Sushant Singh Rajput | സുശാന്തിന്‍റെ വീട്ടുജോലിക്കാരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി
- Published by:Anuraj GR
- news18-malayalam
Last Updated:
നടിയുടെ വാട്സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് റിയ ചക്രവര്‍ത്തിക്ക് എന്‍സിബി നോട്ടീസ് നല്‍കിയിട്ടുണ്ട്
advertisement
1/6

മുംബൈ: നടന് സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വീട്ടുജോലിക്കാരന് ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തു. നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് ദീപേഷിനെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 14ന് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതു വരെ ഇയാള്‍ സുശാന്തിനൊപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി അറസ്റ്റിലായ സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയുടെ സഹോദരൻ ഷോയിക്കും സുഷാന്തിന്റെ ഹൗസ് മാനേജർ സാമുവൽ മിറാൻഡയും നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്നാണ് ശനിയാഴ്ച വൈകുന്നേരം എൻസിബി സാവന്തിനെ അറസ്റ്റ് ചെയ്തത്.
advertisement
2/6
സെപ്റ്റംബർ 9 വരെ നാല് ദിവസത്തേക്ക് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഷോയിക്ക് മിറാൻഡ എന്നിവരെ കസ്റ്റഡിയിൽ ലഭിച്ചു. മയക്കുമരുന്ന് കേസിൽ ഇരുവർക്കും പങ്കുണ്ടെന്ന് മതിയായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്. അറസ്റ്റിലായ മറ്റൊരു പ്രതിയായ അബ്ദുൽ ബാസിത് പാരിഹറിൽ നിന്ന് മയക്കുമരുന്ന് ഓർഡർ ചെയ്യാറുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഷോയിക്കിന്റെ അറസ്റ്റ്.
advertisement
3/6
റിയയുടെ സഹോദരന് ഷോയിക്കിനെയും സുശാന്ത് സിംഗിന്റെ മാനേജര്‍ സാമുവല്‍ മിറാണ്ടയേയും കഴിഞ്ഞദിവസം എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനു ശേഷമാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ബോളിവുഡ് നടി റിയ ചക്രവര്‍ത്തിക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറിയിച്ചു. റിയ മയക്കുമരുന്ന് വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നതായും നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) പറയുന്നു.
advertisement
4/6
നടിയുടെ വാട്സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് റിയ ചക്രവര്‍ത്തിക്ക് എന്‍സിബി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ഹാജരാകണമെന്നാണ് റിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
advertisement
5/6
എൻസിബിയുടെ അഭിപ്രായത്തിൽ, പരിഹാറിൽ നിന്ന് മയക്കുമരുന്ന് ഓർഡർ ചെയ്യാനും ഗൂഗിൾ പേ ഉപയോഗിച്ച് ഷോയിക് പണം നൽകുമായിരുന്നു. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തു നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആഗസ്റ്റ് 26 ന് എൻസിബി കേസ് രജിസ്റ്റർ ചെയ്തിരുന്നു. റിയ, അവരുടെ സഹോദരൻ, ടാലന്റ് മാനേജർ ജയ സാഹ, സുശാന്തിന്റെ കോ-മാനേജർ ശ്രുതി മോദി, ഗോവ ആസ്ഥാനമായുള്ള ഹോട്ടലുകാരൻ ഗൌരവ് ആര്യ എന്നിവരുടെ പേരുകൾ അന്വേഷണ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
advertisement
6/6
റിയയും ശ്രുതി മോദിയും മിറാൻഡയും സുശാന്തിന്റെ ഫ്ലാറ്റ്മേറ്റ് സിദ്ധാർത്ഥ് പിത്താനിയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണിത്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) ഇഡിയും കഴിഞ്ഞ് സുശാന്തിന്റെ മരണക്കേസിൽ അന്വേഷണം നടത്തുന്ന മൂന്നാമത്തെ കേന്ദ്ര ഏജൻസിയാണ് എൻസിബി.
മലയാളം വാർത്തകൾ/Photogallery/Crime/
Sushant Singh Rajput | സുശാന്തിന്‍റെ വീട്ടുജോലിക്കാരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി