കേരളത്തിലേക്ക് കടക്കാൻ കൈക്കൂലി; പൊലീസുകാരനും ഓട്ടോറിക്ഷ ഡ്രൈവറും അറസ്റ്റിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ആര്യങ്കാവ് കോവിഡ് പരിശോധന കേന്ദ്രത്തിൽ ഡ്യൂട്ടിക്കെത്തിയ പൊലീസ് കാരനായ ചവറ സ്വദേശി സജിത്ത് , ഓട്ടോറിക്ഷ ഡ്രൈവറായ കോട്ടവാസൽ സ്വദേശി ജെയിംസ് ആരോഗ്യ രാജ് എന്നിവരാണ് അറസ്റ്റിലായത്.
advertisement
1/6

കൊല്ലം: ആര്യങ്കാവ് വഴി ബൈക്കിൽ കേരളത്തിലേക്കെത്തിയ നാല് തമിഴ്നാട് സ്വദേശികളിൽ നിന്നും കൈക്കൂലി വാങ്ങിയ കേസിൽ പൊലീസുകാരനും ഓട്ടോറിക്ഷ ഡ്രൈവറും അറസ്റ്റിൽ. 5000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെേയും ഡ്രൈവറെയും തെന്മല പൊലീസാണ് അറസ്റ്റ് ചെയ്തത്.
advertisement
2/6
ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആര്യങ്കാവ് കോവിഡ് പരിശോധന കേന്ദ്രത്തിൽ ഡ്യൂട്ടിക്കെത്തിയ പൊലീസ് കാരനായ ചവറ സ്വദേശി സജിത്ത് , ഓട്ടോറിക്ഷ ഡ്രൈവറായ കോട്ടവാസൽ സ്വദേശി ജെയിംസ് ആരോഗ്യ രാജ് എന്നിവരാണ് അറസ്റ്റിലായത്.
advertisement
3/6
ബുധനാഴ്ച വൈകിട്ട് തമിഴ്നാട്ടിൽ നിന്നും രണ്ട് ബൈക്കിൽ ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ എത്തിയ നാല് പേരെ പരിശോധക സംഘം കടത്തിവിട്ടില്ല. മടങ്ങിയ നാലംഗ സംഘം കോട്ടവാസലിൽ എത്തിയപ്പോൾ ഓട്ടോറിക്ഷ ഡ്രൈവർ അതിർത്തി കടത്തി വിടാൻ സഹായിക്കാമെന്ന് പറഞ്ഞു
advertisement
4/6
വനപാതവഴി ഓട്ടോയിൽ ആര്യങ്കാവ് സെന്റ് മേരീസ് സ്കൂളിലെ കോവിഡ് പരിശോധന കേന്ദ്രത്തിനു സമീപമെത്തിച്ചു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് പണം നൽകണമെന്ന് ഡ്രൈവർ യാത്രക്കാരോട് പറഞ്ഞു. തുടർന്ന് പൊലീസുകാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപ അയച്ചു. ഡ്രൈവർക്ക് 3000 രൂപയും നൽകി. ശേഷം നാല് പേരെയും കടത്തിവിട്ടു.
advertisement
5/6
ഇതിനിടെ സമീപത്തെ മറ്റൊരു പരിശോധന കേന്ദ്രത്തിൽ എത്തിയ നാല് പേരെയും പൊലീസ് തടഞ്ഞു. തങ്ങളെ കടത്തിവിടാൻ പൊലീസുകാരന്റെ അക്കൗണ്ടിൽ തുക അടച്ച വിവരം ഇവർ ധരിപ്പിച്ചു.
advertisement
6/6
തുടർന്നാണ് ഓട്ടോ ഡ്രൈവറെയും പൊലീസുകാരനെയും തെന്മല സി. ഐ എം.വിശ്വംഭരന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. കൈ കൂലി കേസിൽ പിടികൂടിയ രണ്ട് പേരെയും ഇന്നലെ സന്ധ്യയോടെ കോടതിയിൽ ഹാജരാക്കി.
മലയാളം വാർത്തകൾ/Photogallery/Crime/
കേരളത്തിലേക്ക് കടക്കാൻ കൈക്കൂലി; പൊലീസുകാരനും ഓട്ടോറിക്ഷ ഡ്രൈവറും അറസ്റ്റിൽ