TRENDING:

മലപ്പുറം കൂട്ടിലങ്ങാടിയിൽ കല്യാണം മുടക്കിയതിന്റെ പേരിൽ കൂട്ടയടി

Last Updated:

യുവാവിന്റെ ബന്ധുക്കളോട് പരാതി പറയുന്നതിനിടെ യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയുടെ വീട്ടുകാരെ ആക്രമിക്കുകയായിരുന്നു

advertisement
മലപ്പുറത്ത് കല്യാണം മുടക്കിയതിന്റെ പേരിൽ കൂട്ടയടി. മലപ്പുറം കൂട്ടിലങ്ങാടി പെരിന്താട്ടിരി അത്തിക്കാപറമ്പിലാണ് കൂട്ടയടി നടന്നത്. കൊളപ്പറമ്പ് സ്വദേശിയായപെൺകുട്ടിയുടെ ബന്ധുക്കളാണ് വിവാഹം മുടക്കിയെന്ന് ആരോപിച്ച് പെരിന്താട്ടിരിയിലെ യുവാവിന്റെ വീട്ടിലെത്തിയത്. യുവാവിന്റെ ബന്ധുക്കളോട് പരാതി പറയുന്നതിനിടെ യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയുടെ വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമത്തിൽ പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കും മർദ്ദനമേറ്റു.
News18
News18
advertisement

കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെയും പെരുന്താട്ടിരി സ്വദേശിയായ യുവാവിന്റെയും വിവാഹം ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ഉറപ്പിച്ചത്.എന്നാൽ അധികം വൈകാതെ വിവാഹം മുടങ്ങി. പിന്നാലെ യുവാവാണ് വിവാഹം മുടക്കിയതെന്നാരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിൽ പരാതി പറയാനെത്തി.ഇതിൽ പ്രകോപിതനായ യുവാവ് സുഹൃത്തുക്കളുമായി ചേർന്ന് പെൺകുട്ടിയുടെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കുമടക്കം മർദനമേറ്റു. പെൺകുട്ടിയുടെ കുടുംബം മലപ്പുറം പോലീസിന് പരാതി നൽകിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറം കൂട്ടിലങ്ങാടിയിൽ കല്യാണം മുടക്കിയതിന്റെ പേരിൽ കൂട്ടയടി
Open in App
Home
Video
Impact Shorts
Web Stories