TRENDING:

Zarina Wahab | ഭർത്താവിന് അവിഹിതബന്ധങ്ങൾ ഉണ്ടായിട്ടും സറീന വഹാബ് വിവാഹമോചനം ചെയ്യാത്തതിന്റെ കാരണവുമായി മകൻ

Last Updated:
ചാമരത്തിലെ നായിക സറീനയുടെ ഭർത്താവിന് നടി കങ്കണയുമായി ഉൾപ്പെടെയുള്ള ബന്ധങ്ങൾ ചർച്ചയായിട്ടുണ്ട്
advertisement
1/6
Zarina Wahab | ഭർത്താവിന് അവിഹിതബന്ധങ്ങൾ ഉണ്ടായിട്ടും സറീന വഹാബ് വിവാഹമോചനം ചെയ്യാത്തതിന്റെ കാരണവുമായി മകൻ
'നാഥാ, നീ വരും കാലൊച്ച കേൾക്കുവാൻ, കാതോർത്തു ഞാനിരുന്നു...' എന്ന ഗാനം കാലത്തേ അതിജീവിച്ചുവെങ്കിൽ, ആ ഗാനത്തോടൊപ്പം പ്രേക്ഷകരുടെയും ശ്രോതാക്കളുടെയും മനസ്സിൽ കുടികൊള്ളുന്ന മുഖമാണ് നടി സറീന വഹാബിന്റേത് (Zarina Wahab). തെലുങ്ക് ദേശത്തു നിന്നും മലയാളി തനിമയോട് കൂടി മലയാള സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ച സറീന കമൽ ഹാസന്റെയും പ്രതാപ് പോത്തന്റെയും ജോഡിയായി മലയാളം ബിഗ് സ്‌ക്രീനിൽ തിളങ്ങി. എന്നിരുന്നാലും സറീനയ്ക്ക് പങ്കാളിയായത് ബോളിവുഡിൽ നിന്നുള്ള ആദിത്യ പഞ്ചോളിയും. ദമ്പതികൾക്ക് രണ്ടു മക്കൾ, നടൻ സൂരജ് പഞ്ചോളിയും മകൾ സനയും
advertisement
2/6
സറീനയുടെയും ആദിത്യ പഞ്ചോളിയുടെയും മകൻ സൂരജ് പഞ്ചോളി പറഞ്ഞ വാക്കുകൾ ഇപ്പോൾ വാർത്താ തലക്കെട്ടുകളിൽ ശ്രദ്ധേയമാവുകയാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വം അയാൾ കുട്ടിയായിരിക്കുമ്പോൾ തന്നെ രൂപപ്പെടുന്നുവെന്നു സൂരജ്. താരകുടുംബത്തിലെ മകനായി പിറന്ന സൂരജ് തന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും തണലിലാണ് വളർന്നു വന്നത്. സറീനയുടെ ഭർത്താവ് ആദിത്യ പഞ്ചോളിയെ സംബന്ധിച്ച് പരസ്ത്രീ ബന്ധങ്ങൾ നിരവധിയായിരുന്നു. അതിൽ ചിലത് പരസ്യമാവുകയും ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് തന്റെ അമ്മ പിതാവിനെ വിവാഹമോചനം ചെയ്യാത്തത് എന്ന് സൂരജ് വ്യക്തമാക്കി (തുടർന്ന് വായിക്കുക)
advertisement
3/6
അമ്മ സറീനയെ തന്റെ പിതാവ് ആദിത്യ പഞ്ചോളി ഒരിക്കലും ജോലി ചെയ്യുന്നതിൽ നിന്നും വിലക്കിയിരുന്നില്ല എന്ന് സൂരജ് പഞ്ചോളി. എന്നാൽ, നടി കങ്കണ റണൗത്തുമായുള്ള അദ്ദേഹത്തിന്റെ വിവാഹേതരബന്ധം വാർത്താ തലകെട്ടുകളിൽ ശ്രദ്ധ നേടിയിരുന്നു. വളരെ ചെറിയ പ്രായം മുതലേ കങ്കണയെ മെന്റർ ചെയ്തത് ആദിത്യ പഞ്ചോളിയായിരുന്നു. അടുത്തിടെ നയൻദീപ് രക്ഷിതുമായുള്ള അഭിമുഖത്തിൽ സറീന അതേക്കുറിച്ച് തുറന്നു സംസാരിക്കുകയും ചെയ്തു. തുടക്കത്തിൽ ഭർത്താവിന്റെ ബന്ധങ്ങളെക്കുറിച്ച് വായിക്കുമ്പോൾ മോശമായി തോന്നിയിരുന്നു എന്ന് സറീന
