TRENDING:

ബലാത്സംഗം ചെറുത്തതിന് തീകൊളുത്തി; ദിവസങ്ങൾ നീണ്ട ദുരിതത്തിനൊടുവിൽ 13കാരി മരണത്തിന് കീഴടങ്ങി

Last Updated:
പെൺകുട്ടി ജോലിക്കായി നിന്നിരുന്ന വീട്ടിലെ ഇരുപത്തിയാറുകാരനാണ് പീഡന ശ്രമം നടത്തിയത്. ഇത് എതിർത്തതോടെ പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു.
advertisement
1/7
ബലാത്സംഗം ചെറുത്തതിന് തീകൊളുത്തി; ദിവസങ്ങൾ നീണ്ട ദുരിതത്തിനൊടുവിൽ 13കാരി മരിച്ചു
ഹൈദരാബാദ്: ബലാത്സംഗം ചെറുത്തതിന് തൊഴിലുടമ തീകൊളുത്തിയ പതിമൂന്നുകാരി മരിച്ചു. ഒരുമാസത്തോളം നീണ്ട ദുരിതത്തിനൊടുവിലാണ് ഹൈദരബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്
advertisement
2/7
തെലങ്കാനയിലെ ഖമ്മം ജില്ലയിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ പതിനെട്ടിനാണ് ക്രൂര സംഭവം അരങ്ങേറിയത്. പെൺകുട്ടി ജോലിക്കായി നിന്നിരുന്ന വീട്ടിലെ ഇരുപത്തിയാറുകാരനാണ് പീഡന ശ്രമം നടത്തിയത്. ഇത് എതിർത്തതോടെ പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു.
advertisement
3/7
എഴുപത് ശതമാനം പൊള്ളലേറ്റ നിലയിലാണ് കുട്ടിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആദ്യത്തെ പതിനഞ്ച് ദിവസത്തോളം ആരും പരാതി ഒന്നും നൽകിയിരുന്നില്ല. സംഭവം പുറത്തു പറയരുതെന്ന് യുവാവിന്‍റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
advertisement
4/7
അപകടത്തിൽ പൊള്ളലേറ്റതെന്നാണ് കരുതിയതെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ സംശയകരമായി പൊള്ളലേറ്റ സാഹചര്യത്തിൽ പെൺകുട്ടി ആശുപത്രിയിൽ കഴിയുന്നുണ്ടെന്ന വിവരം ആരോ പൊലീസിനെ വിളിച്ചറിയിച്ചു. ഇതോടെ ഒക്ടോബർ ആദ്യവാരത്തോടെ സംഭവം പുറത്തറിയുകയും ചെയ്തു.
advertisement
5/7
'പ്രായപൂർത്തിയാകാത്ത ഒരു പെണ്‍കുട്ടി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നുണ്ടെന്ന വിവരം സ്പെഷ്യൽ ബ്രാ‍ഞ്ചിന് ലഭിച്ചു. ഉടൻ തന്നെ ഞങ്ങൾ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു' എന്നാണ് ഖമ്മം പൊലീസ് കമ്മീഷണർ തഫ്സീർ ഇക്ബാൽ അന്ന് അറിയിച്ചത്.
advertisement
6/7
പെൺകുട്ടിയുടെ നില തൃപ്തികരമാണെന്നായിരുന്നു അന്ന് ഡോക്ടർമാർ അറിയിച്ചത്. എന്നാൽ എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടി നീണ്ട യാതനകൾക്കൊടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
advertisement
7/7
സംഭവത്തിൽ നേരത്തെ ബലാത്സംഗത്തിനും പോക്സോ ആക്ട് പ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
ബലാത്സംഗം ചെറുത്തതിന് തീകൊളുത്തി; ദിവസങ്ങൾ നീണ്ട ദുരിതത്തിനൊടുവിൽ 13കാരി മരണത്തിന് കീഴടങ്ങി
Open in App
Home
Video
Impact Shorts
Web Stories