Murder | പത്തൊമ്പതുകാരന്റെ മൃതദേഹം കുറ്റിക്കാടുകൾക്ക് ഇടയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
Last Updated:
ഓഗസ്റ്റിൽ ഗ്രേറ്റർ നോയിഡയിൽ കുറ്റിക്കാട്ടിൽ നിന്ന് 40കാരനായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ഇഷേപുർ ഗ്രാമത്തിലെ താമസക്കാരാണ് ഈ സംഭവം പൊലീസിനു മുമ്പാകെ കൊണ്ടുവന്നത്.
advertisement
1/5

ന്യൂഡൽഹി: കുറ്റിക്കാടുകൾക്കിടയിൽ പത്തൊമ്പതുകാരന്റെ മൃതദേഹം കണ്ടെത്തി. ഡൽഹിക്ക് സമീപം നോയിഡയിലാണ് സംഭവം. പത്തൊമ്പതുകാരന്റെ മരണത്തിൽ നോയിഡ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികളാണ് കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച നോയിഡ സെക്ടർ 32ലാണ് മൃതദേഹം കണ്ടെടുത്തത്.
advertisement
2/5
അജ്ഞാതനായ ആൺകുട്ടിയുടെ മൃതദേഹം നോയിഡ സെക്ടർ 24 പൊലീസ് ആണ് കണ്ടെത്തിയത്. ഒരു അജ്ഞാത ഫോൺസന്ദേശം ലഭിച്ചതിനെ തുടർന്നാണ് നോയിഡ സെക്ടർ 32 വിലേക്ക് പൊലീസ് എത്തിയത്. അതേസമയം, കൊല്ലപ്പെട്ടയാൾ അശോക് എന്ന പത്തൊമ്പതുകാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നോയിഡ സെക്ടർ 9ലെ ചേരിപ്രദേശത്ത് താമസിക്കുന്നയാളാണ് ഇയാൾ.
advertisement
3/5
അതേസമയം, കുട്ടിയുടെ മരണത്തെക്കുറിച്ച് അയാളുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും നോയിഡ പൊലീസ് വക്താവ് പറഞ്ഞു. അതേസമയം എന്താണ് മരണകാരണമെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
advertisement
4/5
ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്ത സമാനമായ സംഭവത്തിൽ സമീപത്തുള്ള ഗാസിയാബാദിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. 25 വയസുള്ള സ്ത്രീയുടെ മൃതദേഹമായിരുന്നു കണ്ടെത്തിയത്. ഗാസിയാബാദിലെ ലോനി പ്രദേശത്തെ ബെഹ്ത കനാലിന്റെ തീരത്തുള്ള കുറ്റിക്കാട്ടിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
advertisement
5/5
ഓഗസ്റ്റിൽ ഗ്രേറ്റർ നോയിഡയിൽ കുറ്റിക്കാട്ടിൽ നിന്ന് 40കാരനായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ഇഷേപുർ ഗ്രാമത്തിലെ താമസക്കാരാണ് ഈ സംഭവം പൊലീസിനു മുമ്പാകെ കൊണ്ടുവന്നത്.
മലയാളം വാർത്തകൾ/Photogallery/Crime/
Murder | പത്തൊമ്പതുകാരന്റെ മൃതദേഹം കുറ്റിക്കാടുകൾക്ക് ഇടയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു