ഇനി ഡബിൾ ഡക്കറിൽ നഗരകാഴ്ചകൾ കോഴിക്കോടും
Last Updated:
സരോവരം ബയോപാർക്ക്, മാനാഞ്ചിറ, ബീച്ച് എന്നിവ ഉൾപ്പെടുന്ന നഗരയാത്രയുടെ സമയക്രമം, ടിക്കറ്റ് ബുക്കിംഗ്, റൂട്ടുകൾ തുടങ്ങിയ പൂർണ്ണ വിവരങ്ങൾ...
advertisement
1/5

പൊതുജനങ്ങള്‍ക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസൊരുങ്ങി. കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു.
advertisement
2/5
ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി ഏറ്റവും കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുകയാണ് സര്‍വീസിൻ്റെ ലക്ഷ്യം. എല്ലാ ദിവസവും വൈകിട്ട് മൂന്നു മണിയോടെ തുടങ്ങുന്ന സർവ്വീസ് രാത്രി പത്തരയോടെ അവസാനിക്കും.
advertisement
3/5
ആദ്യഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍നിന്ന് തുടങ്ങി സരോവരം ബയോപാര്‍ക്ക്, മാനാഞ്ചിറ, ബീച്ച് എന്നിവിടങ്ങളിലെ കാഴ്ചകളിലൂടെയാകും സര്‍വ്വീസ്. അഞ്ച് ട്രിപ്പുകളാകും തുടക്കത്തില്‍ ഉണ്ടാവുക. രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേപ്പൂര്‍, ചാലിയം, കാപ്പാട് തുടങ്ങിയ ഇടങ്ങളിലേക്ക് സര്‍വ്വീസ് ആരംഭിക്കും.
advertisement
4/5
പരിസ്ഥിതി സൗഹൃദ യാത്ര ലക്ഷ്യമിട്ട് ഇലക്ട്രിക് ബസാണ് സര്‍വീസിനെത്തിച്ചത്. മുകളില്‍ 36 സീറ്റും താഴെ 28 സീറ്റുകളുണ്ട്. ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
advertisement
5/5
4.7 മീറ്റര്‍ ഉയരമുള്ള ബസ് താഴ്ന്നുനില്‍ക്കുന്ന മരച്ചില്ലകളും ഇലക്ട്രിക് ലൈനുകളും കേബിളുകളുമെല്ലാം നീക്കിയ ശേഷമായിരിക്കും സ്ഥിരം ട്രിപ്പുകള്‍ ആരംഭിക്കുക. നിലവില്‍ തിരുവനന്തപുരം, മൂന്നാര്‍, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ് സമാന സര്‍വീസുകളുള്ളത്.