Gold Smuggling Case | സ്വപ്നയുടെ പണമിടപാടുമായി ബന്ധം; ചാർട്ടേഡ് അക്കൗണ്ടന്റുമായുള്ള ശിവശങ്കറിന്റെ വാട്സാപ് ചാറ്റ് പുറത്ത്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
35 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതിനെക്കുറിച്ച് ഇ.ഡി ശിവശങ്കറിനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു സംഭവമെ ഇല്ലെന്ന തരത്തിലായിരുന്നു മൊഴി. വേണുഗോപാലുമായി പണമിടപാടിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നുവോ എന്ന് ഇഡി ചോദിച്ചപ്പോഴും ഇല്ലെന്നായിരുന്നു മൊഴി.
advertisement
1/5

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴികൾ തെറ്റാണെന്നു തെളിയിക്കുന്ന വാട്സാപ് ചാറ്റുകൾ പുറത്ത്. ചാർട്ടേഡ് അക്കൗണ്ടന്റുമായി നടത്തിയ ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
advertisement
2/5
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സരേഷിന്റെ പണമിടപാടിൽ ശിവശങ്കർ ഇടപെട്ടിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് പുറത്തു വന്ന സംഭാഷണങ്ങൾ. ഈ ചാറ്റുകൾ ഉൾപ്പെടെയുള്ള തെളിവുകളാണ് ഇ.ഡി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരായ തെളിവായി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
advertisement
3/5
ശിവശങ്കറും ചാർട്ടേഡ് അഖ്കൗണ്ടന്റ് വേണുഗോപാലുമായുള്ള സംഭാഷണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2019 ഫെബ്രുവരി എട്ടിനുള്ള ചാറ്റു പ്രകാരം സ്വപ്ന 35 ലക്ഷം രൂപയുമായാണ് വന്നതെന്നും ഇതിൽ എത്ര രൂപ ബാങ്കിൽ നിക്ഷേപിച്ചെന്നതടക്കമുള്ള വിവരങ്ങൾ വേണുഗോപാൽ ശിവശങ്കറുമായി പങ്കുവയ്ക്കുന്നുണ്ട്.
advertisement
4/5
നിക്ഷേപം ഏതെല്ലാം രീതിയിൽ കൈകാര്യം ചെയ്യണമെന്നും വേണുഗോപാലിൽ നിന്നും ശിവശങ്കർ ചോദിച്ചറിയുന്നുണ്ട്. 2018 നവംബർ മുതലാണ് ഇരുവരും തമ്മിലുള്ള ചാറ്റിംഗ് ആരംഭിക്കുന്നത്. സ്വപ്നയുമായുള്ള ഓരോ കണ്ടുമുട്ടലിലും വേണുഗോപാൽ ശിവശങ്കറിനു സന്ദേശങ്ങൾ കൈമാറിയിരുന്നു .
advertisement
5/5
എന്നാൽ 35 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതിനെക്കുറിച്ച് ഇ.ഡി ശിവശങ്കറിനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു സംഭവമെ ഇല്ലെന്ന തരത്തിലായിരുന്നു മൊഴി. വേണുഗോപാലുമായി പണമിടപാടിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നുവോ എന്ന് ഇഡി ചോദിച്ചപ്പോഴും ഇല്ലെന്നായിരുന്നു മൊഴി. എന്നാൽ സ്വപ്നയുടെ പണം ഇടപാടുകളുമായി ശിവശങ്കറിന്റെ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചാറ്റുകളാണ് പുറത്തു വന്നിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Crime/
Gold Smuggling Case | സ്വപ്നയുടെ പണമിടപാടുമായി ബന്ധം; ചാർട്ടേഡ് അക്കൗണ്ടന്റുമായുള്ള ശിവശങ്കറിന്റെ വാട്സാപ് ചാറ്റ് പുറത്ത്