ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരപീഡനത്തിനിരയാക്കിയ സംഭവം; പ്രതി പിടിയിൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനും പ്രതി ശ്രമിച്ചിരുന്നു.
advertisement
1/8

ഹാപ്പൂർ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ വീടിനു പുറത്തിരുന്ന് കളിക്കുകയായിരുന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ കേസിലെ പ്രതി പിടിയിൽ. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രതി പിടിയിലായിരിക്കുന്നത്. ദൾപത് സിംഗ് എന്നയാളാണ് അറസ്റ്റിലായത്.
advertisement
2/8
അമോറയിലെ മെഹ്മൂദ്പൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇയാളുടെ വസ്ത്രങ്ങളും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.
advertisement
3/8
പൊലീസ് ഏറ്റുമുട്ടലിൽ മരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
advertisement
4/8
എന്നാൽ അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇയാൾ ആത്മഹത്യ കുറിപ്പ് എഴുതിവച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെയോ പ്രതിയുടെ മൃതദേഹമോ കണ്ടെത്തുന്നതുവരെ ആത്മഹത്യാക്കുറിപ്പിനെ ആശ്രയിക്കാൻ തയ്യാറായില്ലെന്നും ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരം ഒറിജിനലുമായി പൊരുത്തപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
advertisement
5/8
ചാരായവുമായി ഇയാളെ ഇവിടെ കണ്ടതായി തിങ്കളാഴ്ച പ്രദേശവാസികൾ പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയത്.
advertisement
6/8
ഹാപൂരിലെ കൊത്വാലി ഏരിയയിൽ നിന്ന് ഓഗസ്റ്റ് ആറിന് വൈകിട്ടാണ് ആറുവയസുകാരിയെ ദൾപത് തട്ടിക്കൊണ്ട് പോയത്. വീടിനു പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ ബലംപ്രയോഗിച്ച് കയറ്റി കൊണ്ടു പോവുകയായിരുന്നു.
advertisement
7/8
തുടർന്ന് നടത്തിയ തെരച്ചിൽ അടുത്ത ദിവസമാണ് ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ കണ്ടെത്തിയത്. മീററ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
advertisement
8/8
പ്രതിയുടെ രേഖാ ചിത്രങ്ങളും ഫോട്ടോയും കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് പുറത്തു വിട്ടിരുന്നു. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Crime/
ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരപീഡനത്തിനിരയാക്കിയ സംഭവം; പ്രതി പിടിയിൽ