advertisement
4/6
അതേസമയം, ഭർത്താവിന്റെ പരസ്ത്രീ ബന്ധങ്ങളെ കുറിച്ചോർത്ത് ചിരിക്കാറുമുണ്ടായിരുന്നു എന്ന് സറീന. 'അദ്ദേഹം പുറത്തെന്തു ചെയ്യുന്നു എന്നോർത്ത് ഞാൻ വ്യാകുലപ്പെടാറില്ല. വീടിനുള്ളിൽ അദ്ദേഹം വളരെ മികച്ച ഭർത്താവും പിതാവുമാണ്. എനിക്ക് അതുമാത്രം അറിഞ്ഞാൽ മതി. മറ്റു ബന്ധങ്ങളെ അദ്ദേഹം വീടിനുള്ളിലേക്ക് കൊണ്ടുവന്നിരുന്നുവെങ്കിൽ, ഞാനതിൽ വിഷമിച്ചിരുന്നേനെ. നിരവധി പുരുഷന്മാർക്ക് മറ്റു ബന്ധങ്ങളുണ്ട്. അതോടൊപ്പം അവർ കുടുംബം നടത്താറുമുണ്ട്. ഇതെല്ലാം ഗൗരവമായി കണ്ട് മല്പിടുത്തതിന് പോയിരുന്നെങ്കിൽ, ഞാൻ വിഷമിക്കേണ്ടി വന്നേനെ. എനിക്ക് സഹിക്കാൻ വയ്യ, ഞാൻ എന്നെ സ്നേഹിക്കുന്നു,' സറീന വ്യക്തമാക്കി
advertisement
5/6
[caption id="attachment_725971" align="alignnone" width="1200"] ലെഹ്‌റിൻ റെട്രോയ്ക്ക് നൽകിയ അഭിമുഖത്തിൽ സറീന കങ്കണയെ കുറിച്ചും സംസാരിക്കുന്നുണ്ട്. 2004ൽ പരിചയപ്പെട്ടതിനു ശേഷം, തന്റെ ഭർത്താവായ ആദിത്യ പഞ്ചോളിയുമായി കങ്കണ നാലര വർഷം ഡേറ്റ് ചെയ്തിരിന്നുവത്രേ. അന്ന് കങ്കണയ്ക്ക് പ്രായം കേവലം 18 വയസായിരുന്നു എന്നും സറീന വഹാബ്. 'ഞാൻ കങ്കണയോടു എന്നും നന്നായി മാത്രമേ പെരുമാറിയിരുന്നുള്ളൂ. അവർ പലപ്പോഴും എന്റെ വീട്ടിൽ വന്നിട്ടുണ്ട്. അദ്ദേഹവും അവരോടു നന്നായി മാത്രമേ പെരുമാറിയിരുന്നുള്ളൂ. എവിടെയാണ് കാര്യങ്ങൾ കൈവിട്ടു പോയതെന്ന് എനിക്കറിയില്ല,' എന്ന് സറീന</dd> <dd>[/caption]
advertisement
6/6
എന്നാൽ അമ്മ സറീനയ്ക്ക് എപ്പോൾ വേണമെങ്കിലും തന്റെ പിതാവ് ആദിത്യ പഞ്ചോളിയിൽ നിന്നും വിവാഹമോചനം നേടാമായിരുന്നു എന്നും, എന്നാലവർ കുടുംബത്തെ ചേർത്ത് നിർത്താൻ ശ്രമിച്ചിരുന്നുവെന്നും സൂരജ്. 16 വയസു മുതൽ അഭിനയിച്ചു പോരുന്ന സറീനക്ക് ഇപ്പോൾ പ്രായം 65 വയസായി. സ്വന്തമായി അവർക്ക് നാല് വീടുകളുണ്ട്. മറ്റൊരു ആശ്രയമില്ലാത്ത വ്യക്തിയല്ല. എന്നുവേണമെങ്കിലും അവർക്ക് ഈ ബന്ധത്തിൽ നിന്നും പുറത്തുകടക്കാമായിരുന്നുവെന്നും സൂരജ് പഞ്ചോളി
മലയാളം വാർത്തകൾ/Photogallery/Buzz/
Zarina Wahab | ഭർത്താവിന് അവിഹിതബന്ധങ്ങൾ ഉണ്ടായിട്ടും സറീന വഹാബ് വിവാഹമോചനം ചെയ്യാത്തതിന്റെ കാരണവുമായി മകൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories