Krishna Kumar | മഹാകുംഭമേളയിൽ നടൻ കൃഷ്ണകുമാർ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് കൃഷ്ണകുമാർ കുറിച്ചു
advertisement
1/6

മഹാകുംഭമേളയിൽ പങ്കെടുത്ത അനുഭവം പങ്കുവച്ച് നടൻ കൃഷ്ണകുമാർ. കുംഭമേളയിൽ പങ്കെടുത്ത ചിത്രങ്ങളും കൃഷ്ണകുമാർ പങ്കുവച്ചിട്ടുണ്ട്. ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു.
advertisement
2/6
'ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂർവനിമിഷത്തിനു സാക്ഷിയാകാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. 144 വർഷത്തിന് ശേഷമാണ് മഹാകുംഭ മേള പ്രയാഗ് രാജിൽ സംഭവിക്കുന്നത്. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് മഹാ കുംഭ മേള ആഘോഷിക്കുന്നത്.'- കൃഷ്ണകുമാർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
advertisement
3/6
'മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം. ഇന്നലെ മകരസംക്രാന്തി ദിനത്തിൽ സംഗമത്തിലെ രാജകീയ സ്നാനത്തിൽ സ്നാനം ചെയ്തത് മൂന്നരക്കോടി ഭക്തജനങ്ങളാണ്. ഈ വര്‍ഷം 40 കോടിയിലേറെ ഭക്തരാണ് മഹാകുംഭമേളയില്‍ പങ്കെടുക്കുന്നത് . ഇത്രയും ആളുകളെ ഉള്‍ക്കൊള്ളുന്നതിന് മനോഹരങ്ങളായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.'- നടൻ വ്യക്തമാക്കി.
advertisement
4/6
'കോടിക്കണക്കിനു സാധാരണ ജനങ്ങൾ, വിദേശികൾ, വിഐപികൾ ഉൾപ്പടെ ഇത്രയധികം ആളുകൾ പങ്കെടുക്കുന്ന മേളയിൽ അപകടങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ വളരെ ഉയർന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോഡി-യോഗി സർക്കാരുകൾ എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു...'- അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
5/6
ജനുവരി 13 ലെ പൗഷ് പൗർണിമ സ്നാനത്തോടെ മഹാ കുംഭമേളയ്ക്ക് തിരി തെളിഞ്ഞു. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് കുഭമേള സമാപിക്കും. 12 വർഷത്തിലൊരിക്കൽ നടക്കുന്ന ഈ സാംസ്കാരിക ആത്മീയ സംഗമത്തിന് സാക്ഷികൾ ആവാൻ 40 കോടി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്തര്‍ക്ക് പാപങ്ങളില്‍ നിന്ന് മോക്ഷം നേടാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായാണ് മഹാ കുംഭമേളയെ കണക്കാക്കപ്പെടുന്നത്.
advertisement
6/6
ഹരിദ്വാര്‍, ഉജ്ജ്വയിന്‍, നാസിക്, പ്രയാഗ് രാജ് എന്നീ നാല് പുണ്യനഗരങ്ങളിലാണ് ഇത് ആഘോഷിക്കുന്നത്. ഈ വര്‍ഷം ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള ത്രിവേണി സംഗമത്തിലാണ് മഹാ കുംഭമേള നടക്കുക. ഒരു മതസംഗമം എന്നതിന് പുറമെ വിശ്വാസം, ആചാരങ്ങള്‍, ആത്മീയത എന്നിവ ഇഴചേര്‍ന്ന വലിയൊരു ആഘോഷമാണ് മഹാ കുംഭമേള.