TRENDING:

Hotspots in Kerala | സംസ്ഥാനത്ത് പുതിയ ആറ് ഹോട്ട് സ്പോട്ടുകൾ കൂടി; 17 പ്രദേശങ്ങളെ ഒഴിവാക്കി

Last Updated:
ഇതോടെ നിലവിൽ ആകെ 617 ഹോട്ട് സ്‌പോട്ടുകളാണ് കേരളത്തിലുള്ളത്.
advertisement
1/6
സംസ്ഥാനത്ത് പുതിയ ആറ് ഹോട്ട് സ്പോട്ടുകൾ കൂടി; 17 പ്രദേശങ്ങളെ ഒഴിവാക്കി
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആറ് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. പതിനേഴ് പ്രദേശങ്ങളെ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ നിലവിൽ ആകെ 617 ഹോട്ട് സ്‌പോട്ടുകളാണ് കേരളത്തിലുള്ളത്.
advertisement
2/6
ഇടുക്കി ജില്ലയിലെ അടിമാലി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 18), ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (സബ് വാര്‍ഡ് 1), കൊല്ലം ജില്ലയിലെ മേലില (സബ് വാര്‍ഡ് 10, 12, 13), പാലക്കാട് ജില്ലയിലെ വടകരപതി (11), മലപ്പുറം ജില്ലയിലെ എ.ആര്‍. നഗര്‍ (10, 12), കോട്ടയം ജില്ലയിലെ മുണ്ടക്കയം (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
advertisement
3/6
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 8369 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7262 പേർ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരാണ്. 24 മണിക്കൂറിനിടെ 62,030 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഇത്രയും പേരിൽ രോഗം സ്ഥിരീകരിച്ചത്.  എറണാകുളം 926, കോഴിക്കോട് 1106, തൃശൂര്‍ 929, ആലപ്പുഴ 802, കൊല്ലം 737
advertisement
4/6
മലപ്പുറം 602, തിരുവനന്തപുരം 459, കണ്ണൂര്‍ 449, കോട്ടയം 487, പാലക്കാട് 200, പത്തനംതിട്ട 198, കാസര്‍ഗോഡ് 189, വയനാട് 119, ഇടുക്കി 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.ബാക്കിയുള്ളവരിൽ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും. സമ്പർക്ക ഉറവിടം അറിയാത്ത 883 കേസുകളുമുണ്ട്.. 
advertisement
5/6
സമ്പർക്കരോഗബാധിതരിൽ 64 പേർ ആരോഗ്യ പ്രവര്‍ത്തകരാണ്. കണ്ണൂര്‍ 15, തിരുവനന്തപുരം 12, എറണാകുളം 10, കോഴിക്കോട് 7, കോട്ടയം, തൃശൂര്‍ 6 വീതം, പത്തനംതിട്ട 3, മലപ്പുറം, വയനാട് 2 വീതം, കാസര്‍ഗോഡ് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
advertisement
6/6
റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 40,91,729 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
മലയാളം വാർത്തകൾ/Photogallery/Corona/
Hotspots in Kerala | സംസ്ഥാനത്ത് പുതിയ ആറ് ഹോട്ട് സ്പോട്ടുകൾ കൂടി; 17 പ്രദേശങ്ങളെ ഒഴിവാക്കി
Open in App
Home
Video
Impact Shorts
Web Stories