TRENDING:

പത്തു വയസുകാരനെ മദ്രസയിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകന് ജീവപര്യന്തവുമായി പോക്സോ കോടതി

Last Updated:
പത്തു വയസുകാരനെ പീഡിപ്പിച്ച സംഭവം പുറത്തു വന്നതിനു പിന്നാലെ ഒമ്പതു വയസുള്ള മറ്റൊരു കുട്ടിയെയും പീഡിപ്പിച്ചതായി പുറത്തു വന്നിരുന്നു. ഇതിന്റെ വിചാരണ പോക്സോ കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്.
advertisement
1/5
പത്തു വയസുകാരനെ മദ്രസയിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകന് ജീവപര്യന്തം
കാസർകോട്: പത്തു വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകന് ജീവപര്യന്തം. കാസർകോട് പോക്സോ കോടതിയാണ് അധ്യാപകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. മദ്രസയിലെ സ്വന്തം മുറിയിൽ വച്ചാണ് അധ്യാപകൻ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
advertisement
2/5
കേസിന് ആസ്പദമായ സംഭവം നടന്നത് 2015 ഓഗസ്റ്റ് മൂന്നിനും അതിനു മുമ്പുള്ള ദിവസങ്ങളിലുമായിട്ട് ആയിരുന്നു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. മദ്രസയിലെ സ്വന്തം മുറിയിൽ വച്ചാണ് പത്തു വയസുള്ള ആൺകുട്ടിയെ നിരന്തരം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
advertisement
3/5
മദ്രസയിൽ നിന്ന് വീട്ടിലെത്തിയ കുട്ടി പുറത്ത് കളിക്കാനോ മറ്റോ പോകാതെ വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് കുട്ടിയുടെ മാതാവ് പലവട്ടമായി ചോദിച്ചതിന് ഒടുവിലാണ് കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. കേസിൽ പ്രതിയായ കുമ്പള കോയിപ്പാടി ദേവി നഗർ സുനാമി കോളനിയിലെ 31 വയസുള്ള മുഹമ്മദ് റിയാസ് എന്ന റിയാസിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.
advertisement
4/5
പോക്സോ കോടതി ജഡ്ജി ആർ എൽ ബൈജു ജീവപര്യന്തം കഠിനതടവിനും അമ്പതിനായിരം രൂപ പിഴ അടയ്ക്കാനും ശിക്ഷിക്കുകയായിരുന്നു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികതടവ് അനുഭവിക്കണം. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രകാശ് അമ്മണ്ണായ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
advertisement
5/5
അന്നത്തെ രാജപുരം എസ് ഐ ആയിരുന്ന രാജീവൻ വലിയ വളവിൽ ആണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പത്തു വയസുകാരനെ പീഡിപ്പിച്ച സംഭവം പുറത്തു വന്നതിനു പിന്നാലെ ഒമ്പതു വയസുള്ള മറ്റൊരു കുട്ടിയെയും പീഡിപ്പിച്ചതായി പുറത്തു വന്നിരുന്നു. ഇതിന്റെ വിചാരണ പോക്സോ കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/Crime/
പത്തു വയസുകാരനെ മദ്രസയിൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകന് ജീവപര്യന്തവുമായി പോക്സോ കോടതി
Open in App
Home
Video
Impact Shorts
Web Stories