Dileep | ബുദ്ധിപോണ പോക്കേ! വാടക കൊടുക്കേണ്ട, ചിലവും കുറവ്; ആ ടെക്‌നിക് വെളിപ്പെടുത്തി ദിലീപും ടീമും
- Published by:meera_57
- news18-malayalam
Last Updated:
സിനിമകളുടെ ചിലവ് കണക്ക് നോക്കി അമ്പരക്കുന്നവർക്ക് ഒരു ദിലീപ് മാതൃക
advertisement
1/6

നടൻ ദിലീപിനെ (Dileep) നായകനാക്കി പേര് പോലുമിടാതെ ഒരു സിനിമ പ്രഖ്യാപിക്കുമ്പോൾ, ലിസ്റ്റിൻ സ്റ്റീഫൻ തന്റെ 'മനസിലിരുപ്പ്' നാലാൾ കേൾക്കെ പ്രഖ്യാപിച്ചിരുന്നു. ദിലീപേട്ടന് ഒരു ഹിറ്റ് സമ്മാനിക്കണം എന്നാണ് ആഗ്രഹം എന്ന്. ഒരിക്കൽ നായകൻ ദിലീപ് എന്ന് കേട്ടാൽ, അതുമാത്രം കൈമുതലാക്കി തിയേറ്ററുകളിൽ ഇരച്ചു കയറിയിരുന്ന പ്രേക്ഷകർ ഉള്ള കാലമുണ്ടായിരുന്നു. അതും ബോക്സ് ഓഫീസുകളുടെ ഭാഗ്യനക്ഷത്രങ്ങളായ കുടുംബപ്രേക്ഷകർ. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾ പല താരങ്ങളെയും പോലെ ദിലീപിനും ഭാഗ്യവർഷങ്ങളായില്ല. ആ കാലത്തിന് അവസാനമെന്നോണം തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് 'പ്രിൻസ് ആൻഡ് ഫാമിലി'
advertisement
2/6
ഇക്കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് 'ബുക്ക് മൈ ഷോ'യിൽ മാത്രം റേറ്റിംഗ് 9 സ്റ്റാറുകൾക്ക് മേലെയാണ്. മികച്ച ചിത്രങ്ങൾക്ക് പ്രേക്ഷകർ നൽകുന്ന റേറ്റിംഗ് ആണ് ഇവിടെ കാണുന്നത്. പ്രിൻസ് എന്ന അവിവാഹിതനായ വ്യക്തിയുടെ ജീവിതത്തിലേക്ക് തുറന്നുപിടിച്ച കണ്ണാടിയാണ് ചിത്രം. കുടുംബപ്രേക്ഷകർ വരണമെന്നുണ്ടെങ്കിൽ, പറയുന്ന കഥയിലും ഒരു കുടുംബം വേണം എന്ന നിർബന്ധക്കാരനാണ് ദിലീപ്. അതിനാൽ ഒരു കുടുംബത്തിന്റെ ഉള്ളിലെ കഥയുമായാണ് ദിലീപിന്റെ വരവ് (തുടർന്ന് വായിക്കുക)
advertisement
3/6
'പവി കെയർടേക്കർ' ആണ് ഇതിനു മുൻപ് റിലീസ് ചെയ്ത ദിലീപ് ചിത്രം. ഈ സിനിമയിലൂടെ ദിലീപ് മലയാള സിനിമയിൽ അഞ്ചു നായികമാരെ അവതരിപ്പിച്ചിരുന്നു. ദിലീപ് സിനിമകളിലൂടെ മലയാളത്തിൽ ഉയർന്നുവന്ന നടിമാരുടെ ഒരു കാലഘട്ടം തന്നെ മലയാള സിനിമയിൽ ഉണ്ടായിരുന്നു. മഞ്ജു വാര്യർ, കാവ്യാ മാധവൻ, നവ്യ നായർ, ഭാവന തുടങ്ങിയവർ ഉദാഹരണം. ഇവരെല്ലാം തന്നെ സൂപ്പർ നായികമാർ എന്ന് വിളിക്കപ്പെട്ടില്ലെങ്കിലും, അത്രയേറെ ആരാധക വൃന്ദത്തെ നേടിയിരുന്നു എന്നതിന് തെളിവുണ്ട്
advertisement
4/6
റിലീസ് ദിവസം തന്നെ സിനിമകൾ സക്സസ് പാർട്ടി നടത്തുന്നതിൽ ചില കോണുകളിൽ നിന്നും വളരെ മുൻപേ വിമർശനം ഉയർന്നിരുന്നു. എന്നാൽ, ദിലീപ് ചിത്രവും റിലീസ് ചെയ്ത ദിവസം ഒരു സക്സസ് പാർട്ടിയുമായി എത്തിച്ചേർന്നു. ദിലീപ്, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ ബിന്റോ സ്റ്റീഫൻ എന്നിവരും നായികമാരും ചേർന്നാണ് സക്സസ് പാർട്ടി നടത്തിയത്. സിദ്ധിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, മഞ്ജു പിള്ള തുടങ്ങിയവർ മറ്റു സുപ്രധാന വേഷങ്ങൾ അവതരിപ്പിച്ച ചിത്രമാണിത്. ദിലീപിന്റെ 150-ാമത് ചിത്രം കൂടിയാണ് പ്രിൻസ് ആൻഡ് ഫാമിലി
advertisement
5/6
പ്രൊമോഷന്റ കാര്യത്തിലും മറ്റും വളരെ കുറച്ചു മാത്രം പണം ചിലവഴിച്ച ചിത്രമാണ് 'പ്രിൻസ് ആൻഡ് ഫാമിലി'. സക്സസ് പാർട്ടി എന്ന പേരിൽ വലിയ ചടങ്ങുകൾ സംഘടിപ്പിക്കാനും ഇവർ തുനിഞ്ഞില്ല. ഇതിന്റെ പിന്നിലെ രഹസ്യം ദിലീപ് തന്റെ സ്വതസിദ്ധമായ തമാശ കലർത്തി അവതരിപ്പിച്ചു. ഇതാണ് ഏറ്റവും ചെലവ് കുറഞ്ഞ ആഘോഷം എന്ന് ദിലീപ്. തിയേറ്ററിന്റെ ഒരു ഭാഗത്തു തന്നെ എല്ലാവരും ഒത്തുകൂടി കേക്ക് മുറിച്ചതിനാൽ, ആഡിറ്റോറിയം ബുക്ക് ചെയ്യാനുള്ള വാടകപ്പണവും നൽകേണ്ടി വന്നില്ല
advertisement
6/6
ദിലീപിന്റെ കമന്റ് ഒപ്പം നിന്നവരിലേക്കും ചിരി പടർത്തി. ദിലീപിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഈ ആഘോഷ വീഡിയോയുടെ ദൃശ്യങ്ങൾ എത്തിച്ചേർന്നു. ദിലീപിനെ നായകനാക്കി, ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം 'ഭ.ഭ.ബ' അഥവാ 'ഭയം, ഭക്തി, ബഹുമാനം' ഈ സിനിമയ്ക്ക് ശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും വേഷമിടുന്നുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
Dileep | ബുദ്ധിപോണ പോക്കേ! വാടക കൊടുക്കേണ്ട, ചിലവും കുറവ്; ആ ടെക്‌നിക് വെളിപ്പെടുത്തി ദിലീപും ടീമും