TRENDING:

ഹണി ട്രാപ്പിലൂടെ യുവാവിന്‍റെ സ്വര്‍ണവും ഫോണും കവര്‍ന്നു; ദമ്പതികൾ പിടിയിൽ

Last Updated:
ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി രതീഷ്, ഭാര്യ രാഖി എന്നിവരാണ് അറസ്റ്റിലായത്. കന്യാകുമാരിയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
advertisement
1/3
ഹണി ട്രാപ്പിലൂടെ യുവാവിന്‍റെ സ്വര്‍ണവും ഫോണും കവര്‍ന്നു; ദമ്പതികൾ പിടിയിൽ
ആലപ്പുഴ: ഹണി ട്രാപ്പിലൂടെ തുറവൂര്‍ സ്വദേശിയായ യുവാവിന്‍റെ സ്വര്‍ണവും ഫോണും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി രതീഷ്, ഭാര്യ രാഖി എന്നിവരാണ് അറസ്റ്റിലായത്. കന്യാകുമാരിയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ യുവതി ബീയറിൽ ലഹരിമരുന്നു ചേർത്തു നൽകിയാണ് യുവാവിന്റെ അഞ്ചര പവൻ സ്വർണാഭരണങ്ങൾ കവർന്നത്.
advertisement
2/3
 ചെങ്ങന്നൂരിലെ ലോഡ്ജിലാണു താനെന്നും അവിടേക്ക് തുറവൂർ കുത്തിയതോട് സ്വദേശിയായ യുവാവിനോടു എത്താനും യുവതി ആവശ്യപ്പെടുകയായിരുന്നു. ലോഡ്ജിലെത്തിയ യുവാവിനു ബീയർ നൽകി മയക്കി സ്വർണം കവർന്നെന്നാണു കേസ്.
advertisement
3/3
ദമ്പതികളാണെന്നു പരിചയപ്പെടുത്തിയ യുവാവും യുവതിയും ചേർന്നാണു മുറിയെടുത്തതെന്നു ലോഡ്ജ് ഉടമ മൊഴി നൽകിയിരുന്നു യുവാവ് പുറത്തുപോയ സമയത്താണ് തുറവൂർ സ്വദേശി എത്തിയതെന്നും മൊഴിയിലുണ്ട്. യുവതി വിളിച്ച ഫോൺ നമ്പറിലുള്ള വിലാസം മുളക്കുഴ സ്വദേശിനിയുടേതാണെന്നു കണ്ടെത്തിയിരുന്നു.
advertisement
മലയാളം വാർത്തകൾ/Photogallery/Crime/
ഹണി ട്രാപ്പിലൂടെ യുവാവിന്‍റെ സ്വര്‍ണവും ഫോണും കവര്‍ന്നു; ദമ്പതികൾ പിടിയിൽ
Advertisement
Open in App
Home
Video
Impact Shorts
Web Stories