'വിവാഹം കഴിഞ്ഞ് ഒരു മാസം..!' ഫിലിപ്പീൻസിൽ ഹണിമൂൺ ആഘോഷിച്ച് സഹീറും സൊനാക്ഷിയും
- Published by:Vishnupriya S
- news18-malayalam
Last Updated:
നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ജൂൺ മാസമായിരുന്നു ഇരുവരുടേയും വിവാഹം
advertisement
1/6

ബോളിവുഡ് താരങ്ങളായ സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇഖ്ബാലും ഹണിമൂൺ തിരക്കിലാണ്. വിവാഹം കഴിഞ്ഞ് ഒരു മാസം ആയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുയാണ് ഇരുവരും. ഫിലിപ്പീൻസിൽ സ്വപ്നതുല്യമായ ഹണിമൂൺ ആഘോഷിക്കുകയാണ് താരങ്ങള്‍.
advertisement
2/6
ഫിലിപ്പീൻസിലെ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് നവദമ്പതികൾ പങ്കുവെക്കുന്നത്. പൂളിൽ നിന്നും റിസോർട്ടിലെ ഭക്ഷണം കഴിക്കുന്നതും അടക്കമുള്ള ചിത്രങ്ങാണ് പങ്കുവെച്ചത്. ആതിഥ്യമര്യാദയ്ക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ട് റിസോർട്ടിലെ ജീവനക്കാരോടൊപ്പം പോസ് ചെയ്യാനും അവർ മറന്നില്ല.
advertisement
3/6
"ഞങ്ങളുടെ വിവാഹത്തിൻ്റെ ഒരു മാസം ഞങ്ങൾ ഏറ്റവും കൂടുതൽ ചെയ്യേണ്ടത് ചെയ്തുകൊണ്ട് ആഘോഷിച്ചു", സൊനാക്ഷി കുറിച്ചു. ഇതൊരു പരസ്യമല്ല, ആരും ഞങ്ങളോട് പോസ്‌റ്റ് ചെയ്യാൻ ആവശ്യപ്പെട്ടില്ല, പക്ഷേ ഫിലിപ്പീൻസില്‍ അവർ താമസിച്ച റിസോർട്ടിന്റെ ആകർഷണീയത പങ്കിടാതിരിക്കാൻ കഴിയില്ലെന്നും താരം പറയുന്നു.
advertisement
4/6
'ആരോഗ്യം എന്നാൽ യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത്, നമ്മുടെ ശരീരം ശ്രദ്ധിക്കുകയും നമ്മുടെ മനസ്സിനെ പരിപാലിക്കുകയും ചെയ്യണമെന്ന് ഒരാഴ്ച കൊണ്ട് ഞങ്ങളെ പഠിപ്പിച്ചു. പ്രകൃതിയുടെ നടുവിൽ ഉണരുക, ശരിയായ ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങുക, ഡിറ്റോക്സ് ചികിത്സകളും മസാജുകളും ധാരാളം - പുതിയതായി തോന്നുന്നു'. ഈ അനുഭവം ഒരുകത്കിയ സുഹൃത്തുകൾക്കുള്ള നന്ദിയും കുറിപ്പിലൂടെ താരം പങ്കുവെച്ചു.
advertisement
5/6
ഏഴു വർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ ജൂൺ മാസമായിരുന്നു ഇരുവരുടേയും വിവാഹം. മുംബൈയില്‍ സൊനാക്ഷിയുടെ വീട്ടില്‍ നടന്ന രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അതിനുശേഷം സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ഇരുവരും റിസപ്ഷനും ഒരുക്കിയിരുന്നു.
advertisement
6/6
അതേസമയം, സൊനാക്ഷിയുമായി ഒളിച്ചോടിപ്പോയി വിവാഹം ചെയ്യാനായിരുന്നു സഹീര്‍ ആഗ്രഹിച്ചിരുന്നതെന്ന് താരം വെളിപ്പെടുത്തിയിരുന്നു. സൊനാക്ഷിയുടെ പിതാവിനോട് ഇരുവരുടേയും ബന്ധം തുറന്നു പറയാൻ പേടിച്ചായിരുന്നു ആദ്യം അത്തരത്തിൽ ഒരു ചിന്തയിലേക്ക് എത്തിയതെന്നും സഹീർ പറഞ്ഞു. വിദേശത്തെവിടെയെങ്കിലും പോയി വിവാഹം ചെയ്ത ശേഷം തിരിച്ചുവരാനായിരുന്നു പദ്ധതി. എന്നാല്‍ ആ വിവാഹത്തിന് ഇന്ത്യയില്‍ അംഗീകാരം ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ പിന്മാറുകയായിരുന്നുവെന്നും സഹീര്‍ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'വിവാഹം കഴിഞ്ഞ് ഒരു മാസം..!' ഫിലിപ്പീൻസിൽ ഹണിമൂൺ ആഘോഷിച്ച് സഹീറും സൊനാക്ഷിയും