കൗമാരക്കാർക്ക് നഗ്ന സെൽഫികൾ അയച്ചുകൊടുത്ത അദ്ധ്യാപിക അറസ്റ്റിൽ
- Published by:user_57
- news18-malayalam
Last Updated:
Teacher who sent nude selfies to students jailed | ഒരു 13കാരനെ സെക്സിനായി പ്രേരിപ്പിച്ചു എന്ന കുറ്റവും അധ്യാപികയുടെ പേരിലുണ്ട്
advertisement
1/6

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികൾക്ക് നഗ്ന സെൽഫി അയച്ചു കൊടുത്ത അദ്ധ്യാപിക അറസ്റ്റിൽ. 13 വയസ്സ് പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് 39 കാരിയായ അദ്ധ്യാപിക അശ്‌ളീല ചിത്രങ്ങൾ അയച്ചു കൊടുത്ത്. തന്റെ മകനുമായി അദ്ധ്യാപിക മോശം തരത്തിലെ സംഭാഷണം നടത്തി എന്ന് ഒരു അമ്മ കണ്ടെത്തിയതിനെ തുടർന്നാണ് അധ്യാപികയുടെ പ്രവർത്തി പുറംലോകം അറിഞ്ഞത്
advertisement
2/6
13 വയസ്സ് മാത്രം പ്രായമുള്ള ആൺകുട്ടികൾക്കാണ് ഇവർ നഗ്ന സെൽഫികൾ അയച്ചു കൊടുത്തത്. നാല് വർഷത്തേക്കാണ് ഇവർക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. കുട്ടികളെ പ്രലോഭിപ്പിച്ചു ശാരീരിക വേഴ്ച നടത്താനുള്ള ശ്രമമായാണ് ഇവർ ഇത്രയും ചെയ്തു കൂട്ടിയത്. മാത്രവുമല്ല ഒരു 13കാരനെ സെക്സിനായി പ്രേരിപ്പിച്ചു എന്ന കുറ്റവും ഇവരുടെ മേലുണ്ട്
advertisement
3/6
അമേരിക്കയിലെ മിസ്സോറിയിലുള്ള എമിലി എഡ്സൺ എന്ന അധ്യാപികയെയാണ് ജയിലിൽ അടച്ചത്. 2017 ലാണ് ആദ്യമായി ഈ അധ്യാപികയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയെകുറിച്ചു ഒരു രക്ഷിതാവിന് സംശയമുണ്ടായത്. ഇവരെ ജോലിയിൽ നിന്നും പുറത്താക്കി. പ്രായപൂർത്തി ആവാത്ത മൂന്ന് ആണ്കുട്ടികൾക്കാണ് ഇവർ നഗ്ന സെൽഫികൾ അയച്ചു കൊടുത്തത്
advertisement
4/6
മൂന്ന് കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇവർക്ക് ശിക്ഷ വിധിച്ചത്. കുട്ടിയോട് ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം, അശ്‌ളീല ചിത്രങ്ങൾ പ്രചരിപ്പിക്കൽ, കൂടാതെ ഒരു കുട്ടിയെ ലൈംഗികമായി വരുതിയിലാക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അധ്യാപികയുടെ പേരിലുള്ളത്
advertisement
5/6
തുടക്കത്തിൽ ഇവരുടെ ഫോണിൽ നിന്നും രണ്ടുകുട്ടികളുടെ നഗ്ന ചിത്രങ്ങൾ കണ്ടെടുത്തിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ഒരു കുട്ടിയുടെ അമ്മ പരാതി നൽകിയത്. 2017 മെയ് മാസത്തിലാണ് ആദ്യ പരാതി ലഭിക്കുന്നത്
advertisement
6/6
മറ്റൊരു ആൺകുട്ടിയെ ലൈംഗിക വേഴ്ചയ്ക്ക് പലതവണ നിർബന്ധിക്കുകയും ആ കുട്ടിയോട് ലൈംഗിക ചുവയുള്ള സംഭാഷണം നടത്തുകയും ചെയ്തു എന്നും പരാതി ലഭിച്ചിട്ടുണ്ട്