TRENDING:

മലബാറിലെ ആദ്യത്തെ കെ.എസ്.ആർ.ടി.സി. പുകപരിശോധന കേന്ദ്രം പയ്യന്നൂരിൽ; ഞായറാഴ്ചയും പ്രവർത്തിക്കും

Last Updated:

കെഎസ്ആര്‍ടിസി പയ്യന്നൂര്‍ ഡിപ്പോയില്‍ മലബാറില്‍ ആദ്യത്തെ വാഹന പുക പരിശോധന കേന്ദ്രം ആരംഭിച്ചു. സ്വകാര്യ ബസുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ഈ കേന്ദ്രം ഉപയോഗപ്പെടുത്താം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കെ എസ് ആര്‍ ടി സിയുടെ സംസ്ഥാനത്തെ മൂന്നാമത്തെ പുകപരിശോധന കേന്ദ്രം പയ്യന്നൂര്‍ ഡിപ്പോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ടി ഐ മധുസൂദനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലബാറിലെ ആദ്യത്തെ പുക പരിശോധന കേന്ദ്രമാണിത്. കെ എസ് ആര്‍ ടി സി യുടെ പരിചിത മെക്കാനിക്കല്‍ ജീവനക്കാര്‍ക്കാണ് കേന്ദ്രത്തിൻ്റെ ചുമതല നല്‍കുന്നത്. ഞായറാഴ്ചയും, പൊതു അവധികളിലും കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കും.
പയ്യന്നൂര്‍ ഡിപ്പോയിലെ വാഹന പുക പരിശോധന കേന്ദ്രം
പയ്യന്നൂര്‍ ഡിപ്പോയിലെ വാഹന പുക പരിശോധന കേന്ദ്രം
advertisement

മുന്‍പ് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട പയ്യന്നൂര്‍ ഡിപ്പോ ഇന്ന് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഷോപ്പിങ് കോംപ്ലക്‌സ്, ബജറ്റ് ടൂറിസം, ഡ്രൈവിങ് സ്‌കൂള്‍, കൊറിയര്‍ സര്‍വീസ് എന്നീ സേവനങ്ങള്‍ ഡിപ്പോയില്‍ ഇന്ന് ലഭ്യമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന ഡ്രൈവിങ് സ്‌കൂളില്‍ നിന്ന് നാനൂറിലധികം പേര്‍ ഡ്രൈവിങ് പരിശീലിച്ച് ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ പുക പരിശോധന കേന്ദ്രം ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം വികാസ്ഭവന്‍ ഡിപ്പോയില്‍ ആദ്യത്തെ കേന്ദ്രം ആരംഭിച്ചു. അതിന് ശേഷം ആലുവ റീജനല്‍ വര്‍ക് ഷോപ്പില്‍ കേന്ദ്രം അനുവദിച്ചു. പയ്യന്നൂര്‍ ഡിപ്പോയിലെ കേന്ദ്രം വഴി കാസര്‍കോട്, കാഞ്ഞങ്ങാട്, കണ്ണൂര്‍ ഡിപ്പോകളിലെ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് സേവനം പ്രയോജനപ്പെടുത്താം. സ്വകാര്യ ബസുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയും വിധമാണ് ഈ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
മലബാറിലെ ആദ്യത്തെ കെ.എസ്.ആർ.ടി.സി. പുകപരിശോധന കേന്ദ്രം പയ്യന്നൂരിൽ; ഞായറാഴ്ചയും പ്രവർത്തിക്കും
Open in App
Home
Video
Impact Shorts
Web Stories