ ലുക്കിനും ഹെയര്‍ സ്റ്റൈലിനും വരെ അന്ന് ആരാധകരുണ്ടായിരുന്നു. നീട്ടി വളര്‍ത്തിയ റഹ്മാന്‍റെ ഹെയര്‍ സ്റ്റൈല്‍ അനുകരിച്ച് പലരും അക്കാലത്ത് മുടിനീട്ടി വളര്‍ത്തി.
advertisement
4/7
എന്നാല്‍ പെട്ടെന്നൊരു നാള്‍ മുടിവെട്ടിയൊതുക്കി പ്രത്യക്ഷപ്പെട്ട റഹ്മാന്‍റെ ലുക്ക് ആരാധകരെ ഒരു പോലെ നിരാശരാക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു.
advertisement
5/7
ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ആ ഹെയര്‍ സ്റ്റൈല്‍ ഒഴിവാക്കാനുള്ള കാരണം തുറന്നുപറയുകയും ചെയ്തു. തന്‍റെ ഭാര്യ സൈറ ബാനുവാണ് താന്‍ ഹെയര്‍ സ്റ്റൈല്‍ മാറ്റാന്‍ കാരണം.
advertisement
6/7
മുടിവെട്ടിയില്ലെങ്കില്‍ ഇനി ഒപ്പം കിടക്കില്ലെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയതോടെ താന്‍ ഹെയര്‍സ്റ്റൈല്‍ മാറ്റാന്‍ നിര്‍ബന്ധിതനായെന്ന് റഹ്മാന്‍ പറഞ്ഞു. ഭാര്യ പറയുന്നത് ഭര്‍ത്താവ് കേള്‍ക്കണമെന്നും റഹ്മാന്‍ പറഞ്ഞു
advertisement
7/7
1995 ലാണ് എ.ആര്‍ റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. കഴിഞ്ഞ 15 വര്‍ശത്തോളമായി ഭാര്യ തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാണ് താന്‍ വേദികളിലെത്താറുള്ളതെന്നും റഹ്മാന്‍ വെളിപ്പെടുത്തിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
ഭാര്യ ഭീഷണിപ്പെടുത്തി; എ.ആര്‍ റഹ്മാന്‍ തന്‍റെ പ്രിയപ്പെട്ട ഹെയര്‍സ്റ്റൈല്‍ മാറ്റിയത് ഇങ്ങനെ