'ബഹു. കേരള മുഖ്യമന്ത്രിയോടും CPI യുടെ സിവിൽ സപ്ലൈസ് വകുപ്പിനോടുംകേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ'- എന്നാണ് ശ്രീനാദേവി കുഞ്ഞമ്മ കുറിച്ചത്.
തെറ്റായ വിവരങ്ങൾ നൽകി പേര് ചേർത്തു എന്ന ആരോപണത്തെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റദ്ദാക്കാൻ ഉത്തരവിട്ടത്. തുവയൂർ സ്വദേശികൾ നൽകിയ പരാതിയെത്തുടർന്നാണ് ഇത്. ഇവരുടെ പേരുണ്ടായിരുന്ന റേഷൻ കാർഡ് പൂർണ്ണമായും റദ്ദാക്കാനും അധികൃതർ തീരുമാനിക്കുകയായിരുന്നു.
advertisement
തുവയൂർ സ്വദേശിയായ യശോദ എസ്. പിള്ളയുടെ പേരിലായിരുന്നു റേഷന്‍ കാര്‍ഡ്. യശോദയുടെ മക്കളായ ശ്രീജിത്ത്, ശ്യാംജിത്ത്, സന്‍ജിത്ത് എന്നിവരാണ് ശ്രീനാദേവിക്കെതിരെ പരാതി നല്‍കിയത്. എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ക്കിടെയാണ് ഈ വിഷയം അറിഞ്ഞത് എന്ന് പരാതിക്കാര്‍ പറയുന്നു. കാർഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന നിലയിലാണ് ശ്രീനാദേവി കുഞ്ഞമ്മ പേര് ചേർത്തതെങ്കിലും, കാർഡ് ഉടമയ്ക്ക് അങ്ങനെയൊരു ഭർതൃസഹോദരി ഇല്ലെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടി. കൂടാതെ കാർഡ് ഉടമ 2024 സെപ്റ്റംബർ 18-ന് അന്തരിച്ചതായും നിലവിൽ ആ വിലാസത്തിൽ താമസക്കാർ ആരുമില്ലാത്തതിനാൽ റേഷൻ കാർഡ് പൂർണ്ണമായും റദ്ദാക്കാനും അധികൃതർ തീരുമാനിച്ചു. ഇതോടെയാണ് ശ്രീനാദേവി പ്രതികരണവുമായി രംഗത്തെത്തിയത്.
