കോവിഡ് 19 | കൊല്ലത്ത് ഗർഭിണിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
advertisement
1/9

കൊല്ലത്ത് കഴിഞ്ഞ ദിവസം ഗർഭീണി ഉൾപ്പെടെ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
advertisement
2/9
കൊറോണയുടെ പശ്ചാത്തലത്തിൽ ഖത്തറിൽ നിന്നും നാട്ടിലെത്തിയതായിരുന്നു 27 കാരിയായ യുവതി.
advertisement
3/9
ഇട്ടിവ സ്വദേശിനിയായ ഇവർ ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടി ഇട്ടിവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയിരുന്നു.
advertisement
4/9
യുവതിക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
advertisement
5/9
നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളജിലാണ് യുവതി. ഇവരുടെ ഭർത്താവിനെയും ഇവിടെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
advertisement
6/9
നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത മറ്റൊരു സ്ത്രീക്കും ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement
7/9
പാരിപ്പള്ളി സ്വദേശിനിയായ ഇവർ ഭർത്താവുമൊത്താണ് മതസമ്മേളനത്തിൽ പങ്കെടുക്കാൻ പോയത്.
advertisement
8/9
ഇരുവരും നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.
advertisement
9/9
നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളജിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.