Karthik surya |യൂട്യൂബർ കാർത്തിക് സൂര്യ വിവാഹിതനായി; വധു അമ്മാവന്റെ മകൾ
- Published by:Sneha Reghu
- news18-malayalam
Last Updated:
ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക് സൂര്യ വ്ലോഗിങ് ആരംഭിച്ചത്
advertisement
1/5

യൂട്യൂബറും ടെലിവിഷൻ അവതാരകനുമായ കാർത്തിക് സൂര്യ വിവാഹിതനായി. അമ്മാവന്റെ മകൾ വർഷയാണ് വധു. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് വച്ചയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വിവാഹത്തിന് പങ്കെടുത്തിരുന്നു.
advertisement
2/5
വിവഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുകയാണ്. കാർത്തിക്കിന്റെ ഒഫീഷ്യൽ യുട്യൂബ് ചാനൽ വഴി വിവാഹം ലൈവ് സ്ട്രീമിങ്ങും നടത്തിയിരുന്നു.
advertisement
3/5
ടെലിവിഷൻ താരങ്ങളായ മഞ്ജുപ്പിള്ള ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. നിരവധി സോഷ്യൽമീഡിയ സെലിബ്രിറ്റികളും വിവാഹത്തിൽ പങ്കെടുത്തു. 'ഇതാണ് എന്റെ ഭാര്യ വർഷ. പഠിക്കുകയാണ്. ഇനി ജീവിതത്തിൽ വരാൻ പോകുന്നതെല്ലാം മാറ്റങ്ങളാണ്. ഇതുവരെ തനിച്ചായിരുന്നു. എല്ലാ സമയവും വർക്കിന് വേണ്ടി മാറ്റി വച്ചു. ഇപ്പോൾ ഭാര്യയുണ്ട്. രണ്ടും ഒരുപോലെ കൊണ്ട് പോകും. ഹണിമൂണിനെ കുറിച്ചൊന്നും പ്ലാൻ ചെയ്തിട്ടില്ല. വൈകാതെ അറിയിക്കാം'- വിവാഹ ശേഷം കാർത്തിക് സൂര്യ മാധ്യമങ്ങളോട് പറഞ്ഞത്.
advertisement
4/5
തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ കാർത്തിക് 2017ലാണ് ജോലി ഉപേക്ഷിച്ച് വ്ലൊഗിങ് കരിയർ ആരംഭിക്കുന്നത്. ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക്ക് വ്ളോഗറായത്. നിലവിൽ യൂട്യൂബിൽ 3.07 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് കാർത്തിക്കിനുള്ളത്.
advertisement
5/5
വ്ലോഗിങ്ങിലൂടെ വലിയൊരു ആരാധകവൃന്ദത്തെയും സ്വന്തമാക്കാൻ കാർത്തിക്കിന് സാധിച്ചിരുന്നു. നിലവിൽ പോഡ്കാസ്റ്റിങ്ങും കാർത്തിക് നടത്തുണ്ട്. വ്ലോഗിങ്ങിന് പുറമെ അവതാരകനുമാണ്. ഒരു വർഷം മുൻപ് ആയിരുന്നു വർഷയുമായി വിവാഹിതനാകാൻ പോകുന്ന കാര്യം കാർത്തിക് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Karthik surya |യൂട്യൂബർ കാർത്തിക് സൂര്യ വിവാഹിതനായി; വധു അമ്മാവന്റെ മകൾ